ഈ ഭൂമിയിൽ വേദനയും സങ്കടവും വരുമ്പോൾ എല്ലാവരും തനിയെ ആണ് ഭക്ഷണം പങ്കിടുന്നതു പോലെ സന്തോഷം പങ്കിടുന്നതു പോലെ നമ്മളുടെ സങ്കടവും വേദനയും ആർക്കെങ്കിലും പങ്കിട്ട് നല്കാൻ കഴിയുമോ എന്നാൽ നാം അതേ അളവിലോ അതിൽ കൂടുതലോ വേറൊരാൾ കൂടി അനുഭവിക്കുന്നത് കാണുമ്പോൾ ചിലപ്പോൾ നമുക്ക് അല്പം ആശ്വാസം കിട്ടിയേക്കും നമ്മളെപ്പോലെ വേറൊരാൾ കൂടി ഉണ്ടെന്നുള്ള ആ ആശ്വാസം ഒരു കുമിള പോലെയാണ്