Don't wake me up

നോവിക്കരുത്

പെണ്ണിനേയും പ്രകൃതിയേയും നോവിക്കരുത് അടക്കാനാവാത്ത സങ്കടം അവർക്കു വന്നാൽ ഒരുവൾ മൗനം കൊണ്ട് പ്രതികരിക്കുമ്പോൾ മറ്റേയാൾ പ്രളയം കൊണ്ട് പ്രതികരിക്കും

Achievement accomplished!

നേട്ടം

മറ്റോരാളുടെ കണ്ണുകൾ നിറച്ചുകൊണ്ട് നേടിയെടിക്കുന്ന ഏതൊരു സന്തോഷത്തിനും അൽപ്പായുസേ കാണുകയൊള്ളു ജലത്തിലെ നീർക്കുമിളകൾ മാത്രം

Autumn all around

ചുറ്റിലും ഉള്ളവർ

മറ്റുള്ളവരുടെ സ്വഭാവ സ‍ട്ടിഫിക്കറ്റിനു വേണ്ടി ആകരുത് നമ്മുടെ ജീവിതം കാരണം  ആയിരം ശരികൾക്കിടയിൽ ഒരു തെറ്റിനായി കാത്തിരിക്കുന്നവരാണ് നമുക്ക് ചുറ്റിലും ഉള്ളവർ

Guillotine cutting off cigar tip

നുറുങ്ങു വെട്ടം

വെളിച്ചം പോയതിനു ശേഷമേ നമ്മളറിയൂ ചെറുതായിരുന്നു എങ്കിലും കൂടെ ഉണ്ടായിരുന്ന ആ നുറുങ്ങു വെട്ടം എത്ര അധികം വലുതായിരുന്നു അതെന്ന്

Value

മൂല്യം

വില അറിയാതെ വലിച്ചെറിയുന്ന പലതിൻ്റേയും  വില പിന്നീട് അറിയുമ്പോൾ വില കൊടുത്താലും  ചിലപ്പോൾ വാങ്ങാൻ കിട്ടാതെ വരും

Tijuana City, border of USA/Mexico.

അതിർ വരമ്പ്

സൗഹൃദങ്ങൾക്കിടയിൽ ആൺ പെൺ അതിർ വരമ്പുകൾ കെട്ടരുത് സൗഹൃദം പിറക്കുന്നത്  രണ്ട് മനുഷ്യർക്കിടയിലാണ്

Achieving tranquility of mind by outdoor practice

മനസ്സ്

നട്ട ചെടിക്ക് രണ്ട് ദിവസത്ത വാട്ടം ഉണ്ടാകും അതുകഴി‍ഞ്ഞ് അത് പുതിയ മണ്ണിനെ സ്നേഹിച്ചു തുടങ്ങും ഇതു തന്നെയാണ് പുതിയ കല്യാണം കഴിച്ചെത്തുന്ന ആണിൻ്റെയും പെണ്ണിൻ്റെയും മനസ്സ്

What's wrong, dear?

തെറ്റല്ല

വീഴുന്നത് തെറ്റല്ല എന്നാൽ വീണിടത്തു നിന്നും എഴുന്നേൽക്കാതിരിക്കുന്നതാണ് ഏറ്റവും വലിയ തെറ്റ്