കുഞ്ഞുങ്ങളെ ഒന്ന് ശ്രദ്ധിച്ചേ അവർ ഒരിക്കലും ഒരിടത്ത് അടങ്ങി ഇരിക്കില്ല. എന്തെങ്കിലും ചെയ്തു കൊണ്ടേയിരിക്കും അവർ എപ്പോഴും സന്തോഷം ഉള്ളവർ ആണ് ഒരു ഈഗോയും ഇല്ലാതെ ഏതു ചെറിയ കാര്യവും ചോദിക്കുവാൻ അവർക്ക് ഒരു മടിയുമില്ല
എല്ലാ വാക്കുകളും എപ്പോഴും പറയുന്നത് നമ്മുടെ വാ കൊണ്ടാണ് എന്നാൽ ചില വാക്കുകൾ മാത്രം പറയുന്നത് നമ്മുടെ ഹൃദയം കൊണ്ടാണ് ഹൃദയം കൊണ്ട് പറഞ്ഞ വാക്കുകൾ ആ വ്യക്തി കടന്നു പോയാലും ശരി അത് എന്നേക്കും അവിടെ തങ്ങി നില്ക്കും.
ജീവിതത്തിൽ ഒന്നും അധികം ആകരുത് സംസാരം ആയാലും ഭക്ഷണം ആയാലും പ്രണയം ആയാലും മറ്റെന്തു തന്നെ ആയാലും കാരണം അത് എപ്പോഴും ബുദ്ധിമുട്ടായിരിക്കും
താൻ ഒരിക്കലും അതിൻ്റെ തണലിൽ ഇരിക്കാൻ പോകുന്നില്ല എന്ന് അറിഞ്ഞിട്ടും അയാൾ ആ മരം നട്ടു അയാൾ ജീവിതം എന്താണെന്ന് മനസ്സിലാക്കി
ആ കണ്ണിലേക്ക് ഒന്നു നോക്കിയേ അത് എത്ര ചെറുതാണ് എന്നാലും ആ കണ്ണിലൂടെ കാണുന്ന ലോകം എത്ര വലുതാണ് നമ്മൾ കാണുന്ന ഒന്നിനേയും ഒരിക്കലും നിസാരമായി കാണരുത്
നമ്മളുടെ ജീവിതത്തിൽ സമയം കിട്ടുമ്പോൾ കുറ്റപ്പെടുത്തുന്നവരുടെ മുൻപിൽ എത്ര ശരികൾ നിരത്തിയാലും അതിലെല്ലാം അവർ എന്തെങ്കിലു ഒക്കെ എന്തെങ്കിലും കുറ്റങ്ങളും എന്തെങ്കിലും കുറവുകളും അവർ കണ്ടെത്തും അത് അവരുടെ ശീലം ആണ്
ആഗ്രഹങ്ങൾ അല്ല നമ്മളുടെ അതിരുകൾ തീരുമാനിക്കുന്നത് നമുക്ക് ഇഷ്ടപോലെ ആഗ്രഹിക്കാം ആർക്കും അതിനെ തടയാൻ കഴിയില്ല കിട്ടണമെന്നോ കിട്ടരുതെന്നോ ഇല്ലല്ലോ കിട്ടിയാൽ കിട്ടി പോയാൽ പോയി എന്നാലും ആഗ്രഹിക്കക എന്നത് നമ്മുടെ ആഗ്രഹമാണ്.
ജീവിതത്തിൽ വാശി പിടിച്ചതുകൊണ്ടോ അഹങ്കാരം കൊണ്ടോ… ആർക്കും ഒന്നും നേടാനാവില്ല വിട്ടുവീഴ്ച ചെയ്താൽ പലതും നേടാനാവും തെറ്റു പറ്റിയാൽ തെറ്റാണെന്ന് സമ്മതിച്ചാൽ എന്താ വല്ലതും നഷ്ടമാകുമോ ഒന്ന് ക്ഷമ ചോദിച്ചാൽ എന്തെങ്കിലും കുറയുമോ
ഇപ്പോൾ നരകത്തിൽ ആരും ഇല്ല പിശാചുക്കൾ എല്ലാവരും ഒന്നായി ഭൂമിയിൽ തമ്പേറടിച്ചിരിക്കുകയാണ് ഈ സമയത്ത് ഭൂമിയിൽ മനുഷ്യരൂപം ഉള്ള കുറെ പിശാചുക്കൾ മാത്രം ആണ്
പെട്ടെന്ന് ഓടിച്ചെന്ന് നമ്മുടെ ഓരോ സങ്കടങ്ങളും ഓരോ ദുഃഖങ്ങളും ഓരോന്നും പറയുമ്പോൾ കൂടെ കരയുവാൻ ഒരാൾ മാത്രമേ ഉള്ളു അത് മഴ മാത്രമാണ്