മനുഷ്യൻ ആണേൽ അവൻ മാറും മാറിയാൽ അവൻ പലതും മറക്കും മറന്നാൽ അവൻ ജീവിതം മടുക്കും മടുത്താൽ അവൻ്റെ മരണം ഉറപ്പാണ്
Quotes
നമ്മൾ പ്രീ ആയിട്ട് ഇരിക്കുന്നതു കാണുമ്പോൾ നമ്മുടെ പഴയ കണക്ക് ടീച്ചർ ഒരു പ്രോബ്ലം തന്നിട്ട് അങ്ങ് പോകും ജീവിതവും അതുപോലെയാണ് നമ്മളെ ചുമ്മാ വിടില്ല ഇല്ലാത്ത പ്രോബ്ലം എല്ലാം കൂടി തലയിൽ കെട്ടിവെച്ചിട്ട് അങ്ങേര് കൂളായി അങ്ങ് മുങ്ങും
ചൂടു വെള്ളത്തിൽ വീണ പൂച്ച പച്ച വെള്ളം കണ്ടാൽ പേടിക്കും എന്ന് പറയുന്നത് ശുദ്ധ അസംബന്ധം ആണ് അങ്ങനെ ആണേൽ പൂച്ച പച്ചവെള്ളത്തിൽ കിടക്കുന്ന മീനിനെ എങ്ങനെയാണ് തിന്നുന്നത്
ആർക്കും ആരേയും മറക്കവാൻ കഴിയുകയില്ല ചിലപ്പോൾ അതിലും നല്ലൊരാളെ കണ്ടാൽ നിങ്ങളെ ഓർക്കുന്നില്ലയെന്ന് നിങ്ങൾ പറഞ്ഞേക്കും
പാവപെട്ടവനും പണക്കാരനും അവസാനം ആറടി മണ്ണേ ലഭിക്കൂ ഇപ്പോൾ അത് കോൺക്രീറ്റ് അറയായി മാറി കാലം കുറെ കഴിയുമ്പോൾ അതും ആരെങ്കിലും തോണ്ടി എടുത്ത് എവിടെയെങ്കിലും വലിച്ചെറിയും പിന്നീട് നോക്കുമ്പോൾ അതു പോലും കാണില്ല
പണ്ട് ഹൃദയത്തിന് ഹൃദയത്തോട് പ്രണയം ആയിരുന്നു ഇന്നോ ഹൃദയം പാട്ടത്തിന് എടുത്ത് രണ്ടോ മൂന്നോ കൃഷിയും കഴിഞ്ഞ് പാട്ടക്കൂലിയും കൊടുത്ത് അവൻ അടുത്ത കൃഷി ഭൂമി തേടി പോകും അവിടെയാണ് പരിശുദ്ധ പ്രണയത്തിൻ്റെ മൂല്യം നഷ്ടമായത്
വേദന എന്ന് പറയുന്നത് ഏത് കാലത്തിൽ ആണ് ഇപ്പോൾ വേദനിക്കുന്നു എന്ന് പറഞ്ഞാൽ അത് വർത്തമാന കാലം. അപ്പോൾ ഭൂതകാലത്തിൽ ഇന്നലത്തെ വേദന ഭാവിയിൽ നാളത്തെ വേദന എങ്ങനെ ആയാലും വേദന വേദന തന്നെ
അർത്ഥശൂന്യമായ ചോദ്യങ്ങൾ ആണ് പലരും ചോദിക്കാറുള്ളത് അതിനുള്ള മറുപടി മൗനം ആണ് നല്ലത് അതിനുപകരം ദേക്ഷ്യപ്പെടുകയോ അട്ടഹസിക്കുകയോ അല്ല ഒരു പുഞ്ചിരിയിൽ മിക്കവാറും എല്ലാ കാര്യങ്ങൾക്കും പരിഹാരം ആകും
ഞാൻ ആരുടെയെല്ലാം ഭാഷയിൽ സംസാരിച്ചാലും സ്നേഹം ഇല്ലായെങ്കിൽ മുഴങ്ങുന്ന ചേങ്ങലയോ ശബ്ദം നൽകുന്ന കൈത്താളമോ ആണ് എനിക്ക് ഉള്ളത് എല്ലാം ദാനം ചെയ്താലും അതുമാത്രമല്ല എൻ്റെ ശരീരം കൂടി ദഹിപ്പിക്കുവാൻ ഏല്പിച്ചാലും എന്നിൽ സ്നേഹം ഇല്ലായെങ്കിൽ എന്തു പ്രയോജനം
മോനെ, നിനക്ക് പ്രായം കൂടി വരികയല്ലേ, എന്നാൽ നിനക്ക് ഒരു കല്യാണം കഴിക്കരുതോ അപ്പച്ചാ, ഞാനീ പ്രായത്തിൽ കല്യാണം കഴിച്ചാൽ ഇപ്പോഴത്തെ എൻ്റെ ഈ പ്രായം കുറയുമോ