Quotes

കഥകൾ

PIN Mother and kid little girl reading a bedtime story
എല്ലാവർക്കും ഉണ്ടാകും രണ്ട് കഥകൾ ഒന്ന്.  അയാൾ ജീവിച്ച കഥ രണ്ട്. അയാൾ ജീവിക്കാൻ ആഗ്രഹിച്ച കഥ

മാര്യേജ് എന്ന് പറഞ്ഞാൽ

PIN Wedding, hug and love of a couple outdoor for marriage celebration event, commitment and care. Inte
1  അറേഞ്ച്ഡ് മാര്യേജ് എന്നു പറ‍ഞ്ഞാൽ —     നമ്മൾ വഴിയിലൂടെ നടന്നു പോകുമ്പോൾ വഴിയിൽ കിടന്ന പാമ്പിനെ      അറിയാതെ ചവുട്ടുന്നു. പാമ്പ് നമ്മളെ കൊത്തുന്നു. 2  പ്രണയ വിവാഹം എന്നു പറഞ്ഞാൽ —     നമ്മൾ പാമ്പിൻ്റെ മാളത്തിൽ  … മേരി സ്വപനോം കി റാണി തു…     എന്ന പാട്ടും പാടി മാളത്തിൽ കൈയിട്ടാൽ —     പാമ്പ് കൊത്തും തീർച്ച. എങ്ങനെ[…]

ഒരിക്കൽ

PIN Words "Once upon a time" written with old typewriter
പനിനീർ പൂവിൻ്റെ ഇതളുകൾ പോലെ മൃദുലമായ ചുണ്ടുകൾ, നീണ്ടുവിടർന്ന മാൻ മിഴികളെപ്പോലെയുള്ള കണ്ണുകളോടായി ചോദിച്ചു – എന്തേ നീ നിറയാത്തത് എന്തേ നീ തുളുമ്പാത്തത് എന്തേ നീ പെയ്ത് ഒഴുകാത്തത് കരയുവാൻ ഒരു മഹാ സമുദ്രം കൂടെയില്ലേ           കരഞ്ഞു തീർക്കൂ നിന്നിലെ തിരമാലകൾ ഒന്നടങ്ങി ശാന്തമാകട്ടെ അപ്പോൾ നിൻ്റെ മനസ്സും ഒന്ന് ശാന്തമാകും കൂമ്പിയടഞ്ഞ മിഴികൾ മെല്ലെ പറഞ്ഞു – എൻ മിഴികൾ[…]

വാക്ക്

PIN Close-up of an Opened Dictionary showing the Word WORD
വാഗ്ദാനം ചെയ്താൽ അത് പാലിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം  വാഗ്ദാനം ചെയ്യാവു ആ വാക്കിൽ നെയ്തുകൂട്ടിയ  എത്ര സ്വപ്നങ്ങളുമായി  എത്ര പ്രതീക്ഷകളുമായി  ഒരാൾ അവിടെ കാത്തിരിക്കുന്നു

ഓ ഒന്നുമില്ല

PIN Noth sunset
രണ്ട് കൂട്ടുകാർ കാര്യം പറയുന്നു ആകാംക്ഷകൊണ്ട് മൂന്നാമത് ഒരാൾ എന്താടാ കാര്യം ഓ …. ഒന്നും ഇല്ല വല്ലതും … ഉണ്ടെങ്കിൽ നിന്നോട് പറയില്ലേ അപ്പോൾ അറിയാം അവർക്കിടയിൽ താൻ ഒന്നുമല്ല

തൊട്ടാവാടി

PIN Shame plant flower
ഒന്നു വാടിയാലും അടുത്ത നിമിഷം പൂർവ്വാധികം കരുത്തോടെ എഴുന്നേൽക്കും തോൽക്കാൻ ഞങ്ങൾക്ക് മനസ്സില്ല തൊട്ടാവാടി നമുക്കു് ശക്തമായ ഒരു സന്ദേശം ആണ് തരുന്നത്

കൂട്ടുകാർ

PIN Group of friends using mobile phone
ഉള്ള കൂട്ടുകാർ എത്ര ഉണ്ടെന്ന് ഉള്ള കണക്കല്ല നോക്കേണ്ടത് ഉള്ള കൂട്ടിൻ്റെ ആഴം എത്രത്തോളം ഉണ്ടെന്നാണ് നോക്കേണ്ടത്

ദൈവം ഊറിച്ചിരിച്ചു

PIN Jesus Christ laughing while the sun is shining near this head
വെട്ടക്കൊന്ന മരത്തിൻ്റെ ചുവട്ടിൽ നിന്ന മരംവെട്ടി വിലപിച്ചു ദൈവമേ സഹിക്കാൻ വയ്യാത്ത ചൂട് നീയേ ശരണം ഇതു കേട്ട ദൈവം ഒന്നൂറിച്ചിരിച്ചു

ഓർമ്മകൾ

PIN Memory
എൻ ഉള്ളം നീറിപ്പുകയുന്നു എൻ മിഴികൾ നിറഞ്ഞു തുളുമ്പിടുന്നു എൻ ഹൃദയത്തിലെ നീയും കരയല്ലേ എൻ മനസ്സിൻ ചെപ്പിൽ നിൻ ഓർമ്മകൾ മാത്രം