Quotes

ദോശയുടെ പേര്

PIN Paper Masala Dosa
ദോശക്ക് ആ പേര് കിട്ടിയത് എങ്ങനെ എന്ന് അറിയാമോ ഹിന്ദിയിൽ രണ്ടിന് “ദോ” എന്നാണ് പറയുന്നത് ദോശ മാവ് കല്ലിൽ ഒഴിക്കുമ്പോൾ ശ്….. എന്ന ശബ്ദം കേൾക്കാം ദോശ മറിച്ചിടുമ്പോഴും വീണ്ടും ശ്….. എന്ന ശബ്ദം കേൾക്കാം ശ…. രണ്ട് തവണ കേൾക്കുന്നതുകൊണ്ടാണ് ഹിന്ദിയിൽ  ദോ …. ശ എന്ന പേര് വീണത് “ദോശ”

തവളയുടെ ദുഃഖം

PIN Green Emerald glass frog on a leaf on a blurred background
ദിവസവും കഴുത്തറ്റം വെള്ളത്തിൽ ഇരുന്ന് സാധകം ചെയ്താൽ സ്വരം നന്നാകുന്ന് ആരോ പറഞ്ഞു അതുകേട്ട ഞാൻ എത്രയോ കാലമായി കഴുത്തറ്റം വെള്ളത്തിൽ ഇരുന്ന് സാധകം ചെയ്യുന്നു ഇതുവരെയായിട്ടും എൻ്റെ ശബ്ദം പഴയതു തന്നെ ഏതോ വിഢി പറഞ്ഢതു കേട്ട ഞാൻ വിഢിയായി

ഒരുമ്പെട്ടാൽ

PIN Four young adult together listening music together
പെണ്ണ് ഒരുമ്പെട്ടാൽ ബഹ്മാവിനു പോലും പിടിച്ചു നിൽക്കാൻ കഴിയില്ല പിന്നീടല്ലേ ഒരു അടവും അറിയാത്ത പാവം ആണുങ്ങളുടെ കാര്യം രണ്ട് വ്യക്തികൾ തമ്മിൽ മറന്നാൽ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള കടപ്പാടുകൾ തീരുമോ അതോടെ ബന്ധവും അവസാനിക്കുമോ അങ്ങനെ ആയിരുന്നു എങ്കിൽ ലോകത്തിൽ ഉള്ള ആളുകൾ എല്ലാവരും എന്നേ സ്വന്ത്രരായേനേം

സാക്ഷാൽ അലാവുദ്ദീൻ പറഞ്ഞു

PIN The kids are truly our future
അലാവുദ്ദീൻ്റെ വിളക്ക്  ഒരു തുണി കൊണ്ട് ഒന്ന് അമ‍ർത്തി തുടച്ചാലും മേക്കപ്പിട്ട പെണ്ണുങ്ങളുടെ മുഖവും ഒരു തുണി കൊണ്ട് അമർത്തി തുടച്ചാലും ഫലം ഒന്നു തന്നെ ഭൂതം വെളിയിൽ വരും

പിറവി

PIN man and woman waiting for the birth of a child
അരി കഴുകി വെള്ളത്തിൽ ഇട്ട് വേവിച്ച് എടുത്താൽ അത് ചോറാകും ചില നൊമ്പരങ്ങൾ മനസ്സിലിട്ട് വേവിച്ചെടുത്താൽ അത് കവിത ആകും കഥകൾ ആകും

നഷ്ടം

PIN Couple suffering from loss
നേടിയതിൻ്റേയും നഷ്ടമായതിൻ്റേയും കണക്ക് എടുത്തു നോക്കിയാൽ നഷ്യങ്ങൾക്കു തന്നെയാണ് മുൻതൂക്കം അതിൽ ഏറ്റവും വലിയ നഷ്ടം ഒരിക്കലും തിരിച്ചു കിട്ടാത്ത ഇന്നലകളാണ്

നമ്മുടെ നിഴൽ

PIN Red sand desert sand dunes landscape sandscape with a cyprus tree and shadow in the foreground
നമ്മൾ മിക്കപ്പോഴും തനിയെ ആണ് ചില നേരങ്ങളിൽ നമ്മുടെ സ്വന്തം നിഴൽ പോലും നമ്മോടൊപ്പം കാണില്ല നിഴൽ ഇരുട്ടായാൽ കൂടെ കാണില്ല എന്നാൽ ഒരു കുഞ്ഞു മെഴുകുതിരി ഒന്ന് കത്തിച്ച് വെച്ച് നോക്കിയേ നിഴൽ എങ്ങും പോയിട്ടില്ല നമ്മോടൊപ്പം ഉണ്ട് അപ്പോൾ വെളിച്ചം ആണ് പോയത് വിളക്ക് കത്തിച്ചു വെയ്ക്കേണ്ടത് കട്ടിലിൻ്റെ കീഴിലോ പറയിൻ കീഴിലോ അല്ല അത് വിളക്ക് കാലിൽ വെയ്ക്കേണം

ഒരു ചൊല്ലുണ്ട് 

PIN Couple saying farewell through windscreen
“വരാൻ ഉള്ളത് വഴിയിൽ തങ്ങുമോ” അത് വരും തീർച്ച എന്ന് പറഞ്ഞിട്ട് വഴിയിൽ കിടന്ന മാരണത്തെ എടുത്ത്  ആരെങ്കിലും കീശയിൽ വെയ്ക്കാമോ വെച്ചാൽ ഇല്ലാത്ത പൊല്ലാപ്പ് വിലയ്ക്ക് വാങ്ങുന്നതിന് തുല്യമാണ്

നാശം ഉണ്ടാകുന്നത്

PIN TTwo firefighters sit on floor and spray of water with curtain shape and rainbow reflex
ഒരു നാട് നശിക്കുന്നത് അവിടെ ഉള്ളവരുടെ  തിന്മ പ്രവർത്തനം മൂലം  ആകണമെന്നില്ല പിന്നെയോ ചില ആളുകൾ ആ തിന്മ കണ്ടിട്ടും ഒന്നും പ്രതികരിക്കാത്തവർ ആയതു മൂലം ആണ്

നമ്മൾ

PIN We will win this game
നമ്മൾ നമ്മളായിരിക്കമ്പോൾ  അവിടെ  ഒരു സത്യം ഉണ്ട് ഒരു സൗന്ദര്യം ഉണ്ട് ഒരു സന്തോഷം ഉണ്ട് ഒരു സമാധാനം ഉണ്ട് ഒരു ഐശ്യര്യം ഉണ്ട് എന്നാൽ നാം വേറൊരാൾ  ആയി  മാറാൻ ശ്രമിക്കമ്പോൾ ഇവയെല്ലാം നമ്മളിൽ നിന്നും അകന്നു പോകും അപ്പോൾ നമ്മുടെ മുഖത്ത് വേറെ ആരുടേയോ മുഖംമൂടിയാണ്