Posts Tagged: sky

ആകാശമേ

PIN RV camped under milky way starry night sky
നീയെനിക്ക് എന്തെല്ലാമായി തീ‌ർന്നു ചോര കിനിയുന്ന ചുവന്ന സന്ധ്യയായി മഴ ഒഴിഞ്ഞപ്പോൾ നീലയും വെളുപ്പും ആയി ചിലപ്പോൾ നീ നിൻ്റെ ചുണ്ടിൽ സപ്ത നിറങ്ങൾ വരച്ചു ചേർത്തു പക്ഷേ എനിക്കേറെ ഇഷ്ടം നിശയുടെ നേരിയ നിശബ്ദതയിൽ നിന്നിലെ കറുപ്പും നിന്നിൽ മിന്നി മിന്നി തിളങ്ങുന്ന കൊച്ചു നക്ഷത്ര കൂട്ടങ്ങളും ഇത്തിരി വലിയ ചന്ദ്രനും ഉള്ള നിന്നെയാണ്