പ്രേമം വീഞ്ഞിലും രസകരമായത് എന്നാൽ തൈലമോ സൗരഭ്യമേറിയത്
Quotes
സ്വപനം കാണുന്നവർ അതു കണ്ടുകൊള്ളട്ടെ സ്വപനം കാണാത്തവരോ അവർ കണ്ണടയ്ക്കട്ടെ ആയിരമായിരം സ്വപനങ്ങളിൽ മുഴുകുന്നവർ അതിൽ നിർവൃതി അടയുന്നു എന്നാൽ മറ്റു ചിലരോ അത് വിറ്റ് കാശാക്കുന്നു
എപ്പോഴും എവിടെയും കൂടെയിണ്ടായിരിക്കേണം സ്നേഹത്തിൽ വിദ്വേഷത്തിൽ സമാധാനത്തിൽ യുദ്ധങ്ങളിൽ ദുഃഖങ്ങളിൽ ആഘോഷങ്ങളിൽ ഒരുമിച്ചിരിക്കുമ്പോൾ തനിയെയായിരിക്കുമ്പോൾ സമൂഹത്തിൽ ഏകാന്തതയിൽ ആൾക്കുട്ടത്തിനു നടുവിൽ ഏകനായ് ……. ജൂവിതത്തിൽ …. ഒരു …. സാന്ത്വനവുമായി.
ഒരാൾക്ക് തോന്നിയ ഓരോ നന്മകളും മറ്റൊരാൾക്ക് അത് നന്മകളായി തോന്നുമോ ഒരു സമൂഹത്തിൻ്റെ നല്ലത് മറ്റൊരു സമൂഹത്തിന് അത് എപ്പോഴെങ്കിലും നല്ലതായി മാറുമോ 1 എല്ലാം നന്മകളാണോ 2 എല്ലാ പവൃത്തിയും നല്ലതാണോ3 അതെല്ലാം കാഴ്ചപ്പാടുകൾ തമ്മലുള്ള വ്യത്യസമല്ലേ
തോറ്റു കൊടുക്കുന്നത് നല്ലതായിരിക്കും ആ തോൽവി … തോൽവിയല്ല ഭാവിയിൽ വരാനിരിക്കുന്ന പല അപകടങ്ങളും സംഭവിക്കാതിരിക്കാനുള്ള ഒരു മുൻ കരുതൽ മാത്രമാണ് മത്സരബുദ്ധി വേണം എന്നാൽ അത് മറ്റുള്ളവരിൽ സ്പർദ്ധ വളർത്തുന്നത് ആയിരിക്കരുത്
എൻ്റെ ഇന്നലകളെ നിങ്ങൾ എനിക്കു കാണിച്ചു തന്ന, കേൾപ്പിച്ചു തന്ന , അനുഭവമാക്കി തന്ന ഓരോ പാഠങ്ങൾക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല എന്നാലും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി എൻ്റെ നാളയെ നിനക്കായി ഞാൻ കാത്തിരിക്കുന്നു നീയാണ് ഇനിയും എന്നെ ഞാനാക്കേണ്ടത്
ഒരു വട്ടം കൂടിയെന്നോർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം തിരുമുറ്റത്തൊരു കോണിൽ നിൽക്കുന്നൊരാ നെല്ലി മരമൊന്നുലുത്തുവാൻ മോഹം നമ്മുടെ ഓരോരുത്തരുടേയും മോഹം ആണ് കവി പാടിയെത്
ചില മനുഷ്യർ എല്ലാം സഹിച്ച് ജീവിക്കും അത് അവരുടെ വിധിയാണെന്ന് അവരങ്ങ് സമാധാനിക്കും അവർ തീരുമാനിച്ചു കഴിഞ്ഞാൽ പിന്നീട് ഒരു രക്ഷയും ഇല്ല അവർ അങ്ങനെ ജീവിച്ചു മരിച്ചുകൊണ്ടിരിക്കും ചിലപ്പോൾ ചിലർ അതിൽ നിന്നും രക്ഷപെടാറുണ്ട് അത് അവരുടെ രണ്ടാം ജന്മം ആണ് പിന്നീട് എല്ലാം ഒന്നേന്നു തുടങ്ങണം അവർ ഇനിയും ജീവിക്കട്ടെ
ഓരോ കാഴ്ചകളും ഓരോ അത്ഭുതം ആണ് കണ്ണിലൂടെ കാണുന്നതും ക്യമറയിലൂടെ കാണുന്നതും പിന്നീട് അത് പ്രൻ്റ് ചെയ്ത് കാണുന്നതും വേറിട്ട കാഴ്ചകൾ ആണ് പല കണ്ണുകളും ഒരേ കാഴ്ച വ്യത്യസ്ഥ കാഴ്ചളായിട്ടാണ് കാണുന്നത്
ഈ വേനൽ കാലം മാറി മഴക്കാലം വന്നെത്തി ഈ രണ്ടു കാലങ്ങളിലും കൂടെ നിൽക്കുന്നവരെ നിങ്ങളാണ് എൻ്റെ വസന്തം