യെറിക്കോവിൽ
രാജപാതയിൽ
തിമേയൂസിൻ്റെ പുത്രൻ
ബർത്തിമയോസ്
അഷ്ടിക്കു വക കണ്ടെത്തി
കൊണ്ടിരുന്ന നാളിൽ
യേശുവും
ശിക്ഷ്യഗണങ്ങളും
ജനങ്ങളും
ചേർന്ന് ഒത്തൊരുമിച്ച്
ജറിക്കോവിൻ
രാജ പാതയിലൂടെ
നടക്കവേ
രാജവീഥിയിലെ
പതിവില്ലാത്ത ആരാവാരം
കേട്ടവൻ
ഒന്നു പുഞ്ചിരിച്ചു
ഇന്ന് ഒത്തിരി കിട്ടും
എത്രമാത്രം ആൾക്കാരാ
ഉറക്കെ വിളിച്ചവൻ
“അച്ഛാ ഈ കണ്ണില്ലാത്ത
ഈ പാവത്തിന്
വല്ലതും തന്നിട്ട് പോണേ”
ഉറക്കെയുറക്കെയവൻ
അലറി വിളിച്ചു
ആ
തൊണ്ട തൊറപ്പിൽ
അരോചകം തോന്നിയ ജനം
മിണ്ടാതിരിയെടാ അവിടെ
താന്തോന്നി
ആരാണ് രാജപാതയിൽ
രാജാധിരാജൻ യേശുവാടാ
നീ
മിണ്ടാതിരിയെടാ
അല്ലേൽ
ജനം ചവുട്ടി മെതിക്കും
യേശുവോ
ഹോ
എന്നാൽ ഞാൻ രക്ഷപെട്ടു
അവൻ
തിമെത്തായൂസിൻ പുത്രൻ
ബർത്തിമയോസ്
ഉറക്കെ വിളിച്ചു
യേശുവേ ദാവീദു പുത്രാ
എന്നോട് ദയകാണിക്കേണമേ
യേശു
അവിടെ നിന്നു
അവനെ വിളിക്കൂ
അവൻ പുറം കുപ്പായം
വലിച്ചെറിഞ്ഞ്
യേശുവിൻ ചാരത്തണഞ്ഞു
നീ പൊയ്ക്കോളു
നിൻ വിശ്വാസം നിന്നെ രക്ഷിച്ചു
കാഴ്ച ലഭിച്ച അവൻ
അവനോടൊപ്പം യാത്ര തിരിച്ചു