എനിക്കേറെയിഷ്ടം

PIN waterfall person iceland looking Seljalandsfoss
എൻ്റെ  ആകാശമേ നീയെനിക്ക്  എന്തെല്ലാമായിരുന്നു ഒരു സൂര്യാസ്തമയത്തിൻ വേളയിൽ ചോര കിനിയുന്ന ചുവന്ന സന്ധ്യയായി വേറോരു നാളിൽ …  നീ മഴ ഒഴിഞ്ഞു മാറിയ നേരം നീലയായും വെള്ളയായും നിറം പകർന്നു ചില നേരങ്ങളിൽ നീ നിൻ്റെ ചുണ്ടിൽ സപ്ത നിറങ്ങൾ വരച്ചു ചേർത്തു പക്ഷേ എനിക്കേറെ ഇഷ്ടം ചില രാവുകളിൽ നീ നിൻ്റെ  കറുത്ത ഉടയാട ചാർത്തി  വരുമ്പോൾ നിൻ്റെ  കറുത്ത[…]

ക്രിസ്തുമസ് രാത്രി

PIN
നീലവാനിലെ താരകൾ മണ്ണിൽ  ദൂതിനിറങ്ങിയ രാത്രി ആഘോഷരാത്രി ക്രിസ്തുമസ് രാത്രി പൂർവ്വ ദിക്കിലെ ജ്ഞാനികൾ പൊന്നും മൂരും കുന്തുരിക്കവു മായി വന്ന രാത്രി മലമേടുകളിലെ ആട്ടിടയർ ഓടി വന്ന രാത്രി നീലാകാശങ്ങളിൽ നക്ഷത്രങ്ങൾ മിന്നി മിന്നിയ രാത്രി സ്വർഗ്ഗവാതിൽ തുറന്ന് ദൂതർ ദൂതുമായി എത്തിയ രാത്രി ആഘോഷ രാത്രി ക്രിസ്തുമസ് രാത്രി നമ്മുടെ രാത്രി

കിളിവാതിൽ

PIN
ആകാശത്തിൻ കിളിവാതിൽ ഒന്നു തുറന്നപ്പോൾ ആരുമാരും കാണാതെ ഞാനങ്ങ് ഊർന്നിറങ്ങി ഇത്രയും ഉയരത്തിൽ നിന്നുള്ള വീഴ്ചയിൽ ഒരായിരം കഷണങ്ങൾ ആകേണ്ട ഞാൻ എൻ്റെയാ വരവു കണ്ട് ഇഷ്ടം തോന്നിയ ഒരില അവളുടെ ഹൃദയം തുറന്നു പെട്ടെന്ന് എന്നെ ഉള്ളിലാക്കി  വാതായനം കൊട്ടിയടച്ചു  അപ്പോൾ  ഞാനും  കൂടെ ഒഴുകിയൊഴുകി സമുദ്രത്തിലെ ആഴങ്ങളിൽ  നീയും ഞാനും ഒന്നിച്ചു ലയിച്ചു ചേരേണം

നുറുങ്ങുവെട്ടം

PIN Sea sunset
ആഴക്കടലിൽ നിന്നും സൂര്യൻ ആദ്യ ചുവട് വെച്ച് ആകാശത്തിൻ കിഴക്കേ ചുവട്ടിൽ നിന്ന് പടിഞ്ഞാറോട്ട് ഒന്ന് നോക്കി ഇനിയും ദൂരംയേറെയുണ്ട് നടന്നപ്പഴാ ഇത്രയും ദൂരമറിയുന്നത് എന്നാലും സാരമില്ല നടന്നല്ലേ ഒക്കൂ വേറെ വഴിയില്ല നടന്നു നടന്നവൻ ആകാശ മദ്ധൃത്തിൽ ഹോ ! ഇന്ന് അല്പം ചൂടേറെയാണ് ഞാനാകെ തളർന്നു ഏതായാലും നടക്കാം നടന്നേ തീരു ഇന്നലെ വരെ ഏഴ് വെള്ളക്കുതിരയെ കെട്ടിയ തേരും[…]

