ഒരു ദിവസം
അവളും അവനും
അറിഞ്ഞോ അറിയാതയോ
അങ്ങ് പെട്ടു പോയി
ഇന്നലെകളിലെ ഏതോ ഒരു ദിവസം
അവൾ
അവൻ്റെ നേരെ കൈ ചൂണ്ടി കൊണ്ട് പറഞ്ഞു
എഡാ ചെക്കാ
നിൻ്റെ കൈയിൽ
അഞ്ചു പൈസാ ഉണ്ടോ
ഒരു വേലയും ഇല്ല
ഒരു കൂലിയും ഇല്ല
ഒരു ജോലിയും അറിയില്ല
പിന്നെ നീയെങ്ങനെ
എന്നെ കല്യാണം കഴുക്കും
എടി എടി
നിനക്ക് വേരെ ചൊവ്വേ ഇത്തിരി
കാപ്പി ഇടാൻ അറിയാമോ
ഒരു മുട്ട പൊരിക്കാൻ അറിയാമോ
നീയൊന്നും എഴുന്നെള്ളിക്കണ്ട
അന്ന് അവർ അടിയല്ലാത്തത്
എല്ലാം നടന്നു
എങ്ങനെ ആയാലും ശരി
ഒരിക്കൽ അവർവല്ലാതങ്ങ് പെട്ടു
ഇന്ന് അവർ അങ്ങ്
അഡ്ജസ്റ്റ് ചെയ്ത് പോകുന്നു
ചിലപ്പോൾ
അവർ രണ്ടും കീരുയും പാമ്പും പോലെയാണ്
അല്ലാത്തപ്പോഴോ
മുടിഞ്ഞ പ്രേമവും