സ്നേഹം നിറഞ്ഞ ഓരോ വാക്കും ദയാപൂർവ്വമായ ഓരോ പ്രവൃത്തിയും നമ്മുടെ ആത്മാവിൻ്റെ പ്രതിഫലനമായിരിക്കും നമ്മുടെ മുഖത്ത് കാണുന്നത്
ഭംഗിയുള്ളതു കൊണ്ടല്ല ഇഷ്ടം തോന്നിയത് ഇഷ്ടം തോന്നയതു കൊണ്ടാണ് ഭംഗി തോന്നിയത്
മനുഷ്യൻ ആണേൽ മാറും മാറിയാൽ അവൻ മറക്കും മറന്നാൽ അവൻ മടുക്കും മടുത്താൽ അവൻ്റെ മരണം ഉറപ്പാണ് മരണം വാറൊരു ജീവിതമാണ്
ചൂടു വെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാൽ പേടിക്കും അത് സ്വാഭാവികം അങ്ങനെയുള്ള പൂച്ച പച്ച വെള്ളത്തിൽ കിടക്കുന്ന മീനിനെ കാണുന്ന നിമിഷത്തിൽ ചാടി പിടിക്കും അപ്പോൾ അതിന് വെള്ളം പേടിയില്ലേ
പ്രകൃതിക്കോരു താളമുണ്ട് അതിനൊരു ലയമുണ്ട് പ്രകൃതി പാടുന്ന ഒരു പാട്ട് ഉണ്ട് ആ സംഗതത്തിനൊപ്പം ചുവടു വെയ്ക്കൂ നൃത്തം ചവിട്ടു പ്രകൃതിയെ നാം അറിയേണം, കാണേണം അപ്പോൾ അവൾ നമ്മെ താലോലിക്കും അല്ലായെങ്കിൽ അവ നമ്മെ മാറ്റി മറിക്കും
പാലിക്കാൻ കഴിയാത്ത വാക്കുകൾ ഒരിക്കലും കൊടുക്കതാരിക്കുക കാരണം നിങ്ങൾക്ക് അതെല്ലാം വെറും വാക്കുകൾ മാത്രം ആയിരിക്കും എന്നാൽ ചിലർക്ക് അവ ഓരോന്നും ഓരോ പ്രതീക്ഷകൾ ആയിരിക്കും
മനുഷ്യന് ഒന്നിനു പിറകെ ഓരോന്നായി വന്നുകൊണ്ടിരിക്കുന്നു അവൻ്റെ ജീവിതമാണ് അവൻ നേരിടുന്ന ഏറ്റവും വലിയ എക്സാം പലരും ആ ജീവിത പരീക്ഷയിൽ പരാജയപ്പെടുന്നു കാരണം അവൻ അടുത്തുള്ളവൻ്റെ ജീവിതമാണ് പകർത്തിയത് പക്ഷേ അവൻ അറിഞ്ഞില്ല ഓരോരുത്തർക്കും ലഭിക്കുന്ന ചോദ്യപേപ്പർ വ്യത്യസ്ഥമാണ്
അച്ചൻ്റെ മനസ്സു വായിക്കാൻ അച്ചനാകേണ്ട മകനായാൽ മതി ആരും അധികം ശ്രദ്ധിക്കാതെ പോകുന്ന ഒരു പുണ്യ ജന്മം അമ്മ കുടുംബത്തിലെ സ്വയം എരിഞ്ഞു തീരുന്ന മെഴുകുതിരിയാണ്
മോഹങ്ങൾ ആവാം വ്യാമോഹങ്ങൾ ആവരുത് വാശികൾ ആവാം പിടി വാശി ആവരുത്
ഭൂമിയിൽ മനുഷ്യൻ ഉടലെടുത്ത കാലം മുതൽ മതവും ഉണ്ടായി മതത്തെ നയിക്കാൻ ആചാര്യന്മാരും അതോടെ പല മതങ്ങളും ഉടലെടുത്തു മതങ്ങൾ തമ്മിൽ കൂട്ടിമുട്ടാൻ ഒരിക്കലും ആചാരന്മാർ അനുവദിച്ചില്ല എന്നാൽ അവർക്കിടയിൽ കുറെ ദുഷ്ട ശക്തികൾ ധന സമ്പാദനത്തിനായി മതത്തെ ദുരുപയോഗം ചെയ്തു. എന്തു സംഭവിച്ചാലും മതം അവരുടെ പാതയിലൂടെ മാത്രമേ സഞ്ചരിക്കു ഉടയവൻ കോറിയിട്ട മാർഗ്ഗത്തിലൂടെ അവ സഞ്ചരിക്കൂ