Quotes

അഹങ്കരിക്കരുതം

PIN Jigsaw puzzle with text ARROGANT and HUMBLE.
നീ അധികം അഹങ്കരിക്കരുത് നിൻ്റെ നിറമുള്ള  ചിറകുകൾ അറ്റുപോയാൽ നീ വെറും ഒരു പുഴുവായി മാറും നിൻ്റെ ചിറക് വീണ്ടും മുളച്ചാൽ നീ  വീണ്ടും ഒരു ചിത്രശലഭമായി മാറിയേക്കാം. മനുഷ്യാ മണ്ണിൽ നിന്നും ഉരുവായ നീ വെറുതെ എന്തിനാണ് ഇത്രയും ഊറ്റം കൊള്ളുന്നത് ദൈവം ദാനമായി ഊതി തന്ന ഈ ശ്വാസം ഒന്ന് നിലച്ചാൽ നീ  വീണ്ടും പഴയ മണ്ണായി മാറും.

സ്വയം തിരുത്തുക

PIN Unsuccessful attempts to get off the way. Back to source. Try something new
യഥാർത്ഥിത്തിൽ നിന്നും വ്യതിചലിക്കുന്നവരെ  തിരുത്താൻ ശ്രമിച്ചാൽ ലഭിക്കുന്നത്  അവഗണനയും വെറുപ്പും കുറ്റപ്പെടുത്തലും മാത്രം  ആയിരിക്കും

ആർക്കും ആരേയും

PIN Road trip secondary with snow without anyone driving through Iceland
ഒരു മനുഷ്യനും, പൂർണ്ണമായി  ആരേയും  മനസ്സിലാക്കാൻ കഴിയുകയില്ല കാരണം കടൽ കണ്ടെന്ന് അവകാശപ്പെടുന്നവർ കണ്ടത് തിരയും തീരവും മാത്രമാണ്

പച്ച വെള്ളവും ചൂടു വെള്ളവും കണ്ടാൽ

PIN Hot water in pot on gas stove
രണ്ടും ഒരുപോലെ അല്ലേ ഒന്ന് തൊട്ടു നോക്കണം ഏതാണ് ചൂടു വെള്ളം ഏതാണ് തണുത്ത വെള്ളം തൊട്ടാലേ അറിയൂ മറ്റുള്ളവർ പറയുന്നത് കേട്ട്  ആരേയും പറ്റി ഒരിക്കലും വിലയിരുത്തരുത് അവരെ തൊട്ടറിയണം.  അവരെ അടുത്തറിയണം.

ഞാനൊന്ന് ഉറങ്ങാൻ ശ്രമിക്കട്ടെ

PIN Devon Rex kitten. Devon rex cat sleeping on bed,
ഇന്നലെ ഞാൻ കുറെ സ്വപ്നങ്ങൾ കണ്ടു എന്നാൽ ഒന്ന് ഓർക്കാൻ ശ്രമിച്ചു നോക്കി ഒന്നും എനിക്ക് ഓർക്കുവാൻ  കഴിയുന്നില്ല ഒരു പക്ഷേ ഒന്നുറങ്ങിയാൽ  ഇന്നലെ കണ്ട സ്വപ്നങ്ങളുടെ ബാക്കി  ചിലപ്പോൾ  ഇന്ന് കാണാമായിരിക്കും

അവൻ പറഞ്ഞു

PIN Young man with a smart phone looks sad, standing by window in evening at home
ഇരുപത്തിനാലാം ആണ്ട്  ഒന്നാം ആഴ്ചയുടെ  രണ്ടാം ദിനത്തിലെ  പ്രഭാത വേളയിലെ  കാഴ്ചകൾ  എത്ര മനോഹരം  ആണെങ്കിലും  ശരി … മുറിയിലെ നമ്മളെ വേദനിപ്പിക്കുന്ന ജനാലകൾ  എല്ലാം അടച്ചിടുക.

ഒന്ന് നാം അറിയേണം

PIN All we need is coffee and good company
ഒന്ന് നാം ഓർത്താൽ നല്ലത് പ്രകൃതിക്കൊരു താളമുണ്ട് പ്രകൃതി എപ്പോഴും പാടുന്ന ഒരു പാട്ടു് ഉണ്ട് ആ പാട്ടിനൊപ്പം  ചുവടു വെയ്ക്കു നൃത്തം ചവുട്ടൂ പ്രകൃതിയെ നാം അറിയേണം കാണേണം അപ്പോൾ അവൾ നമ്മേ താലോലിക്കും അല്ലായെങ്കിൽ അവ നമ്മേ മാറ്റി മറിക്കും

മനുഷ്യമൃഗം

PIN The close bond between animal and human
കാട്ടിൽ സുഖമായി കഴിഞ്ഞിരുന്ന അവനെ ആക്രമിച്ച വേട്ടക്കാരനെ അവൻ ആക്രമിച്ചാൽ നരഭോജി, ക്രൂര മൃഗം അങ്ങനെ  പല ഓമന പേരുകൾ നല്കി വിളിക്കും എന്നാൽ അവനെ കൊല്ലുന്ന ക്രൂരനായ ആ കാട്ടാളനെ ആൾക്കാർ വീരാളി പട്ടും വീരചക്രവും നല്കും

ഇന്നലകളിൽ

PIN Yesterday
ഇന്നലകളിൽ നിന്നും  നമുക്ക്  ഊർജം സ്വീകരിക്കാം ഇന്നിൽ നിന്നും  ശക്തി സംഭരിക്കാം നാളകളിൽ നമുക്ക്  പ്രതീക്ഷയർപ്പിക്കാം ആ … സ്വപ്ന ഭൂമുയിൽ  നമുക്ക് ഒരായിരം കാര്യങ്ങൾ ചെയ്യുവാൻ