നമ്മുടെ ഓരോ നൊമ്പരങ്ങളും ചിലപ്പോൾ മറ്റുള്ളവർക്ക് ചിരി പടർത്തിയേക്കാം പക്ഷേ ഒരിക്കലും നമ്മുടെ ചിരി മറ്റുള്ളവർക്ക് നൊമ്പരമാകരുത്
ദുഃഖങ്ങളിലേക്ക് നോക്കുന്നതിനു പകരം ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങളിലേക്ക് നോക്കുക അപ്പോൾ നിങ്ങൾക്ക് സന്തോഷത്തിൻ്റെ വാതിലുകൾ ഓരോന്നായി മലർക്കെ തുറക്കും
നല്ലൊരു വീടിന് തുല്യം വെയ്ക്കാൻ ലോകത്തൊരു സ്കൂളും ഇല്ല് നന്മയുള്ള മാതാപിതാക്കൾക്ക് തുല്യം ലോകത്തൊരു അധ്യാപകനും ഇല്ല
മാറി നടന്നവരും മാറി ചിന്തിച്ചവരും ആണ് മാറ്റത്തിൻ്റെ മാറ്റൊലി മുഴക്കിയിട്ടുള്ളത്
നമ്മൾക്ക് ഒരായിരം കാര്യങ്ങൾ ഇല്ലേ ഓർക്കുവാൻ അതാണ് നമ്മൾ ഓരോരുത്തരുടേയും കുഴപ്പം ആവശ്യം ഇല്ലാത്ത ഓരോന്നും ചിന്തിച്ചു കൂട്ടിയിട്ട് മനസ്സിനെ വിഷം കൊണ്ട് നിറയ്ക്കുന്നു വിഷലിപ്തമായ മനസ്സ് ശരീരത്തെ ഇല്ലാതാക്കി ഓരോ അസുഖങ്ങൾ ഉണ്ടെന്ന് മനസ്സിനെ വിശ്വസിപ്പിക്കുന്നു
ഈ ഭൂമി ആർക്കും സ്ത്രീധനം കിട്ടിയതല്ല ഈ ലോകത്തിലുള്ള സർവ്വ ജീവജാലങ്ങക്കും ജീവിക്കാനുള്ളതാണ് ഓരോരുത്തരും ഈ ഭൂമിയുടെ അവകാശികൾ ആണ് ആർക്കും ഒന്നും നശിപ്പിക്കാനോ കൊല്ലാനോ അനുവാദം ഇല്ല
നമ്മൾ പതിപ്പിക്കുന്ന ഓരോ കാൽപ്പടുകളിൽ സ്നേഹമുദ്രയുണ്ടെങ്കിൽ ആ കാൽപ്പാടുകൾ പിൻതുടരുന്നവരും അതുതന്നെ പിൻ തുടരും
ജീവിതത്തിൽ തോറ്റുപോയവർ ജയിക്കാൻ കഴിയാഞ്ഞിട്ടല്ല അവർക്ക് മറ്റുള്ളവരെ ചതിക്കാൻ മനസ്സില്ലാഞ്ഞിട്ടാണ്
ഒത്തിരി ഇഷ്ടത്തോടെ എത്ര പറഞ്ഞാലും തീരാത്ത കഥകൾ ഉണ്ടാവും ഓരോ മനുഷ്യർക്കും
ലോകത്തിലെ ആൾക്കാരുടെ സെൻസസ് എടുക്കാനായി ദൈവം ഭൂമിയിലേക്ക് പ്രവാചകന്മാരെ അയച്ചു ചെകുത്താനും ഒട്ടും കുറച്ചില്ല ഭൂമിയിലേക്ക് മത പണ്ഡിതന്മാരെ അയച്ചു