രാത്രിയിൽ മിന്നി മറയുന്ന മിന്നാമിനുങ്ങു പോലെയാണ് പല സ്വപ്നങ്ങളും. അത് മിന്നി മറഞ്ഞ് അങ്ങ് പോകും. എത്ര ഓർക്കാൻ ശ്രമിച്ചാലും മനസ്സിൽ തെളിഞ്ഞു വരികയില്ല. അതെല്ലാം കണ്ട് കൊതിക്കാനേ കഴിയു. അത് ഒരിക്കലും സ്വന്തം ആക്കാൻ കഴിയില്ല.
Quotes
വിശ്വാസം എന്നത് അവൻ്റേതു മാത്രം ആണ് വിശപ്പിന് ജാതിയോ മതമോ ഒന്നും ഇല്ല അത് വിശപ്പ് എന്ന വികാരം മാത്രമാണ്
പൊൻ കിരണങ്ങളുമായി സൂര്യൻ ഉദിച്ചുയരുമ്പോൾ അസ്തമയം വരെ ഒന്ന് കാത്തിരിക്കാമോ എത്ര അത്ഭിതങ്ങൾ ആണ് നമുക്കായി കാത്തിരിക്കുന്നത്
നിങ്ങൾ തനിച്ചായിരിക്കുമ്പോൾ നിങ്ങൾ നിങ്ങളുടെ ചിന്തകളെ കടിഞ്ഞാണിടുക നിങ്ങൾ മറ്റുള്ളവരോടൊപ്പം ആയിരിക്കുമ്പോൾ നിങ്ങൾ നിങ്ങളുടെ വാക്കുകളെ സൂക്ഷിക്കുക നമ്മുടെ നന്മകളും വാക്കുകളും മറ്റുള്ളവർക്ക് നന്മയാകട്ടെ
നമ്മുടെ ഓരോ ഇന്നും നന്നായാൽ വരുന്ന നാളകൾ ഒത്തിരി നല്ലതായിരിക്കും
രാത്രി രാത്രിയോട് പറഞ്ഞു ശുഭരാത്രിയെന്ന് അപ്പോൾ പകൽ പകലിലെ ഓരോന്നുമായി ഞാനെത്തും ഇന്നലകൾ പഴം കഥകളുമായി ദുർഭൂതങ്ങളുടെ രൂപത്തിൽ ഉറക്കം കെടുത്താനായി വേലി ചാടി ഞാങ്ങൾ എത്തും ഇന്ന് എത്ര പഴം കഥകളോ ഭൂതങ്ങളോ അവരെല്ലാം ഒരുമിച്ചോ വന്നോട്ടെ പരിചയും വാളുമായി ഹദയ കവാടത്തിൽ കാൽക്കാരനായി ഞാനുണ്ട് പക്ഷേ ഒരുകാര്യം നിങ്ങൾ ചെയ്യേണം വേണ്ടാത്തവയെ ഒന്നും നിങ്ങൾ നിങ്ങളിലേക്ക് ആവാഹിക്കരുത് ആവാഹിച്ചാൽ ഞാൻ[…]
കൊഴിഞ്ഞു പോകുമെന്നു കരുതി പൂക്കാതിരിക്കാൻ കഴിയുമോ പൂക്കുന്നതിനു മുൻപേ കായ് ആകാതിരിക്കാൻ പറ്റുമോ പഴങ്ങൾ ആരെങ്കിലും പറിക്കുമെന്ന് ഓർത്ത് പഴമാകാതിരിക്കാൻ പറ്റുമോ ബന്ധുക്കൾ തല്ലുമെന്ന് പറഞ്ഞ് പ്രണയിക്കാതിരിക്കാൻ ഒക്കുമോ ലോകം ഉള്ള കാലത്തോളം ആണും പെണ്ണും ഉണ്ടെങ്കിൽ അവർ പ്രണയിക്കും അത് ആണാണ് അത് പെണ്ണാണ് പൂവായാലും പ്രണയമായാലും അത് കാലത്തിൻ്റെ വസന്ത കാലമാണ്
നിന്നെ നോക്കാഞ്ഞത് നിന്നോട് ഇഷ്ടക്കൂടുതൽ കൊണ്ടാണ് എൻ്റെ കണ്ണുകൾ നിറഞ്ഞത് നീ കാണാതിരിക്കാൻ വേണ്ടിയാണ്
കൊഴിഞ്ഞു വീണ ഓരോ പൂവും ആണ് എപ്പോഴും വസന്തകാലത്തെക്കറിച്ചു പറയുന്നത് അല്ലെങ്കിലും നമ്മുടെ ഓരോ ഓർമ്മകൾക്കും നൂറ് നാവ് ആണ്
നമ്മുടെ ഓരോ നൊമ്പരങ്ങളും ചിലപ്പോൾ മറ്റുള്ളവർക്ക് ചിരി പടർത്തിയേക്കാം പക്ഷേ ഒരിക്കലും നമ്മുടെ ചിരി മറ്റുള്ളവർക്ക് നൊമ്പരമാകരുത്