മക്കളെ നാളെ നമ്മുടെ എല്ലാ കഷ്ടപ്പാടുകളും മാറും എന്ന് സമാധാനിക്കു പക്ഷേ ഇന്ന് എല്ലാം നാം അനുഭവി
കുഞ്ഞനിയത്തി കുന്നിക്കരു കരയുന്നതു കണ്ടിട്ട് ചേച്ചി മഞ്ചാടിക്കരു ചോദിച്ചു എൻ്റെ കുറുമ്പി എന്തിനാണ് നീ കരയുന്നത് ചേച്ചി എൻ്റെമുഖം ഒന്നു കണ്ടേ … കറുമ്പിയെന്നാണ് എല്ലാരും വിളിക്കന്നത് എടി കൊരങ്ങേ നീ എത്ര സുന്ദരിയാണ് ചുവന്ന മുഖത്ത് ചെറിയ ആ കാക്കപ്പുള്ളി അതിൽ ഒരു വെളുത്ത കുത്തും എത്ര പൂവാലന്മാരാ നിന്റെ പുറകിൽ പോ ചേച്ചി… നാണത്താൽ തലതാഴ്ത്തി
അന്ന് രാവിൽ മഴ പെയ്യുന്നു ഉമ്മറത്ത് മണ്ണെണ്ണ വിളക്കു മാത്രം ചുറ്റിലും പ്രാണികൾ കളിക്കാൻ തുടങ്ങി അതു കണ്ട് പല്ലിയും എത്തി അവൻ തഞ്ചത്തിൽ ഓരോന്നിനേയും ഉള്ളിലാക്കി പ്രാണികൾ തീർന്നപ്പോൾ പല്ലിയും പോയി ഇപ്പോൾ വിളക്കും ഞാനും മാത്രം
സ്നേഹവും സന്തോഷവും തരുന്ന യാതൊന്നിനേയും പാതി വഴിയിൽ ുപേക്ഷിക്കരുത് അത് ഒരു ഗാനം ആണെങ്കിലും ഒരു പുസ്തകം ആണെങ്കിലും ഒരു മൂവി ആണെങ്കിലും ഒരു സുഹൃത്ത് ആണെങ്കിലും ശരി അതിൻ്റെ വില എന്താണെന്ന് നാം പിന്നീട് മനസ്സിലാക്കും
ബസ്സ് സ്റ്റോപ്പിൽ ബസ്സ് നിറുത്താതിരുന്നതിന് തെറി വിളിച്ച ആൾ തന്നെ പിന്നീട് ബസ്സിൽ കയറി കഴിഞ്ഞ ശേഷം എല്ലാ സ്റ്റോപ്പിലും നിറുത്തിയതിന് ബഹളം ഉണ്ടാക്കിയത് എന്ത് പറയാൻ
ഒരു രാജകുമാരിആകാൻ ഒരു രാജകൊട്ടാരത്തിലോ ഒരു രാജാവിൻ്റെ മകളോ ആകണമെന്നില്ല ഓരോ മകളും ഓരോ അച്ചൻ്റെ കൊട്ടാരത്തിലെ രാജകുമാരി ആണ്
ഞാൻ ഒന്ന് സന്തോഷിക്കാമെന്ന് കരുതി ആ കാര്യം ഓർത്തപ്പോഴേ പേടി തോന്നി സന്തോഷം കഴിഞ്ഞിട്ട് ആ പഹയൻ “സങ്കടം” ഒരു വരവുണ്ട് അവൻ്റെ കയ്യിൽ നീണ്ട ഒരു ബില്ലു കാണും അവസാനം ആ തുകയും അതിൻ്റെ പലിശയും പലിശയുടെ പലിശയും ചേർത്ത് ഒരു ബില്ല് ആ ബില്ലു കണ്ടാൽ ഞാൻ പോക്കാണ്
ഞാൻ ആരാണ് ഞാൻ എന്നോടു തന്നെ ചോദിച്ചു അത് ഞാൻ പറയാം നിങ്ങൾ അറിയുന്ന ഞാൻ നിങ്ങൾ അറിയാത്ത ഞാൻ ഞാൻ മാത്രം അറിയുന്ന ഞാൻ എന്നാൽ എനിക്കു പോലും അറിയാത്ത ഒരു ഞാൻ ഈ …. ഞാൻ എല്ലാം കൂടി ചേരുമ്പോൾ ഉള്ള ഞാൻ ആണ് ഞാൻ എന്ന ഞാൻ
വൈകിട്ടത്തെ കൂടി ചേരലുകൾ എല്ലാവരും വാട്ടസ്ആപ്പിലേക്ക് നുഴഞ്ഞു കയറി എന്നിട്ട് തലയും കുമ്പിട്ട് വിരലും ചലിപ്പിച്ച് ഒരു ഇരിപ്പാണ് എല്ലാവരും തിരക്കിലാണ് എന്തു വന്നാലും ആരും ഒന്നും അറിയില്ല
ചേർത്ത് പിടിക്കാൻ ആള് ഏറെ ഉണ്ടായാലും ശരി പക്ഷേ ചേർന്നു പോകുന്ന ഒരു മനസ്സ് വേണം