നഷ്ടപ്പെട്ടു എന്നു നാം കരുതുന്ന യാതൊന്നും തന്നെ നമുക്ക് നഷ്ടമായിട്ടില്ല നഷ്ടമാകാത്ത ഒന്നിനെ ഓർത്ത് കരഞ്ഞിട്ട് എന്താണ് പ്രയോജനം സത്യം പറഞ്ഞാൽ അവയൊന്നും നമ്മുടെ അല്ല വേറെ ആരുടേതൊ ആയിരുന്നു
Quotes
മരിച്ചു കഴിഞ്ഞിട്ട് പിന്നീട് ജീവിതം ഉണ്ടോ എന്നതല്ല ചോദ്യം നാം ജീവിച്ചിരുന്ന കാലത്ത് ജീവിച്ചോ അതാണ് യഥാർത്ഥ ചോദ്യം
വേദനകൾക്കും ദുഃഖങ്ങൾക്കും ഞാൻ ഇതുവരേയും എൻ്റെ ഫോൺ നമ്പരോ അഡ്രസ്സോ കൊടുത്തിട്ടില്ല പക്ഷേ അവർ വഴിതെറ്റാതെ എൻ്റെ അടുത്ത് എത്തിച്ചേരും അവർക്ക് എൻ്റെ ഇഷ്ടമോ ഇഷ്ടക്കേടോ ഒരു പ്രശ്നം അല്ല
ഇതളുകൾക്ക് പരിഭവം കാറ്റിനോടായിരുന്നു പക്ഷേ അതിനേക്കാൾ ദേക്ഷ്യം തോന്നിയത് കൊതി തീരും മുൻപേ കൊഴിച്ചിട്ട മഴയോടായിരുന്നു
ജീവിതത്തിൽ സങ്കടങ്ങൾ ഉണ്ടാകുമ്പോൾ മാത്രമേ സന്തോഷം എന്താണെന്ന് മനസ്സലാക്കാൻ കഴിയൂ
ദൈവം സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്ക് നോക്കി അവരെല്ലാം എങ്ങനെ ജീവിക്കണം എന്ന് താൻ കരുതിയോ അങ്ങനെയല്ല അവർ കഴിയുന്നത് ദൈവം തീരുമാനിച്ചു അവർ എങ്ങനെ കഴിയുന്നുവോ അങ്ങനെ കഴിയുവാൻ വിടുക കുതികാൽ വെട്ടുന്നവൻ – വെട്ടട്ടെ പാരവെയ്ക്കുന്നവൻ – വെയ്ക്കട്ടെ കുശുമ്പ് പറയുന്നവൻ – പറയട്ടെ ഓരോന്നു ചെയ്യുന്നവൻ – അത് ചെയ്യട്ടെ അങ്ങനെ അവരെ അവരുടെ വഴിക്കു[…]
ദൈവം സൃഷ്ടി നടത്തുമ്പോൾ … മനുഷ്യനെ സൃഷ്ടിച്ചു പിന്നീട് മനുഷ്യനിൽ നിന്നും ആണിനേയും പെണ്ണിനേയും വേർതിരിച്ചു. സെല്ലുകൾ വിഭജിച്ച് രണ്ടാകുന്നതു പോലെ … ആണും പെണ്ണും ഉണ്ടായാൽ മതിയായിരുന്നില്ലേ അതിനു പിന്നിൽ ഉള്ള സൈക്കോളജി മനസ്സിലായില്ല കനകം മൂലം കാമിനി മൂലം കലഹം പലവിധം
ചെടികൾ തലകുനിക്കാൻ കഴിയുന്നതിൻ്റെ മാക്സിമം കുനിഞ്ഞു കൊടുക്കും എന്നാൽ മനുഷ്യരോ
വിധിക്കുന്നവൻ ഓർക്കുക ഏവർക്കും വിധി കേൾക്കേണ്ട ഒരു ദിവസം വരും
നാവ് തന്നെയാണ് നമ്മുടെ ഏറ്റവും വലിയ ശത്രു