ഒരു നാട് നശിക്കുന്നത് അവിടെ ഉള്ളവരുടെ തിന്മ പ്രവർത്തനം മൂലം ആകണമെന്നില്ല പിന്നെയോ ചില ആളുകൾ ആ തിന്മ കണ്ടിട്ടും ഒന്നും പ്രതികരിക്കാത്തവർ ആയതു മൂലം ആണ്
നമ്മൾ നമ്മളായിരിക്കമ്പോൾ അവിടെ ഒരു സത്യം ഉണ്ട് ഒരു സൗന്ദര്യം ഉണ്ട് ഒരു സന്തോഷം ഉണ്ട് ഒരു സമാധാനം ഉണ്ട് ഒരു ഐശ്യര്യം ഉണ്ട് എന്നാൽ നാം വേറൊരാൾ ആയി മാറാൻ ശ്രമിക്കമ്പോൾ ഇവയെല്ലാം നമ്മളിൽ നിന്നും അകന്നു പോകും അപ്പോൾ നമ്മുടെ മുഖത്ത് വേറെ ആരുടേയോ മുഖംമൂടിയാണ്
തനിച്ചാവുന്നതിനു മുൻപേ ഓരോരത്തരും തനിയെ നടന്ന് ശീലമാക്കണം
മനസ്സ് നിറയെ ദുഃഖം ആണെങ്കിലും ശരി ചിരിച്ചും കൊണ്ട് ഇങ്ങനെ പറഞ്ഞാൽ മതി ഓ … ഒന്നുമില്ല
പാതി ഉറക്കത്തിൽ കാണാതെ പോയ ബാക്കി സ്വപനം ഇന്ന് കാണാൻ ശ്രമിക്കുക
ആർക്കും ആരോടും ഏറ്റവും എളുപ്പത്തിൽ പറയാൻ പറ്റിയ കള്ളമ്ണ് ഹോ …. ഞാനങ്ങ് മറന്നു പോയി ക്ഷമിക്കണം
ഞങ്ങൾക്ക് ഒരു വീട് വേണം മൂന്നു മുറികൾ ഉള്ള ഒരു വീട് ഒരു മുറിയിൽ ഞങ്ങളുടെ സന്തോഷം മാത്രം അടുത്ത മുറിയിൽ ഞങ്ങളുടെ വാക്കുകൾ മാത്രം അതിനടുത്ത മുറിയിൽ ഞങ്ങളുടെ ദുഃഖം മാത്രം ഇടയ്ക്കിടയ്ക്ക് അവ ഓരോനന്നും തുറന്നു നോക്കാൻ
ചിലർ ഉള്ളത് ഉള്ളതുവോലെ മുഖത്ത് നോക്കി പറയും അത് പലർക്കും ഇഷ്ടപ്പെടില്ല പക്ഷേ അവർ ഒരിക്കലും ചിരിച്ചുകൊണ്ട് ആരേയും ചതിക്കുകയാല്ല
കുറ്റങ്ങളും കുറവുകളും നമ്മളിൽ കാണും അതുകൊണ്ടാണ് അവനെ മനുഷ്യൻ എന്ന് വിളിക്കുന്നത് കുറ്റങ്ങളും കുറവുകളും ഇല്ലായിരുന്നു എങ്കിൽ അവൻ എന്നേ ദൈവം ആകുമായിരുന്നു
സ്നേഹം എന്താണെന്ന് മനസ്സിലാക്കാതെ പോയാൽ നാം എപ്പോഴും ഓർക്കേണ്ട ഒരു കാര്യം അവർ അനുഭവിച്ച അതേ വേദനകൾ ഒരു ദിവസം നമ്മളേയും തേടി വരും