ആർക്കും ആരേയും മറക്കവാൻ കഴിയുകയില്ല ചിലപ്പോൾ അതിലും നല്ലൊരാളെ കണ്ടാൽ നിങ്ങളെ ഓർക്കുന്നില്ലയെന്ന് നിങ്ങൾ പറഞ്ഞേക്കും
പാവപെട്ടവനും പണക്കാരനും അവസാനം ആറടി മണ്ണേ ലഭിക്കൂ ഇപ്പോൾ അത് കോൺക്രീറ്റ് അറയായി മാറി കാലം കുറെ കഴിയുമ്പോൾ അതും ആരെങ്കിലും തോണ്ടി എടുത്ത് എവിടെയെങ്കിലും വലിച്ചെറിയും പിന്നീട് നോക്കുമ്പോൾ അതു പോലും കാണില്ല
പണ്ട് ഹൃദയത്തിന് ഹൃദയത്തോട് പ്രണയം ആയിരുന്നു ഇന്നോ ഹൃദയം പാട്ടത്തിന് എടുത്ത് രണ്ടോ മൂന്നോ കൃഷിയും കഴിഞ്ഞ് പാട്ടക്കൂലിയും കൊടുത്ത് അവൻ അടുത്ത കൃഷി ഭൂമി തേടി പോകും അവിടെയാണ് പരിശുദ്ധ പ്രണയത്തിൻ്റെ മൂല്യം നഷ്ടമായത്
വേദന എന്ന് പറയുന്നത് ഏത് കാലത്തിൽ ആണ് ഇപ്പോൾ വേദനിക്കുന്നു എന്ന് പറഞ്ഞാൽ അത് വർത്തമാന കാലം. അപ്പോൾ ഭൂതകാലത്തിൽ ഇന്നലത്തെ വേദന ഭാവിയിൽ നാളത്തെ വേദന എങ്ങനെ ആയാലും വേദന വേദന തന്നെ
അർത്ഥശൂന്യമായ ചോദ്യങ്ങൾ ആണ് പലരും ചോദിക്കാറുള്ളത് അതിനുള്ള മറുപടി മൗനം ആണ് നല്ലത് അതിനുപകരം ദേക്ഷ്യപ്പെടുകയോ അട്ടഹസിക്കുകയോ അല്ല ഒരു പുഞ്ചിരിയിൽ മിക്കവാറും എല്ലാ കാര്യങ്ങൾക്കും പരിഹാരം ആകും
ഞാൻ ആരുടെയെല്ലാം ഭാഷയിൽ സംസാരിച്ചാലും സ്നേഹം ഇല്ലായെങ്കിൽ മുഴങ്ങുന്ന ചേങ്ങലയോ ശബ്ദം നൽകുന്ന കൈത്താളമോ ആണ് എനിക്ക് ഉള്ളത് എല്ലാം ദാനം ചെയ്താലും അതുമാത്രമല്ല എൻ്റെ ശരീരം കൂടി ദഹിപ്പിക്കുവാൻ ഏല്പിച്ചാലും എന്നിൽ സ്നേഹം ഇല്ലായെങ്കിൽ എന്തു[…]
മോനെ, നിനക്ക് പ്രായം കൂടി വരികയല്ലേ, എന്നാൽ നിനക്ക് ഒരു കല്യാണം കഴിക്കരുതോ അപ്പച്ചാ, ഞാനീ പ്രായത്തിൽ കല്യാണം കഴിച്ചാൽ ഇപ്പോഴത്തെ എൻ്റെ ഈ പ്രായം കുറയുമോ
അച്ചനമ്മമാർ പെൺകുട്ടികളോട് സ്ഥിരം പറയുന്നത് നീ കല്യാണം കഴിച്ച ശേഷം നിനക്ക് നിൻ്റെ ഭർത്താവിൻ്റെ കൂടെ എവിടെ വേണമെങ്കിലും പോകാം അത് അവൾ വിശ്വസിച്ചു കല്യാണ ശേഷംമാണ് അവൾ അറിഞ്ഞത് അവളഉടെ യാത്ര പുതിയ വീട്ടിൽ ഒരു[…]







