കാശു കൊടുത്ത് ശത്രുക്കളെ വാങ്ങുന്ന ഏർപ്പാട് ആണ് “കടം കൊടുക്കൽ”
Quotes
പെണ്ണിനേയും പ്രകൃതിയേയും നോവിക്കരുത് അടക്കാനാവാത്ത സങ്കടം അവർക്കു വന്നാൽ ഒരുവൾ മൗനം കൊണ്ട് പ്രതികരിക്കുമ്പോൾ മറ്റേയാൾ പ്രളയം കൊണ്ട് പ്രതികരിക്കും
മറ്റോരാളുടെ കണ്ണുകൾ നിറച്ചുകൊണ്ട് നേടിയെടിക്കുന്ന ഏതൊരു സന്തോഷത്തിനും അൽപ്പായുസേ കാണുകയൊള്ളു ജലത്തിലെ നീർക്കുമിളകൾ മാത്രം
മറ്റുള്ളവരുടെ സ്വഭാവ സട്ടിഫിക്കറ്റിനു വേണ്ടി ആകരുത് നമ്മുടെ ജീവിതം കാരണം ആയിരം ശരികൾക്കിടയിൽ ഒരു തെറ്റിനായി കാത്തിരിക്കുന്നവരാണ് നമുക്ക് ചുറ്റിലും ഉള്ളവർ
വെളിച്ചം പോയതിനു ശേഷമേ നമ്മളറിയൂ ചെറുതായിരുന്നു എങ്കിലും കൂടെ ഉണ്ടായിരുന്ന ആ നുറുങ്ങു വെട്ടം എത്ര അധികം വലുതായിരുന്നു അതെന്ന്
വില അറിയാതെ വലിച്ചെറിയുന്ന പലതിൻ്റേയും വില പിന്നീട് അറിയുമ്പോൾ വില കൊടുത്താലും ചിലപ്പോൾ വാങ്ങാൻ കിട്ടാതെ വരും
സൗഹൃദങ്ങൾക്കിടയിൽ ആൺ പെൺ അതിർ വരമ്പുകൾ കെട്ടരുത് സൗഹൃദം പിറക്കുന്നത് രണ്ട് മനുഷ്യർക്കിടയിലാണ്
നട്ട ചെടിക്ക് രണ്ട് ദിവസത്ത വാട്ടം ഉണ്ടാകും അതുകഴിഞ്ഞ് അത് പുതിയ മണ്ണിനെ സ്നേഹിച്ചു തുടങ്ങും ഇതു തന്നെയാണ് പുതിയ കല്യാണം കഴിച്ചെത്തുന്ന ആണിൻ്റെയും പെണ്ണിൻ്റെയും മനസ്സ്
വീഴുന്നത് തെറ്റല്ല എന്നാൽ വീണിടത്തു നിന്നും എഴുന്നേൽക്കാതിരിക്കുന്നതാണ് ഏറ്റവും വലിയ തെറ്റ്
ചില പക്ഷികൾ അങ്ങനെയാണ് ചില്ലകളിൽ അമർന്നിരിക്കും കൊക്കുരുമ്മും പൊത്തുകളിൽ രാപാർക്കും പിന്നീട് ഒരു തൂവൽ പോലും പൊഴിക്കാതെ പറന്നകലും