വായിച്ച് രസം മൂത്ത് അവസാനം എന്താകും എന്നറിയാനുള്ള ആകാക്ഷയിൽ ഒരു നിറുത്തും ഇല്ലാതെ ഞാൻ വായിച്ചു ബുക്കിൻ്റെ അവസാനം എത്തി ഹോ … അവസാനത്തെ പതിനെട്ട് പേജ് കാണുന്നില്ല ഏതോ ഒരു ദുഷ്ടൻ ഒപ്പിച്ച പണിയാ
പല തവണ തോറ്റപ്പോൾ ഞാനോർത്തു ദൈവം എന്നെ കൈവിട്ടു എന്ന് എന്നാൽ ഒരു ദിവസം അവൻ എന്നെ ആ കുഴിയിൽ നിന്നും പൊക്കിയെടുത്തു അപ്പോൾ ആണ് ഞാൻ അറിഞ്ഞത് അവൻ എന്നോടൊപ്പം എപ്പോഴും ഉണ്ടായിരുന്നു ദൈവം നമുക്ക് ഓരോോോോരുത്തർക്കും ഓരോ നല്ല അവസരം കരുതിയിട്ടുണ്ട്
ജീവിതം എന്ന് പറയുന്നത് — പഞ്ചസാര ഇട്ടിട്ട് ഇളക്കാത്ത ചായ പോലെയാണ് ചായ കുടിച്ച് തീരാറാകുമ്പോൾ തോന്നും, നേരത്തെ ഒന്ന് ഇളക്കാമായിരുന്നു എന്ന്. അപ്പോഴേക്കും ചായ തീർന്നിരിക്കും
എല്ലാവർക്കും ഉണ്ടാകും രണ്ട് കഥകൾ ഒന്ന്. അയാൾ ജീവിച്ച കഥ രണ്ട്. അയാൾ ജീവിക്കാൻ ആഗ്രഹിച്ച കഥ
1 അറേഞ്ച്ഡ് മാര്യേജ് എന്നു പറഞ്ഞാൽ — നമ്മൾ വഴിയിലൂടെ നടന്നു പോകുമ്പോൾ വഴിയിൽ കിടന്ന പാമ്പിനെ അറിയാതെ ചവുട്ടുന്നു. പാമ്പ് നമ്മളെ കൊത്തുന്നു. 2 പ്രണയ വിവാഹം എന്നു പറഞ്ഞാൽ — നമ്മൾ പാമ്പിൻ്റെ മാളത്തിൽ … മേരി സ്വപനോം കി റാണി തു… എന്ന പാട്ടും പാടി മാളത്തിൽ കൈയിട്ടാൽ — പാമ്പ് കൊത്തും തീർച്ച. എങ്ങനെ[…]
പനിനീർ പൂവിൻ്റെ ഇതളുകൾ പോലെ മൃദുലമായ ചുണ്ടുകൾ, നീണ്ടുവിടർന്ന മാൻ മിഴികളെപ്പോലെയുള്ള കണ്ണുകളോടായി ചോദിച്ചു – എന്തേ നീ നിറയാത്തത് എന്തേ നീ തുളുമ്പാത്തത് എന്തേ നീ പെയ്ത് ഒഴുകാത്തത് കരയുവാൻ ഒരു മഹാ സമുദ്രം കൂടെയില്ലേ കരഞ്ഞു തീർക്കൂ നിന്നിലെ തിരമാലകൾ ഒന്നടങ്ങി ശാന്തമാകട്ടെ അപ്പോൾ നിൻ്റെ മനസ്സും ഒന്ന് ശാന്തമാകും കൂമ്പിയടഞ്ഞ മിഴികൾ മെല്ലെ പറഞ്ഞു – എൻ മിഴികൾ[…]
ഇഷ്ടം ഉള്ളത് ഇഷ്ടം ഉള്ളപ്പോൾ ചെയ്യാം എന്നല്ല മറ്റൊരാളുടെ സമാധാനം സന്തോഷം നശിപ്പിക്കാതെ ജീവിക്കുക അതാണ് സ്വാതന്ത്ര്യം
വാഗ്ദാനം ചെയ്താൽ അത് പാലിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം വാഗ്ദാനം ചെയ്യാവു ആ വാക്കിൽ നെയ്തുകൂട്ടിയ എത്ര സ്വപ്നങ്ങളുമായി എത്ര പ്രതീക്ഷകളുമായി ഒരാൾ അവിടെ കാത്തിരിക്കുന്നു
രണ്ട് കൂട്ടുകാർ കാര്യം പറയുന്നു ആകാംക്ഷകൊണ്ട് മൂന്നാമത് ഒരാൾ എന്താടാ കാര്യം ഓ …. ഒന്നും ഇല്ല വല്ലതും … ഉണ്ടെങ്കിൽ നിന്നോട് പറയില്ലേ അപ്പോൾ അറിയാം അവർക്കിടയിൽ താൻ ഒന്നുമല്ല
ഒന്നു വാടിയാലും അടുത്ത നിമിഷം പൂർവ്വാധികം കരുത്തോടെ എഴുന്നേൽക്കും തോൽക്കാൻ ഞങ്ങൾക്ക് മനസ്സില്ല തൊട്ടാവാടി നമുക്കു് ശക്തമായ ഒരു സന്ദേശം ആണ് തരുന്നത്