നീ അധികം അഹങ്കരിക്കരുത്
നിൻ്റെ നിറമുള്ള
ചിറകുകൾ അറ്റുപോയാൽ
നീ വെറും ഒരു പുഴുവായി മാറും
നിൻ്റെ ചിറക് വീണ്ടും മുളച്ചാൽ
നീ
വീണ്ടും ഒരു ചിത്രശലഭമായി മാറിയേക്കാം.
മനുഷ്യാ
മണ്ണിൽ നിന്നും ഉരുവായ നീ
വെറുതെ
എന്തിനാണ്
ഇത്രയും ഊറ്റം കൊള്ളുന്നത്
ദൈവം ദാനമായി ഊതി തന്ന ഈ ശ്വാസം
ഒന്ന് നിലച്ചാൽ നീ
വീണ്ടും പഴയ മണ്ണായി മാറും.