വിധിക്കുന്നവൻ ഓർക്കുക ഏവർക്കും വിധി കേൾക്കേണ്ട ഒരു ദിവസം വരും
നാവ് തന്നെയാണ് നമ്മുടെ ഏറ്റവും വലിയ ശത്രു
ഓരോ യാത്രയും ഓരോ അനുഭവങ്ങൾ ആണ്. ആ അനുഭവങ്ങൾ ഓരോരുത്തർക്കും വ്യത്യസ്ഥമായിരിക്കും. ഇപ്പോൾ ഈ നിമിഷം പോയ വഴിയിലൂടെ വീണ്ടും ഒരിക്കൽ കൂടി പോയാൽ അത് വേറൊരു അനുഭൂതിയയിരിക്കും അത് എന്താണെന്ന് പറയുവാൻ കഴിയുകയില്ല. സ്വയം അനുഭവിച്ചറിയണം. ഓരോ യാത്രയും യാത്രയാകണമെങ്കിൽ
ഒരു വിത്ത് നിലത്ത് വീണാൽ ഉടനെ മരമായി മാറുകയില്ല ആ വിത്ത് വളരുന്നതിന് അനുകൂലമായ സാഹചര്യം ലഭിക്കണം അപ്പോൾ മാത്രമേ … ആ വിത്ത് പുറംതോട് പൊട്ടി മുള പൊടിച്ച് ഇല വരു എല്ലാം ഒത്തുവന്നാൽ അത് ഒരു മരമായി വളരും ഈ നിശബ്ദമായ പ്രക്രിയക്ക് അനേകം ദിവസങ്ങളോ വർഷങ്ങളോ എടുക്കുന്നു എന്നാൽ മരം വെട്ടി വീഴ്ത്താൻ കുറെ നിമിഷങ്ങൾ മാത്ര മതി. […]
ജീവിതത്തിൽ കുറ്റങ്ങളും കുറവുകളും ഇല്ലാത്തവർ ഉണ്ടോ അവ തിരുത്തുന്നവർ ആണ് ജീവിത വിജയം കണ്ടിട്ടുള്ളത് ചിലർ തങ്ങളുടെ കുറ്റങ്ങളും കുറവുകളും മൂടിവെച്ച് മറ്റുള്ളവരുടെ കുറവുകളെ ചികഞ്ഞെടുത്ത് കൊട്ടിഘോഷിക്കും മറ്റു ചിലർ അവ ക്ഷമിച്ച് ശരിയായ മാർഗ്ഗത്തിലേക്ക് നയിക്കും മൂന്നു തരം ആൾക്കാർ
നാം മറ്റുള്ളവർക്ക് എതിരായി എന്തെങ്കിലും പറയുകയോ പ്രവർത്തിക്കു കയോ ചെയ്താൽ അത് നമുക്ക് എതിരായി തിരിച്ചടിക്കും ജീവിതം കാണിച്ചു തരുന്ന ഒരു മുന്നറിയിപ്പാണ് സ്നേഹം നല്കു എന്നാലേ സ്നേഹം ലഭിക്കൂ ഓർക്കുക
ഒരാളെ കുറിച്ച് ഒരാൾ ഒരു കഥ കേട്ടു ആ കഥ കേട്ട ആൾ ഇത്തിരി പൊടിപ്പും തൊങ്ങലും ഇട്ട് വേറൊരാളോടു പറഞ്ഞു അത് അതിൽ അല്പം മസാലയും ചേർത്ത് അയാൾ അടുത്ത ആളിനു നല്കി അവസാനം ആ കഥ ഒരു തിരക്കഥയായി മാറി ചാലപ്പോൾ പിന്നീടത് ഒരു ചരിത്ര സംഭവം ആയി മാറിയേക്കാം ആ കഥയ്ക്ക് മൂന്ന് വഴികൾ ഉണ്ട് 1. അയാളെക്കറിച്ചു[…]
പലരും മക്കൾ ജനിച്ചുകഴിഞ്ഞാൽ പുതിയ വേലികെട്ട് ഉണ്ടാക്കുന്നു പുതിയ കല്പലകളിൽ പുതിയ കല്പനകൾ നിർമ്മിക്കുന്നു അത് ചെയ്യരുത് ഇത് മാത്രമേ ചെയ്യാവു അങ്ങോട്ടു നോക്കരുത് ചിരിക്കരുത് ഉറക്കെ സംസാരിക്കരുത് ആ വസ്ത്രം ധരിക്കരുത് കൊഞ്ചരുത് കൊഴയരുത് അങ്ങനെ നൂറായിരം വിലക്കുകൾ ഇത്രയു വേണോ അവർ അവരുടെ ലോകത്ത് പറന്നുല്ലസിക്കട്ടെ നമുക്ക് മാർഗ്ഗ നിർദേശങ്ങൾ നല്കാം അവർ അത് ചെയ്യാൻ ഒരിക്കലും നിർബന്ധം പിടിക്കരുത്
കാലത്തികവിൽ സംഹാര ദൂതൻ പ്രത്യക്ഷപ്പെടും ഫലം നൽകാത്ത മരങ്ങളുടെ ചുവട്ടിൽ മൂർച്ചയുള്ള കോടാലി വെച്ചിട്ടുണ്ട് ഉചിതമായ സമയത്ത് അവയെ വെട്ടിമാറ്റി തീയിൽ ഇട്ടു ചുട്ടുകളയും ആ വെണ്ണീർ മറ്റുള്ളവയ്ക്ക് വളമായി ഇടും
ഒരാൾ സ്വന്തം പ്രയാസങ്ങളും ബുദ്ധിമുട്ടുകളും വകവെയ്ക്കാതെ നിങ്ങളെ സഹായിക്കുന്നത് അത് സഹായം അല്ല നിങ്ങളോടുള്ള സ്നേഹം ആണ്