താൻ ഒരിക്കലും അതിൻ്റെ തണലിൽ ഇരിക്കാൻ പോകുന്നില്ല എന്ന് അറിഞ്ഞിട്ടും അയാൾ ആ മരം നട്ടു അയാൾ ജീവിതം എന്താണെന്ന് മനസ്സിലാക്കി
Quotes
ആ കണ്ണിലേക്ക് ഒന്നു നോക്കിയേ അത് എത്ര ചെറുതാണ് എന്നാലും ആ കണ്ണിലൂടെ കാണുന്ന ലോകം എത്ര വലുതാണ് നമ്മൾ കാണുന്ന ഒന്നിനേയും ഒരിക്കലും നിസാരമായി കാണരുത്
നമ്മളുടെ ജീവിതത്തിൽ സമയം കിട്ടുമ്പോൾ കുറ്റപ്പെടുത്തുന്നവരുടെ മുൻപിൽ എത്ര ശരികൾ നിരത്തിയാലും അതിലെല്ലാം അവർ എന്തെങ്കിലു ഒക്കെ എന്തെങ്കിലും കുറ്റങ്ങളും എന്തെങ്കിലും കുറവുകളും അവർ കണ്ടെത്തും അത് അവരുടെ ശീലം ആണ്
ആഗ്രഹങ്ങൾ അല്ല നമ്മളുടെ അതിരുകൾ തീരുമാനിക്കുന്നത് നമുക്ക് ഇഷ്ടപോലെ ആഗ്രഹിക്കാം ആർക്കും അതിനെ തടയാൻ കഴിയില്ല കിട്ടണമെന്നോ കിട്ടരുതെന്നോ ഇല്ലല്ലോ കിട്ടിയാൽ കിട്ടി പോയാൽ പോയി എന്നാലും ആഗ്രഹിക്കക എന്നത് നമ്മുടെ ആഗ്രഹമാണ്.
ജീവിതത്തിൽ വാശി പിടിച്ചതുകൊണ്ടോ അഹങ്കാരം കൊണ്ടോ… ആർക്കും ഒന്നും നേടാനാവില്ല വിട്ടുവീഴ്ച ചെയ്താൽ പലതും നേടാനാവും തെറ്റു പറ്റിയാൽ തെറ്റാണെന്ന് സമ്മതിച്ചാൽ എന്താ വല്ലതും നഷ്ടമാകുമോ ഒന്ന് ക്ഷമ ചോദിച്ചാൽ എന്തെങ്കിലും കുറയുമോ
ഇപ്പോൾ നരകത്തിൽ ആരും ഇല്ല പിശാചുക്കൾ എല്ലാവരും ഒന്നായി ഭൂമിയിൽ തമ്പേറടിച്ചിരിക്കുകയാണ് ഈ സമയത്ത് ഭൂമിയിൽ മനുഷ്യരൂപം ഉള്ള കുറെ പിശാചുക്കൾ മാത്രം ആണ്
പെട്ടെന്ന് ഓടിച്ചെന്ന് നമ്മുടെ ഓരോ സങ്കടങ്ങളും ഓരോ ദുഃഖങ്ങളും ഓരോന്നും പറയുമ്പോൾ കൂടെ കരയുവാൻ ഒരാൾ മാത്രമേ ഉള്ളു അത് മഴ മാത്രമാണ്
കല്യാണം കഴിഞ്ഞ് വീട്ടിലേക്ക വരുമ്പോൾ കല്യാണ പെണ്ണിനെ കാണാൻ നാട്ടുകാരും വീട്ടുകാരും ഓടി എത്തും എന്നിട്ട്.. പെണ്ണ് എന്താ കൊണ്ടു വന്നത് എന്ന് അവരെല്ലാം കിന്നരിച്ചു കിന്നരിച്ച് ചോദിക്കും ഒരു സത്യം അവൾ ജനിച്ചു വളർന്ന വീട്ടിലെ സകലതും ഉപേക്ഷിച്ചാണ് വന്നത് അത് ആരും കാണുന്നില്ലല്ലോ
ഞാനും ജീവിതവും ഒരു യാത്രയിലാണ് ഞാൻ എൻ്റെ സ്വപ്നങ്ങൾ തേടിയും ജീവിതം എന്നെ തേടിയും അലയുന്നു ഞങ്ങളിൽ ആര് ആദ്യം കണ്ടെത്തും അത് ആർക്കും അറിയില്ല അപ്പോൾ ആ യാത്ര അവസാനിക്കും
അന്ന് ഉണങ്ങിയ ഒരു ഇല തോണിയാക്കി അടുത്ത കരയിലേക്ക് പോയ ഉറുമ്പുകൾ ഇന്ന് ഒരു മഴക്കാലത്ത് അക്കരക്കു വരുന്നതിനായി ഒരു ഇലയ്ക്കു വേണ്ടി കാത്തു നിൽക്കുന്നു പക്ഷേ കാടെല്ലാം വെട്ടിത്തളിച്ച മനുഷ്യൻ ആ രോദനം കേൾക്കുന്നുണ്ടോ