ആദി മാനവൻ ആദാമിനും ഹവ്വായ്ക്കും നഗ്നത ഒരു പ്രശ്നം അല്ലായിരുന്നു മൂന്നാമത് വെളിയിൽ നിന്നും ആ ചെകുത്താൻ കടന്നു വന്ന് ഇല്ലാത്ത പൊല്ലാപ്പ് എല്ലാം ഉണ്ടാക്കിയിട്ട് അവൻ കചന്നു കളഞ്ഞു സകല പ്രശനങ്ങൾക്കും കാരണക്കാരൻ ആ സാത്താൻ ആണ്
കുപ്പി ഗ്ലാസ്സിലെ ചെടികൾ കണ്ടാൽ മനസ്സിൽ വേദന പടരും ജലത്തിലെ വേരുകളുടെ നഗ്നത മറയ്കാകാൻ ഒരു പിടി മണ്ണു പോലും ഇല്ലാത്ത ആ ചെടിയുടെ ദുഃഖം എത്ര അധികം ആയിരിക്കും
വള്ളത്തിൽ ഒറ്റയ്ക്ക് ആണെങ്കിൽ ആഞ്ഞു തുഴയുക ജീവൻ നിലനിറുത്താൻ അതേ വഴിയൊള്ളു മുങ്ങി താഴാതിരുന്നാൽ അത് ഭാഗ്യം പരശുരാമൻ മഴു എറിഞ്ഞു പൊക്കിയെടുത്ത കേരളം പല തവണ വെള്ളത്തിൽ മുങ്ങി രണ്ടു വഞ്ചിയിൽ കാൽ ചവുട്ടിയാൽ
അവളുടെ സുന്ദരമായ കാലുകളിൽ ഇടാൻ ഏട്ടൻ സ്വർണ്ണത്തിൽ രണ്ട് പാദസരം പണിയിച്ചു കൊടുത്തു ഭർത്താവ് അവളുടെ നെറ്റിയിൽ ദിവസവും അണിയാൻ ഒരു ഡപ്പ കുങ്കുമം വാങ്ങി കൊടുത്തു സ്വർണ്ണ പാദസരം വിലയേറിയതാണ് അത് കാലിൽ ആണ് അണിയുന്നത് കുങ്കുമം വില അധികം ഇല്ലാത്തതാണ് പക്ഷേ അത് അണിയുന്നത് തിരു നേറ്റിയിൽ ആണ് അത് അണിയുന്നത് വിലയിൽ അല്ല അത് ഇരിക്കുന്ന സ്ഥാനത്തിനാണ് അതിൻ്റെ[…]
നീ എന്ന നിന്നിൽ നിന്നും ഞാൻ എന്ന എന്നെ നീ മനസ്സിലാക്കിയ ഇടത്തും നിന്നും നീയും ഞാനും ഒന്നിക്കുമ്പോൾ അവിടെ നിന്നും ആണ് നമ്മൾ തുടങ്ങുന്നത്
പാലുമായി ഓരോ വീടുകളിലും ചെന്ന് പാൽ വിതരണം ചെയ്യുന്നു പാലിൽ വെള്ളം ചേർത്താൽ ദൈവകോപം ഉണ്ടാകുമെന്ന് കരുതുന്ന അവനോട് – വീട്ടമ്മ ഉറക്കെ പറഞ്ഞു എന്താ ചേട്ടാ പാലിൽ ഇത്രയും വെള്ളം ചേർക്കാമോ പാവം പാൽക്കാരൻ എന്തു പറയും മദ്യവില്പനക്കാരൻ മദ്യത്തിൽ വെള്ളം ചേർത്താൽ കുഴപ്പം ഇല്ല അവനും മദ്യത്തിൽ കുറച്ച് വെള്ളം ചേർത്ത് കുടിക്കും എന്നാലും കുഴപ്പം ഇല്ല എല്ലാം സംഭവിച്ചതും[…]
പ്രണയത്തിന് ഏറ്റവും നല്ല മാതൃക കാണിച്ചത് ശിവൻ ആണ് തൻ്റെ പ്രണയിനി പാർവ്വതിക്ക് തൻ്റെ ഉടലിൻ്റെ ഒരു ഭാഗം ആക്കി മാറ്റി
അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടം ഉണ്ടായിട്ടല്ലേ തമ്മിൽ തമ്മിൽ പിണങ്ങാൻ കഴിയുന്നത് ഇഷ്ടം ഇല്ലാത്തവർ എങ്ങനെയാണ് പിണങ്ങുന്നത് ഇഷ്ടം ഇല്ലാത്തവർ തൊടുന്നതെല്ലാം കുറ്റം ആണ്
എന്താണ് നിങ്ങൾ പറയുന്നത് അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടം ഉണ്ടായിട്ടല്ലേ അവരു തമ്മിൽ പിണങ്ങുന്നത് നിങ്ങൾ ഒന്ന് പറഞ്ഞേ ഇഷ്ടം ഇല്ലാത്തവർ തമ്മിൽ പിണങ്ങുന്നത് എങ്ങനെ അവർ തമ്മിൽ മിണ്ടാട്ടമില്ലല്ലോ
ഡോക്ടർ രോഗിയോട്ഃ- നിങ്ങൾ ഒട്ടും പേടിക്കേണ്ട നിങ്ങളുടെ ഈ ഓപ്പറേഷൻ ഒന്ന് കഴിഞ്ഞോട്ടെ നിങ്ങൾക്ക് നിങ്ങളുടെ വീട്ടിലേക്ക് നടന്നു പോകാം എന്താ സന്തോഷം ആയില്ലേ രോഗിഃ- എൻ്റെ ദൈവമേ … ഡോക്ടറേ … ഓട്ടോ കൂലി എങ്കിലും ബാക്കി തരണമേ ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് കുറെ ഏറെ ദൂരം ഉണ്ടേ അത്രയും ഞാൻ എങ്ങനെയാ നടക്കുന്നത് കിടപ്പാടം വിറ്റിട്ടാണ് ചികിൽസക്ക് ഉള്ള പൈസ[…]