Quotes

ഇന്ന് നാളെ

PIN Tomorrow you will wish you had started today. Portrait of a sporty young woman exercising outdoors.
മനുഷ്യൻ ആണേൽ മാറും മാറിയാൽ അവൻ മറക്കും മറന്നാൽ അവൻ  മടുക്കും മടുത്താൽ അവൻ്റെ മരണം ഉറപ്പാണ് മരണം വാറൊരു ജീവിതമാണ്

എല്ലാം ഒരഭിനയം ആണ്

PIN Granite blocks to act as breakwaters.
ചൂടു  വെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാൽ പേടിക്കും അത് സ്വാഭാവികം അങ്ങനെയുള്ള പൂച്ച പച്ച വെള്ളത്തിൽ കിടക്കുന്ന മീനിനെ കാണുന്ന നിമിഷത്തിൽ ചാടി  പിടിക്കും അപ്പോൾ അതിന് വെള്ളം പേടിയില്ലേ

പ്രകൃതി

PIN Nature
പ്രകൃതിക്കോരു താളമുണ്ട് അതിനൊരു ലയമുണ്ട് പ്രകൃതി പാടുന്ന ഒരു പാട്ട് ഉണ്ട് ആ സംഗതത്തിനൊപ്പം ചുവടു വെയ്ക്കൂ നൃത്തം ചവിട്ടു പ്രകൃതിയെ നാം അറിയേണം, കാണേണം അപ്പോൾ അവൾ നമ്മെ താലോലിക്കും അല്ലായെങ്കിൽ  അവ നമ്മെ മാറ്റി മറിക്കും

വാക്കുകൾ

PIN Words Matter, words as banner headline
പാലിക്കാൻ കഴിയാത്ത വാക്കുകൾ ഒരിക്കലും കൊടുക്കതാരിക്കുക കാരണം നിങ്ങൾക്ക് അതെല്ലാം വെറും വാക്കുകൾ മാത്രം ആയിരിക്കും എന്നാൽ ചിലർക്ക് അവ ഓരോന്നും ഓരോ പ്രതീക്ഷകൾ ആയിരിക്കും

എക്സാം

PIN Exam, writing on a piece of paper.
മനുഷ്യന് ഒന്നിനു പിറകെ ഓരോന്നായി വന്നുകൊണ്ടിരിക്കുന്നു അവൻ്റെ ജീവിതമാണ് അവൻ നേരിടുന്ന ഏറ്റവും വലിയ എക്സാം പലരും ആ ജീവിത പരീക്ഷയിൽ പരാജയപ്പെടുന്നു കാരണം അവൻ അടുത്തുള്ളവൻ്റെ ജീവിതമാണ് പകർത്തിയത് പക്ഷേ അവൻ അറിഞ്ഞില്ല ഓരോരുത്തർക്കും ലഭിക്കുന്ന ചോദ്യപേപ്പർ വ്യത്യസ്ഥമാണ്

അച്ചനും അമ്മയും

PIN Happy father and mother holding children playing together in park
അച്ചൻ്റെ മനസ്സു വായിക്കാൻ അച്ചനാകേണ്ട മകനായാൽ മതി ആരും അധികം ശ്രദ്ധിക്കാതെ പോകുന്ന ഒരു പുണ്യ ജന്മം അമ്മ കുടുംബത്തിലെ സ്വയം എരിഞ്ഞു തീരുന്ന മെഴുകുതിരിയാണ്

മതങ്ങൾ

PIN Candle light glowing in woman's hands. Praying, faith, religion
ഭൂമിയിൽ  മനുഷ്യൻ ഉടലെടുത്ത കാലം മുതൽ മതവും ഉണ്ടായി  മതത്തെ നയിക്കാൻ ആചാര്യന്മാരും അതോടെ പല മതങ്ങളും ഉടലെടുത്തു മതങ്ങൾ തമ്മിൽ കൂട്ടിമുട്ടാൻ ഒരിക്കലും ആചാരന്മാർ അനുവദിച്ചില്ല എന്നാൽ അവർക്കിടയിൽ കുറെ ദുഷ്ട ശക്തികൾ ധന സമ്പാദനത്തിനായി മതത്തെ ദുരുപയോഗം ചെയ്തു. എന്തു സംഭവിച്ചാലും മതം അവരുടെ പാതയിലൂടെ മാത്രമേ സഞ്ചരിക്കു ഉടയവൻ കോറിയിട്ട മാർഗ്ഗത്തിലൂടെ അവ സഞ്ചരിക്കൂ

ഹോസ്പറ്റലിൽ

PIN Beds In Empty Hospital Ward
ഹോസ്പറ്റലിൽ അഡ്മിറ്റാകുമ്പോൾ നാം കരുതും നമ്മുടെ അസുഖം ആണ് ഏറ്റവും തീവ്രം  എന്നാൽ നാം നമ്മുടെ കാര്യങ്ങൾ മറ്റുള്ളവരുമായി പങ്ക് വെയ്ക്കുമ്പോഴാണ്  അറിയുന്നത് നമ്മുടേത് എത്രയോ നിസാരം ദൈവം തരുന്നത് നമുക്ക് സഹിക്കാവുന്നതു മാത്രമാണ് ഓരോന്നിനും ഓരോ കണക്കുകൂട്ടൽ ഉണ്ട് ഭാവിയിൽ സംഭവിക്കാനിരിക്കുന്നതും കൂടി ചേർത്തു വായിക്കുമ്പോൾ മാത്രമാണ് അത് മനസ്സിലാകുന്നത്

ഹൃദത്തിന്

PIN Love is in the Heart....
പണ്ട് ഹൃദയത്തിന് ഹദയത്തോട് പ്രണയമായിരുന്നു ഇന്നോ ചിലർ ഹൃദയം പാട്ടത്തിന് എടുത്ത് രണ്ടോ മൂന്നോ കൃഷിയും കഴിഞ്ഞ് പാട്ടക്കൂലിയും കൊടുത്ത് അടുത്ത കൃഷി ഭൂമി തേടി പോകും അവിടെയാണ് പരിശുദ്ധ പ്രണത്തിൻ്റെ മൂല്യം നഷ്ടമായത്