വേണ്ടാത്ത കാര്യങ്ങൾ ചെയ്തിടാനായ് വേണ്ട സമയം കളയരുതെ വേണ്ടവ വേണ്ടപ്പോൾ വേണ്ട സമയത്ത് വേണ്ട പോലെ ചെയ്തിടേണം അല്ലായെങ്കിൽ ചെയ്തതും ചെയ്യാത്തതും ഒരുപോലെ വൃധാവിലാകും ഇന്ന് വേണ്ടവ ഇന്നത്തേതാണ് നാളെയെന്നത് നമ്മുടെയല്ല നാളെയെന്നത് അവൻ്റെയാണ്
Poem
ആ ചുവന്ന ചുണ്ടിലെ ഇത്തിരി പോന്ന ആ കറുത്ത മറുക് ഇന്നു ഞാൻ കണ്ടപ്പോൾ എൻ മനസ്സിൽ കുന്നികുരുവിനെ ഞാനൊന്നു ഓർത്തുപോയി എവിടെയെങ്കിലും എൻ പഴയ ഡപ്പകളിൽ ഏതെങ്കിലുമൊന്നിൽ നീയുണ്ടാകും അതെനിക്കുറപ്പാണ്
ഇന്നീ ദിനത്തിൽ അനാഥമായ കവലകൾക്ക് ഇല്ലേ ഇന്നലകളുടെ ഒരായിരം കഥകൾ ഒരിക്കൽ ഇവിടെയുള്ള ഓരോ കല്ലിനും ഓരോ അവകാശികൾ ഉണ്ടായിരുന്നു ഇന്നീ ശിലകൾ ഓരോന്നും ആരോരും ഇല്ലാതെ ആരുടും മിണ്ടാതെ വീർപ്പുമുട്ടുന്നത് കണ്ടില്ലേ നിങ്ങൾ എന്നെങ്കിലും ആ കാലം ഒന്നൂടി വരുമോ
ഞാൻ കാണാത്ത എന്തിലോ തട്ടി വീണപ്പോൾ എൻ മുത്തശ്ശൻ പറഞ്ഞു ജീവിത വിജയ മന്ത്രം എന്നു പറയുന്നത് ഏഴു തവണ വീണാൽ എട്ടാം തവണയും എഴുന്നേറ്റ് നിവർന്നു നില്ക്കാനുള്ള കരുത്തു വേണം ആ കരുത്തിലൂടെ ജീവിതം കെട്ടിപ്പൊക്കാനുള്ള ആർജ്ജവം നേടിടും
നഷ്ടപ്പെട്ടു എന്ന തോന്നലിൽ നിന്നല്ലേ പുതിയ ഇഷ്ടങ്ങളുടെ തുടക്കം ആ ഇഷ്ടങ്ങളിലെ തീരങ്ങളിൽ നിന്നും കൂടുതൽ ആഴങ്ങളിലേക്കും ആഴങ്ങളിൽ നിന്നും ആ ഇഷ്ടത്തിൻ ആക്കം കൂടി കൂടി അത് ആഴക്കടലായി മാറും
ആർക്കും ആരെ വേണമെങ്കിലും സ്നേഹിക്കാം പക്ഷേ തിരികെ സ്നേഹിക്കണമേന്ന് ആരും പറയരുത് അവർക്ക് അവരുടേതായ ചിന്തകൾ ഇല്ലേ അവരെ അവരുടെ ആശയങ്ങളിൽ വിട്ടേക്കുക
കണ്ണിൽ നിന്നും തുടങ്ങി ചാലിട്ട് കവിളിലൂടെ ഒലിച്ചിറങ്ങി നെഞ്ചിലേക്ക് ഇറ്റിറ്റ് വീഴുന്ന ഓരോ തുള്ളിയും മനസ്സിൻ്റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങി ആഴങ്ങളിലെ തീച്ചൂളയിലൂടെ മനസ്സിലെ ഓരോ അണുവും തണുപ്പിക്കുന്നു
നാം നമ്മുടെ ജനാലയിലൂടെ കാണുന്ന കാഴ്ചകൾ പലതും മനോഹരമാണ് എന്നാലും അവ നമ്മെ വേദനിപ്പിക്കുന്നു എങ്കിൽ ആ ജനാലകൾ അടച്ചിടുക അകാണ് നല്ലത്
നമ്മൾ ഇവിടെ നിന്നും നോക്കുമ്പോൾ അങ്ങ് ദൂരെയുള്ള കാഴ്ചകൾക്ക് എന്തൊരു ഭംഗിയാണ് അതങ്ങനെയാണ് മലമുകളിൽ വസിക്കുന്നവർക്ക് വിശാലമായ സമതലം ഏറ്റവും സുന്ദരമായി തോന്നും എന്നാൽ മരുഭൂമിവാസികൾക്ക് കടലും കായലും പുഴയും അരുവിയും പാടങ്ങളും കൃഷിയിടങ്ങളും ആണ് ഭംഗിയുള്ളത് താഴ് വരയിൽ നിന്ന് നോക്കിയാൽ മഞ്ഞും മലകളും കുന്നുകളും പർവ്വതവുമാണ് മനോഹരമായത് ചൂടും തണുപ്പും വെയിലും മഴയും മാറി മാറി വരും അത് ലോകം[…]
കാറ്റ് അതിന് ഇഷ്ടം ഉള്ളയിടത്തേക്ക് വീശുന്നു എന്നാൽ നീ അതിൻ്റെ ശബ്ദം മാത്രമാണ് കേൾക്കുന്നത് അത് എവിടെ നിന്നാണ് വരുന്നത് അത് എവിടേക്കാണ് പോകുന്നത് എന്ന കാര്യം നീ അറിയുന്നില്ല മരുഭൂമിയിൽ മോശ സർപ്പത്തെ ഉയർത്തി ഇതാ ഇവിടെ മനുഷ്യപുത്രനെ ദിനംതോറും മനുഷ്യൻ ക്രൂശിൽ ഉയർത്തുന്നു