തനിച്ചാവുന്നതിനു മുൻപേ ഓരോരത്തരും തനിയെ നടന്ന് ശീലമാക്കണം
Quotes
മനസ്സ് നിറയെ ദുഃഖം ആണെങ്കിലും ശരി ചിരിച്ചും കൊണ്ട് ഇങ്ങനെ പറഞ്ഞാൽ മതി ഓ … ഒന്നുമില്ല
പാതി ഉറക്കത്തിൽ കാണാതെ പോയ ബാക്കി സ്വപനം ഇന്ന് കാണാൻ ശ്രമിക്കുക
ആർക്കും ആരോടും ഏറ്റവും എളുപ്പത്തിൽ പറയാൻ പറ്റിയ കള്ളമ്ണ് ഹോ …. ഞാനങ്ങ് മറന്നു പോയി ക്ഷമിക്കണം
ഞങ്ങൾക്ക് ഒരു വീട് വേണം മൂന്നു മുറികൾ ഉള്ള ഒരു വീട് ഒരു മുറിയിൽ ഞങ്ങളുടെ സന്തോഷം മാത്രം അടുത്ത മുറിയിൽ ഞങ്ങളുടെ വാക്കുകൾ മാത്രം അതിനടുത്ത മുറിയിൽ ഞങ്ങളുടെ ദുഃഖം മാത്രം ഇടയ്ക്കിടയ്ക്ക് അവ ഓരോനന്നും തുറന്നു നോക്കാൻ
ചിലർ ഉള്ളത് ഉള്ളതുവോലെ മുഖത്ത് നോക്കി പറയും അത് പലർക്കും ഇഷ്ടപ്പെടില്ല പക്ഷേ അവർ ഒരിക്കലും ചിരിച്ചുകൊണ്ട് ആരേയും ചതിക്കുകയാല്ല
കുറ്റങ്ങളും കുറവുകളും നമ്മളിൽ കാണും അതുകൊണ്ടാണ് അവനെ മനുഷ്യൻ എന്ന് വിളിക്കുന്നത് കുറ്റങ്ങളും കുറവുകളും ഇല്ലായിരുന്നു എങ്കിൽ അവൻ എന്നേ ദൈവം ആകുമായിരുന്നു
സ്നേഹം എന്താണെന്ന് മനസ്സിലാക്കാതെ പോയാൽ നാം എപ്പോഴും ഓർക്കേണ്ട ഒരു കാര്യം അവർ അനുഭവിച്ച അതേ വേദനകൾ ഒരു ദിവസം നമ്മളേയും തേടി വരും
നഷ്ടം സംഭവിക്കും എന്നോർത്ത് സങ്കടപ്പെടാതിരിക്കുക നഷ്ടപ്പെടേണ്ടത് എന്നാണെങ്കിലും നഷ്ടമാകും ഓരോ അനുഭവങ്ങളാണ് നമ്മുടെ മുതൽക്കൂട്ട് നമ്മുടെ ഓരോ നേട്ടങ്ങളും ഓർമ്മകളും ഓരോ സമ്മാനങ്ങളാക്കുക
ചിലപ്പോൾ നന്ദി പറയുവാൻ പോലും നമുക്കൊരു അവസരം തരാതെ നമ്മൾ ഇവിടെ നിന്നും എടുക്കപ്പെട്ടാൽ അടുത്ത നിമിഷം നമ്മളറിയപ്പെടുന്ന പകുതിയുലേറെപ്പേർ ചിലപ്പോൾ കുറെ സമയത്തേക്ക് അറിയുമായിരിക്കും അത് അപ്പോഴെ മറക്കും നമ്മോടൊപ്പം ഉണ്ടായിരുന്നവർ കുറെ നാളേക്ക് ഓർത്തേക്കാം പിന്നീട് അവരും മറക്കും