നിങ്ങളുടെ തിരക്ക് കഴിയുമ്പോൾ സമയം കിട്ടുമ്പോൾ ഒന്നു നിൽക്കണമേ ഒന്ന് തിരിഞ്ഞ് നോക്കണമേ ഒരാൾ അവിടെ നിങ്ങൾക്കു വേണ്ടി അവിടെ തനിയെ കാത്തു നിൽക്കുന്നു
Quotes
ദാഹിച്ചു വലഞ്ഞ മാൻ കൂട്ടത്തോടെ നീർച്ചാലുകളുടെ അരികിൽ എത്താൻ കൊതിക്കുന്നതു പോലെ ഞാനും അങ്ങയുടെ ചാരത്ത് അണയുവാൻ അതിവാഞ്ചയോടെ ആഗ്രഹിക്കുന്നു നിവൃത്തിയില്ല നമ്മളിൽ പലരും പലയിടത്താണ് അത് മൃഗതൃഷ്ണ പോലെ ശേഷിക്കും
ഈ ഭൂമിയിൽ വേദനയും സങ്കടവും വരുമ്പോൾ എല്ലാവരും തനിയെ ആണ് ഭക്ഷണം പങ്കിടുന്നതു പോലെ സന്തോഷം പങ്കിടുന്നതു പോലെ നമ്മളുടെ സങ്കടവും വേദനയും ആർക്കെങ്കിലും പങ്കിട്ട് നല്കാൻ കഴിയുമോ എന്നാൽ നാം അതേ അളവിലോ അതിൽ കൂടുതലോ വേറൊരാൾ കൂടി അനുഭവിക്കുന്നത് കാണുമ്പോൾ ചിലപ്പോൾ നമുക്ക് അല്പം ആശ്വാസം കിട്ടിയേക്കും നമ്മളെപ്പോലെ വേറൊരാൾ കൂടി ഉണ്ടെന്നുള്ള ആ ആശ്വാസം ഒരു കുമിള പോലെയാണ്
ഞാൻ എൻ്റെ കണ്ണുകൾ ഉയരങ്ങളിലേക്ക് ഉയർത്തി എൻ്റെ സഹായം അവനിൽ നിന്നും വരുന്നു എൻ്റെ കാൽ വഴുതാതെ എന്നെ അവൻ്റെ കൈകൾ കൊണ്ട് പിടിച്ചു കൊള്ളും എന്നെ കാക്കുന്നവൻ ഒരിക്കലും ഉറങ്ങാറില്ല അവൻ എൻ്റെ കൂട്ടുകാരൻ പകൽ സൂര്ൻ്റെ ചൂടിൽ മേഘ മായും രാത്രിയിൽ ചന്ദ്രൻ്റെ തണുപ്പിൽ ചൂടായും എന്നെ കാക്കുന്നു
ഋതുക്കൾ ഓരോന്നായി മാറിയതും ഇലകകൾ ഓരോന്നായി കൊഴിഞ്ഞതും മൂടൽ മഞ്ഞ് വന്നതും മഞ്ഞ് പെയ്തതും മഴ പെയ്ത് ഇറങ്ങിയതും ഞാൻ കണ്ടില്ല എങ്ങനെ കാണാനാണ് എൻ്റെ മനസ്സിൽ എന്നും വസന്തവും നീയും മാത്രമായിരുന്നു
നമ്മുടെ ഈ ലോകത്തിൽ നമുക്ക് സ്വന്തം ആയിട്ട് യാതൊന്നും ഇല്ല സ്വന്തം എന്ന് കരുതുന്ന ഈ ശരീരം പോലും മണ്ണിലോട്ടു വെച്ചുകഴിഞ്ഞാൽ അതിൻ്റെ അവകാശികൾ അരിച്ചു പെറക്കാൻ തുടങ്ങും
പ്രണയം എന്താണ് ഹൃദയത്തിൻ്റെ ഒരു ഭാഗം നല്കുന്നതാണ് പ്രണയം എങ്കിൽ ആരും ഇതുവരേയു പ്രണയിച്ചിട്ടേയില്ല മിക്ക പ്രണയിനികളും ഹൃദയത്തിൻ്റെ ഒരു ഭാഗം ആരും കാണാതെ മാറ്റി വെച്ചിട്ടാണ് ഇതുവരേയും പ്രണയിച്ചത്
വായിച്ച് രസം മൂത്ത് അവസാനം എന്താകും എന്നറിയാനുള്ള ആകാക്ഷയിൽ ഒരു നിറുത്തും ഇല്ലാതെ ഞാൻ വായിച്ചു ബുക്കിൻ്റെ അവസാനം എത്തി ഹോ … അവസാനത്തെ പതിനെട്ട് പേജ് കാണുന്നില്ല ഏതോ ഒരു ദുഷ്ടൻ ഒപ്പിച്ച പണിയാ
പല തവണ തോറ്റപ്പോൾ ഞാനോർത്തു ദൈവം എന്നെ കൈവിട്ടു എന്ന് എന്നാൽ ഒരു ദിവസം അവൻ എന്നെ ആ കുഴിയിൽ നിന്നും പൊക്കിയെടുത്തു അപ്പോൾ ആണ് ഞാൻ അറിഞ്ഞത് അവൻ എന്നോടൊപ്പം എപ്പോഴും ഉണ്ടായിരുന്നു ദൈവം നമുക്ക് ഓരോോോോരുത്തർക്കും ഓരോ നല്ല അവസരം കരുതിയിട്ടുണ്ട്
ജീവിതം എന്ന് പറയുന്നത് — പഞ്ചസാര ഇട്ടിട്ട് ഇളക്കാത്ത ചായ പോലെയാണ് ചായ കുടിച്ച് തീരാറാകുമ്പോൾ തോന്നും, നേരത്തെ ഒന്ന് ഇളക്കാമായിരുന്നു എന്ന്. അപ്പോഴേക്കും ചായ തീർന്നിരിക്കും