ഉള്ള കൂട്ടുകാർ എത്ര ഉണ്ടെന്ന് ഉള്ള കണക്കല്ല നോക്കേണ്ടത് ഉള്ള കൂട്ടിൻ്റെ ആഴം എത്രത്തോളം ഉണ്ടെന്നാണ് നോക്കേണ്ടത്
വെട്ടക്കൊന്ന മരത്തിൻ്റെ ചുവട്ടിൽ നിന്ന മരംവെട്ടി വിലപിച്ചു ദൈവമേ സഹിക്കാൻ വയ്യാത്ത ചൂട് നീയേ ശരണം ഇതു കേട്ട ദൈവം ഒന്നൂറിച്ചിരിച്ചു
എൻ ഉള്ളം നീറിപ്പുകയുന്നു എൻ മിഴികൾ നിറഞ്ഞു തുളുമ്പിടുന്നു എൻ ഹൃദയത്തിലെ നീയും കരയല്ലേ എൻ മനസ്സിൻ ചെപ്പിൽ നിൻ ഓർമ്മകൾ മാത്രം
മനസ്സ് ശക്തമായാൽ ഇന്നത്തെ തീരുമാനങ്ങളും ശക്തമാകും
ഉറക്കത്തിൽ നിന്നു ഉണരുന്നതു വരെ നാം അറിയുകയില്ല കണ്ണുകൾ അടച്ചു കണ്ടെതേല്ലാം സ്വപനങ്ങൾ ആയിരുന്നു എന്ന് സൗഹൃദങ്ങളും പിരിയുന്നതു വരെ അറിയുകയില്ല അവർ ആത്മാർത്ഥമായി സ്നേഹിച്ചിരുന്നവർ ആയിരുന്നു എന്ന്
ഏതെങ്കിലും ഏതോ ഒരു നിമിഷത്തിൽ ഇല്ലാതാകാൻ ഇടയുള്ള ഈ ജീവിതത്തിൽ എന്തിനാണ് ഈ പകയും പിണക്കവും ഈ വാശിയും മത്സരവും കളഞ്ഞിട്ട് വാ … സ്നേഹം കൊണ്ട് എല്ലാം കീഴടക്കാം
മീനാണെന്ന് കരുതി കുറെ മീൻ കുഞ്ഞുങ്ങളെ വാങ്ങി അക്വേറയത്തിൽ ഇട്ടു ദിവസവും വളർന്നോ എന്ന് നോക്കും അത് വളർന്നു വന്നപ്പോൾ ആണ് അറിഞ്ഞത് അത് മീനല്ല തവളകൾ ആയിരുന്നു ചില സുഹൃത്തുക്കളും ഇതുപോലെ ആകാറില്ലേ
ഒരു തമാശ അവിടെ കൂടിയിരുന്നവരോട് പറഞ്ഞു അത് കേട്ടിട്ട് ആൾക്കാർ പൊട്ടിച്ചിരിച്ചു വീണ്ടും അതൊന്നുകൂടി പറഞ്ഞു അപ്പോൾ കുറച്ചുപേർ മാത്രം ചിരിച്ചു അയാൾ അത് മൂന്നാമതും പറഞ്ഞപ്പോൾ ആരും ചിരിച്ചില്ല അയാൾ ഉറക്കെ ചോദിച്ചു ഒരു തമാശ വീണ്ടും വീണ്ടും കേട്ട് ചിരിക്കാത്ത നിങ്ങൾ എന്തിനാണ് ദുഃഖം വീണ്ടും വീണ്ടും ആലോചിച്ച് ദുഃഖിക്കുന്നത്
രണ്ടു കൂട്ടുകാർ കാര്യം പറയുന്നു ആകാംക്ഷ കൊണ്ട് മൂന്നമത് ഒരാൾ … എന്താടാ കാര്യം ഓ ഒന്നും ഇല്ലെഡാ വല്ലതും ഉണ്ടെങ്കിൽ നിന്നോട് പറയില്ലേ അപ്പോൾ അവന് മനസ്സിലായി അവർക്കിടയിൽ താൻ ഒന്നും അല്ല
എത്ര പിണക്കം ആണെങ്കിലും ചില്ലു ഭരണിയിൽ ഇരിക്കുന്ന നാരങ്ങാ മിഠായി കയ്യിൽ വാരി ഇടുമ്പോഴേനമ്മുടെ പിണക്കം എല്ലാം ഓടി ഒളിക്കും അത്രയുമേ ആയുസുള്ളു ഓരോ പിണക്കത്തിനും