അവളുടെ
സുന്ദരമായ കാലുകളിൽ ഇടാൻ
ഏട്ടൻ
സ്വർണ്ണത്തിൽ രണ്ട് പാദസരം
പണിയിച്ചു കൊടുത്തു
ഭർത്താവ്
അവളുടെ നെറ്റിയിൽ
ദിവസവും അണിയാൻ
ഒരു ഡപ്പ കുങ്കുമം വാങ്ങി കൊടുത്തു
സ്വർണ്ണ പാദസരം വിലയേറിയതാണ്
അത് കാലിൽ ആണ് അണിയുന്നത്
കുങ്കുമം വില അധികം ഇല്ലാത്തതാണ്
പക്ഷേ അത് അണിയുന്നത്
തിരു നേറ്റിയിൽ ആണ്
അത് അണിയുന്നത്
വിലയിൽ അല്ല
അത്
ഇരിക്കുന്ന സ്ഥാനത്തിനാണ്
അതിൻ്റെ മൂല്യം നിശ്ചയിക്കന്നത്