Quotes

സ്വപനങ്ങൾ

PIN Dream catcher at sunset
ഉറക്കത്തിൽ നിന്നു ഉണരുന്നതു വരെ നാം അറിയുകയില്ല കണ്ണുകൾ അടച്ചു കണ്ടെതേല്ലാം സ്വപനങ്ങൾ ആയിരുന്നു എന്ന് സൗഹൃദങ്ങളും പിരിയുന്നതു വരെ അറിയുകയില്ല അവർ ആത്മാർത്ഥമായി സ്നേഹിച്ചിരുന്നവർ ആയിരുന്നു എന്ന്

എന്നെങ്കിലും

PIN Cutest doggy ever !
ഏതെങ്കിലും  ഏതോ ഒരു നിമിഷത്തിൽ ഇല്ലാതാകാൻ ഇടയുള്ള ഈ ജീവിതത്തിൽ എന്തിനാണ് ഈ പകയും പിണക്കവും ഈ വാശിയും മത്സരവും കളഞ്ഞിട്ട് വാ … സ്നേഹം കൊണ്ട് എല്ലാം കീഴടക്കാം

കരുതി

PIN Successful prosperous male entrepreneur with stubble, thinks about something
മീനാണെന്ന് കരുതി കുറെ മീൻ കുഞ്ഞുങ്ങളെ വാങ്ങി അക്വേറയത്തിൽ ഇട്ടു ദിവസവും വളർന്നോ എന്ന് നോക്കും അത് വളർന്നു വന്നപ്പോൾ ആണ് അറിഞ്ഞത് അത് മീനല്ല തവളകൾ ആയിരുന്നു ചില സുഹൃത്തുക്കളും ഇതുപോലെ ആകാറില്ലേ

അയാൾ

PIN Rear view of father carrying smiling son, kissing him on forehead
ഒരു തമാശ അവിടെ കൂടിയിരുന്നവരോട് പറഞ്ഞു അത് കേട്ടിട്ട് ആൾക്കാർ പൊട്ടിച്ചിരിച്ചു വീണ്ടും അതൊന്നുകൂടി പറഞ്ഞു അപ്പോൾ കുറച്ചുപേർ മാത്രം ചിരിച്ചു അയാൾ അത് മൂന്നാമതും പറഞ്ഞപ്പോൾ ആരും ചിരിച്ചില്ല അയാൾ ഉറക്കെ ചോദിച്ചു ഒരു തമാശ വീണ്ടും വീണ്ടും കേട്ട് ചിരിക്കാത്ത നിങ്ങൾ എന്തിനാണ് ദുഃഖം വീണ്ടും വീണ്ടും ആലോചിച്ച് ദുഃഖിക്കുന്നത്

മനസ്സിലായി

PIN We agree
രണ്ടു കൂട്ടുകാർ കാര്യം പറയുന്നു ആകാംക്ഷ കൊണ്ട്  മൂന്നമത് ഒരാൾ … എന്താടാ കാര്യം ഓ ഒന്നും ഇല്ലെഡാ വല്ലതും ഉണ്ടെങ്കിൽ നിന്നോട് പറയില്ലേ അപ്പോൾ അവന് മനസ്സിലായി അവർക്കിടയിൽ താൻ ഒന്നും അല്ല

പിണക്കം

PIN Couple quarreling at home
എത്ര പിണക്കം ആണെങ്കിലും ചില്ലു ഭരണിയിൽ ഇരിക്കുന്ന നാരങ്ങാ മിഠായി കയ്യിൽ വാരി ഇടുമ്പോഴേനമ്മുടെ പിണക്കം എല്ലാം ഓടി ഒളിക്കും അത്രയുമേ ആയുസുള്ളു ഓരോ പിണക്കത്തിനും

ഒന്നി ശ്രദ്ധിച്ചേ

PIN Paying attention-listening
കുഞ്ഞുങ്ങളെ ഒന്ന് ശ്രദ്ധിച്ചേ അവർ ഒരിക്കലും  ഒരിടത്ത് അടങ്ങി ഇരിക്കില്ല. എന്തെങ്കിലും ചെയ്തു കൊണ്ടേയിരിക്കും അവർ എപ്പോഴും സന്തോഷം ഉള്ളവർ ആണ് ഒരു ഈഗോയും ഇല്ലാതെ  ഏതു ചെറിയ കാര്യവും ചോദിക്കുവാൻ അവർക്ക് ഒരു മടിയുമില്ല

ചില വാക്കുകൾ

PIN School principal giving some advice on the last day of school
എല്ലാ വാക്കുകളും എപ്പോഴും  പറയുന്നത്  നമ്മുടെ വാ കൊണ്ടാണ് എന്നാൽ ചില വാക്കുകൾ മാത്രം പറയുന്നത് നമ്മുടെ ഹൃദയം കൊണ്ടാണ് ഹൃദയം കൊണ്ട് പറഞ്ഞ വാക്കുകൾ ആ വ്യക്തി കടന്നു പോയാലും ശരി അത് എന്നേക്കും അവിടെ തങ്ങി നില്ക്കും.

ബുദ്ധിമുട്ട്

PIN Overcome difficulties. Complete the challenges.
ജീവിതത്തിൽ  ഒന്നും അധികം ആകരുത്  സംസാരം ആയാലും ഭക്ഷണം ആയാലും പ്രണയം ആയാലും മറ്റെന്തു തന്നെ ആയാലും കാരണം  അത്  എപ്പോഴും ബുദ്ധിമുട്ടായിരിക്കും