നീലവാനിലെ താരകൾ മണ്ണിൽ ദൂതിനിറങ്ങിയ രാത്രി ആഘോഷരാത്രി ക്രിസ്തുമസ് രാത്രി പൂർവ്വ ദിക്കിലെ ജ്ഞാനികൾ പൊന്നും മൂരും കുന്തുരിക്കവു മായി വന്ന രാത്രി മലമേടുകളിലെ ആട്ടിടയർ ഓടി വന്ന രാത്രി നീലാകാശങ്ങളിൽ നക്ഷത്രങ്ങൾ മിന്നി മിന്നിയ രാത്രി സ്വർഗ്ഗവാതിൽ തുറന്ന് ദൂതർ ദൂതുമായി എത്തിയ രാത്രി ആഘോഷ രാത്രി ക്രിസ്തുമസ് രാത്രി നമ്മുടെ രാത്രി
Poem
ആകാശത്തിൻ കിളിവാതിൽ ഒന്നു തുറന്നപ്പോൾ ആരുമാരും കാണാതെ ഞാനങ്ങ് ഊർന്നിറങ്ങി ഇത്രയും ഉയരത്തിൽ നിന്നുള്ള വീഴ്ചയിൽ ഒരായിരം കഷണങ്ങൾ ആകേണ്ട ഞാൻ എൻ്റെയാ വരവു കണ്ട് ഇഷ്ടം തോന്നിയ ഒരില അവളുടെ ഹൃദയം തുറന്നു പെട്ടെന്ന് എന്നെ ഉള്ളിലാക്കി വാതായനം കൊട്ടിയടച്ചു അപ്പോൾ ഞാനും കൂടെ ഒഴുകിയൊഴുകി സമുദ്രത്തിലെ ആഴങ്ങളിൽ നീയും ഞാനും ഒന്നിച്ചു ലയിച്ചു ചേരേണം
ആഴക്കടലിൽ നിന്നും സൂര്യൻ ആദ്യ ചുവട് വെച്ച് ആകാശത്തിൻ കിഴക്കേ ചുവട്ടിൽ നിന്ന് പടിഞ്ഞാറോട്ട് ഒന്ന് നോക്കി ഇനിയും ദൂരംയേറെയുണ്ട് നടന്നപ്പഴാ ഇത്രയും ദൂരമറിയുന്നത് എന്നാലും സാരമില്ല നടന്നല്ലേ ഒക്കൂ വേറെ വഴിയില്ല നടന്നു നടന്നവൻ ആകാശ മദ്ധൃത്തിൽ ഹോ ! ഇന്ന് അല്പം ചൂടേറെയാണ് ഞാനാകെ തളർന്നു ഏതായാലും നടക്കാം നടന്നേ തീരു ഇന്നലെ വരെ ഏഴ് വെള്ളക്കുതിരയെ കെട്ടിയ തേരും[…]
നീയെനിക്ക് എന്തെല്ലാമായി തീർന്നു ചോര കിനിയുന്ന ചുവന്ന സന്ധ്യയായി മഴ ഒഴിഞ്ഞപ്പോൾ നീലയും വെളുപ്പും ആയി ചിലപ്പോൾ നീ നിൻ്റെ ചുണ്ടിൽ സപ്ത നിറങ്ങൾ വരച്ചു ചേർത്തു പക്ഷേ എനിക്കേറെ ഇഷ്ടം നിശയുടെ നേരിയ നിശബ്ദതയിൽ നിന്നിലെ കറുപ്പും നിന്നിൽ മിന്നി മിന്നി തിളങ്ങുന്ന കൊച്ചു നക്ഷത്ര കൂട്ടങ്ങളും ഇത്തിരി വലിയ ചന്ദ്രനും ഉള്ള നിന്നെയാണ്
ഒരു നദിയും മുന്നിൽ തടസ്സമായി പാറകൾ ഉണ്ടെന്നു പറഞ്ഞ് ഒരിക്കലും ഒഴുകാതിരുന്നിട്ടില്ല അത് എത്ര ആഴത്തിൽ പതിച്ചാലും ആഴങ്ങളിൽ നിന്നും എഴുന്നേറ്റ് വീണ്ടും ഒഴുകി തുടങ്ങും
കണ്ണുകൊണ്ട് കണ്ടതിനേക്കാൾ കൂടുതൽ മനസ്സിൽ പതിഞ്ഞതു കൊണ്ടാണ് മിണ്ടാതിരിക്കുമ്പോൾ ഒന്ന് മിണ്ടണം എന്ന് തോന്നുന്നതൂം ദൂരത്ത് ആകുമ്പോൾ ഒന്ന് കാണണം എന്ന് തോന്നുന്നതും