Quotes

എത്താൻ

PIN Group of happy hikers with their hands up in the air getting excited to reach the top of the
ഉയരങ്ങളിൽ എത്താൻ  ആദ്യം താഴ് വര എന്തെന്ന് അറിയേണം താഴ് വരയില്ലാതെ  കൊടുമുടിയില്ല

താണ നിലത്തേ നീരോടു

PIN Closeup feet with running shoes standing on the asphalt ground with natural orange light of sunset i
കെട്ടികിടക്കുന്നത് എല്ലാം മലിനമാവാനാണ് സാദ്ധ്യത നൈർമ്മല്യത്തിലേക്ക് എത്താൻ ഒഴുക്കു തന്നെ വേണം “താണ നിലത്തേ നീരോടു അവിടേ ദൈവം തുണ ചെയ്യൂ” തടഞ്ഞുവെച്ച് പരിരാലിക്കുന്നത് ഒന്നും തന്നെ അതിൻ്റേതായ രീതിയിൽ വളരുകയല്ല മുരടിച്ചു പോവുകയാണ് അകപ്പെട്ടുപ്പോയവ ആകൃതിക്കുള്ളിൽ കാണിക്കുന്നതെല്ലാം അവയുടെ  വികൃതികൾ മാത്രമാണ്

ജീവിതം

PIN Cheerful father and son playing in the living room
ഒരിക്കലും നമ്മളുടെ സ്വന്തം പദ്ധതികൾക്കനുസരിച്ച് ചിട്ടപ്പടുത്തുന്നതു മാത്രമല്ല ജീവിതം വന്നുചേരുന്ന അത്യാഹിതങ്ങൾക്ക് അനുസരിച്ച് പുനക്രമീകരിച്ച് ജീവിക്കുന്നതാണ് ജീവിതം

പെരുവഴി

PIN Highway at the sunrise
പെരുവഴിയിലേക്ക് ഇറക്കി വിട്ടവരെ  നാം ഹൃദയത്തിൽ പൂജിക്കേണം  നമുക്കുണ്ടാവുന്ന  ആദ്യത്തെ അരക്ഷിതാവസ്ഥയെ അതിജീവിച്ച് അനന്തസാദ്ധ്യതകളെ തേടാൻ പ്രേരിപ്പിച്ചത്  അവരാണ്

ലക്ഷ്യം

PIN Aim and goal
കുഴിയിൽ വീണവൻ താഴോട്ട് നോക്കിയാൽ അവന് ഒരിക്കലും രക്ഷപ്പെടാൻ കഴിയുകയില്ല അവൻ  മുകളിലേക്ക് നോക്കിയാൽ മാത്രമേ ലക്ഷ്യം എന്താണെന്നും രക്ഷപെടാനുള്ള സാദ്ധ്യതയും മുന്നിലേക്ക് തെളിഞ്ഞു വരികയൊള്ളു

മുതൽക്കൂട്ട്

PIN assets
നമുക്ക്  ജീവിതത്തിൽ  മറ്റുള്ളവരിൽ നിന്നും നേരിടേണ്ടി വരുന്ന നിരാശകളും അപമാനങ്ങളും പിന്നീട് അവയെല്ലാം നമ്മുടെ ജിതത്തിൽ ഏറ്റവും വലിയ മുതൽക്കൂട്ടായി മാറും

ആ താക്കോൽ

PIN Bunch of different keys
സന്തോഷത്തിൻ്റെ താക്കോൽ നമ്മുടെ കൈയിൽ ഉണ്ടെന്ന് അറിയുന്ന നിമിഷത്തിലാണ് നമ്മുടെ ജീവിതത്തിൻ്റെ വില എന്താണെന്ന് നാം  തിരിച്ചറിയുന്നത്

മഹാസംഭവമോ ഉപദേശമോ

PIN Expert advice concept
എനിക്ക്  ഒരായിരം കുറ്റങ്ങളും കുറവുകളും കണ്ടേക്കാം അത് എന്നോട് മാത്രം പറഞ്ഞാൽ അതൊരു ഉപദേശമാവും എന്നാൽ അത് മറ്റൊരാളോട് പറഞ്ഞാൽ അവരിൽ നിന്ന് വേറൊരാൾ വേറൊരാളിൽ നിന്ന് മറ്റൊരാൾ അങ്ങനെ അതൊരു മഹാസംഭവം ആകും അതിലും നല്ലത് എന്നോടു മാത്രമായാൽ അതൊരു ഉപദേശമാവും ഞാനും നിങ്ങളും മാത്രം അറിയുന്നത് അങ്ങനെ പോരെ

ആ സുഗന്ധം

PIN Bottle of fragrance surrounded by flower buds
കാപ്പി പൂവിന് കാപ്പിയുടെ സുഗന്ധം ആണോ എന്നാൽ രാത്രയിലെ  കാപ്പി പൂവിന് രാവിൻ്റെ ഗന്ധം ആണുള്ളത് ഏവരേയും മത്തു പിടിക്കുന്ന ആ സുഗന്ധം