ഒരായിരം കള്ളങ്ങൾ പറഞ്ഞ് മറ്റുള്ളവരെ വിശ്വസിപ്പിക്കുന്നതിലും നല്ലതല്ലേ ചെറിയ സത്യങ്ങൾ പറഞ്ഞ് മറ്റുള്ളവരുടെ അപ്രീതി നേടുന്നത്
പുറകിൽ ഉണ്ടെന്നു കരുതി തിരിഞ്ഞു നോക്കേണ്ട അവ എപ്പോഴും നമ്മുടെ പുറകിൽ തന്നെ ഉണ്ടായിരുന്നു ഭുതങ്ങളും ഭൂതകാലവും നമ്മുടെ ലക്ഷ്യം നാളെയെന്ന ഭാവിയാണ്
അങ്ങ് ദൂരെയായി കാണുന്ന ആ താഴ് വര നമ്മുടെ കിനാവിൽ വിരിയുന്ന ഭൂമിയല്ലേ ഇന്നലെ മറന്നു നാം ഇന്നിലൂടെ ഒന്നായി നാളേക്കായ് ഗമിച്ചിടാം
സന്തോഷത്തിൻ്റെ താക്കോൽ നമ്മളുടെ കൈവശം ഉണ്ടായിരുന്നു എന്ന് തിരിച്ചറിയുന്ന നിമിഷത്തിൽ ആണ് നാം നമ്മുടെ ജീവിതത്തിൻ്റെ വില തിരിച്ചറിയുന്നത്
വളരെ ചെറുതാണെങ്കിലും അതിലൂടെ കാണുന്ന ലോകം എത്ര വലുതാണ് ഒന്നിനേയും നിസ്സാരമായി കാണരുത്
എനിക്ക് ഒരായിരം കുറ്റങ്ങളും കുറവുകളും കണഅടേക്കാം അത് എന്നോട് മാത്രമായി പറഞ്ഞാൽ അതൊരു ഉപദേശമായി മാറും എന്നാൽ അത് മറ്റൊരാളോട് പറഞ്ഞാൽ അവരിൽ നിന്ന് വേറൊരാളും വേറൊരാളിൽ നിന്നും അടുത്തയാളും അവരിൽ നിന്നും കൈമാറി അതൊരു മഹാസംഭവമായി മാറും അതിലും നല്ലത് എന്നോടു മാത്രമായി പറഞ്ഞ് അതൊരു ഉപദേശമായി മാറ്റരുതോ
കാപ്പി പൂവിന് കാപ്പിയുടെ സുഗന്ധം അല്ലേ അപ്പോൾ രാത്രിയിൽ വിരിഞ്ഞ കാപ്പി പൂവിന് രാവിൻ്റെ ഗന്ധം അല്ലേ വേണ്ടത് ഏവർക്കും മത്തുപിടിപ്പിക്കുന്ന ആ സുഗന്ധമുള്ള കാപ്പി അങ്ങനെയാണ് കാപ്പി കാഫി ആയത്
കൂടുമ്പോൾ സ്നേഹം കൂടുമോ അറിയില്ല എന്നാൽ സ്നേഹം കൂടുന്തോറും സൗന്ദര്യം കൂടിക്കൊണ്ടിരിക്കും
എത്ര വയസായി എന്നതല്ല നിങ്ങൾ ഏതു വയസ്സുകാരനെപ്പോലെ ചിന്തിക്കുന്നു എന്നതാണ് കാര്യം
ചൂടിലേക്ക് നീയൊന്ന് ചേർത്തു പിടിക്കുമ്പോഴെല്ലാം ഞാനൊരു കുളിരായി നിന്നോടൊപ്പം എപ്പോഴും കൂടെയുണ്ട്