ആകാശമേ

PIN RV camped under milky way starry night sky
നീയെനിക്ക് എന്തെല്ലാമായി തീ‌ർന്നു ചോര കിനിയുന്ന ചുവന്ന സന്ധ്യയായി മഴ ഒഴിഞ്ഞപ്പോൾ നീലയും വെളുപ്പും ആയി ചിലപ്പോൾ നീ നിൻ്റെ ചുണ്ടിൽ സപ്ത നിറങ്ങൾ വരച്ചു ചേർത്തു പക്ഷേ എനിക്കേറെ ഇഷ്ടം നിശയുടെ നേരിയ നിശബ്ദതയിൽ നിന്നിലെ കറുപ്പും നിന്നിൽ മിന്നി മിന്നി തിളങ്ങുന്ന കൊച്ചു നക്ഷത്ര കൂട്ടങ്ങളും ഇത്തിരി വലിയ ചന്ദ്രനും ഉള്ള നിന്നെയാണ്

ഒരു നദിയും

PIN Lonely woman standing absent minded and looking at the river
ഒരു നദിയും മുന്നിൽ തടസ്സമായി പാറകൾ ഉണ്ടെന്നു പറഞ്ഞ് ഒരിക്കലും  ഒഴുകാതിരുന്നിട്ടില്ല അത് എത്ര ആഴത്തിൽ പതിച്ചാലും ആഴങ്ങളിൽ നിന്നും എഴുന്നേറ്റ് വീണ്ടും  ഒഴുകി തുടങ്ങും

ഒന്ന് നാം അറിയേണം

PIN All we need is coffee and good company
ഒന്ന് നാം ഓർത്താൽ നല്ലത് പ്രകൃതിക്കൊരു താളമുണ്ട് പ്രകൃതി എപ്പോഴും പാടുന്ന ഒരു പാട്ടു് ഉണ്ട് ആ പാട്ടിനൊപ്പം  ചുവടു വെയ്ക്കു നൃത്തം ചവുട്ടൂ പ്രകൃതിയെ നാം അറിയേണം കാണേണം അപ്പോൾ അവൾ നമ്മേ താലോലിക്കും അല്ലായെങ്കിൽ അവ നമ്മേ മാറ്റി മറിക്കും

മനുഷ്യമൃഗം

PIN The close bond between animal and human
കാട്ടിൽ സുഖമായി കഴിഞ്ഞിരുന്ന അവനെ ആക്രമിച്ച വേട്ടക്കാരനെ അവൻ ആക്രമിച്ചാൽ നരഭോജി, ക്രൂര മൃഗം അങ്ങനെ  പല ഓമന പേരുകൾ നല്കി വിളിക്കും എന്നാൽ അവനെ കൊല്ലുന്ന ക്രൂരനായ ആ കാട്ടാളനെ ആൾക്കാർ വീരാളി പട്ടും വീരചക്രവും നല്കും

ഇന്നലകളിൽ

PIN Yesterday
ഇന്നലകളിൽ നിന്നും  നമുക്ക്  ഊർജം സ്വീകരിക്കാം ഇന്നിൽ നിന്നും  ശക്തി സംഭരിക്കാം നാളകളിൽ നമുക്ക്  പ്രതീക്ഷയർപ്പിക്കാം ആ … സ്വപ്ന ഭൂമുയിൽ  നമുക്ക് ഒരായിരം കാര്യങ്ങൾ ചെയ്യുവാൻ

തോന്നൽ

PIN Lonely Feeling
കണ്ണുകൊണ്ട് കണ്ടതിനേക്കാൾ കൂടുതൽ മനസ്സിൽ പതിഞ്ഞതു കൊണ്ടാണ് മിണ്ടാതിരിക്കുമ്പോൾ ഒന്ന് മിണ്ടണം എന്ന്  തോന്നുന്നതൂം ദൂരത്ത് ആകുമ്പോൾ ഒന്ന് കാണണം  എന്ന്  തോന്നുന്നതും