ദൈവം ഒരു ദിവസം കൊണ്ടല്ല എല്ലാം സൃഷ്ടിച്ചത് അവസാനം അവൻ മനുഷ്യനെ സൃഷ്ടിച്ചു അവൻ തൻ്റെ സൃഷ്ടികളെ എല്ലാം ഒന്ന് നോക്കി എല്ലാം നല്ലത് എന്നു കണ്ടു അവയെല്ലാം ഭൂമിയിൽ ദൈവ തീരുമാനപ്രകാരം ജീവിച്ചു എന്നാൽ എല്ലാത്തിനേയും പരിപാലിക്കാൻ അവൻ മനുഷ്യനെ ഏല്പിച്ചു മനുഷ്യൻ തന്നെ കാത്തു സൂക്ഷിക്കാൻ ഏല്പിച്ചവയെ ഒരു പോലെ പരിപാലിക്കുന്നതിനു പകരം അവൻ അവൻ്റെ ഇഷ്ടപ്രകാരം ചെയ്തു മനുഷ്യാ[…]
അവൻ നിന്നെ മറയ്ക്കും അവൻ്റെ ചിറകിൻ കീഴിൽ നീ ശരണം പ്രാപിക്കും അവൻ്റെ വിശ്വസ്ഥത നിനക്ക് പരിചയും പലകയും ആകുന്നു
എത്ര അധികം തിരക്കിൽ ആണെങ്കിലും അതിനിടയിൽ മറ്റൊരാളെ ഒന്ന് സന്തോഷിപ്പിക്കാൻ ഒന്ന് ശ്രമിക്കൂ ഞാൻ ഇത്തിരി തിരക്കിലാണ് എന്നാലും നീ പറയൂ നിനക്കു വേണ്ടി ഞാനെൻ്റെ തിരക്കിനെ മാറ്റി വെച്ചു ഇനിയും നിൻ്റെ കാര്യം കേട്ടിട്ടേയുള്ളു എൻ്റെ കാര്യം പറയു ഇത്രയും കാൾക്കമ്പോഴെ അവൻ്റെ മനസ്സ് സന്തോഷം കൊണ്ട് നിറയും
വെളിച്ചത്തിൻ്റെ വില അറിയുന്നത് ഇരുട്ട് ഉള്ളപ്പോഴാണ് കൂുിരുട്ടിൽ ഒരു കൂട്ടും ഇല്ലാതെ മിണ്ടാനും പറയാനും ഇല്ലാത്ത അവസ്ഥയിൽ അപ്പോൾ നാം ഓർക്കും ഒരു മിന്നാമിനുങ്ങിൻ്റെ നുറുങ്ങു വെട്ടമെങ്കിലും ഒരു ചൂവിടിൻ്റെ ഇത്തിരി ശബ്ദമെങ്കിലും ഉണ്ടായിരുന്നു എങ്കിൽ എന്ന് കൊതിക്കുന്ന ഒരു ന്മിഷം ഉണ്ട് സന്തോഷത്തിൻ്റെ വില അറിയുന്നത് മനസ്സ് വേദനിച്ച് വിങ്ങുമ്പോഴാണ്
ലോകത്തിലെ ഏറ്റവും ചെറിയ ഒരു വിത്ത് തന്ക്ക് സൂരൃനിൽ എത്തിച്ചേരണം എന്നു തീരുമാനിച്ചാൽ അതിനെ തടയുവാൻ എത്ര കടുപ്പമുള്ള അതിൻ്റെ തോടിനോ പാറയ്ക്കോ തടയുവാൻ കഴിയുകയില്ല അത് തനിക്കുള്ള വഴി സ്വയം കണ്ടെത്തും
മിന്നാമിനുങ്ങിൻ്റെ വെട്ടം എനിക്ക് വെളിച്ചം ആയിരുന്നില്ല അതെല്ലാം ഞാൻ കണ്ണ് തുറന്ന് എപ്പോഴും കാണുന്ന എൻ്റെ പ്രിയപ്പട്ട സ്വപ്നങ്ങൾ ആയിരുന്നു
ഒരായിരം തവണ മുട്ടുകുത്തി പ്രാർത്ഥിക്കുന്നതിലും ഭേദം ഏതെങ്കിലും മനുഷ്യനോട് ഇത്തിരി കരുണയോ, ദയയോ കാണിക്കുന്നത് എത്രയോ നല്ലതാണ് അത് ദൈവസന്നിധിയിൽ പുണ്യമായി കണക്കാക്കും
അവരവർക്ക് ഇഷ്ടമുള്ളതു മാത്രമേ അവൻ വിശ്വസിക്കു എന്നാൽ അവർക്ക് വിശ്വസിക്കാവുന്നത് മാത്രമേ അവൻ ഇഷ്ടപ്പെടു
നിങ്ങളെ പറ്റിക്കന്നുവരോടും വേദനിപ്പിക്കുന്നവരോടും തിരിച്ചു ചോദിക്കേണ്ട കാലം അതിനുള്ള മറുപടി ഒരുക്കി വെച്ചിട്ടുണ്ട്
നിയന്ത്രണം ഇല്ലാത്ത കോപം മനുഷ്യനെ വിരൂപനും മൃഗതുല്യനും ആക്കുന്നു