സ്നേഹം പ്രകടിപ്പിക്കാൻ അയാളുടെ മരണം വരെ കാത്തിരിക്കരുത് ജീവിച്ചിരിക്കുമ്പോൾ ഒന്ന് ചേർത്തു പിടിക്കുന്നതിനോളം വരില്ല മരണ ശേഷമുള്ള വികാര പ്രകടനങ്ങൾ
Archive for August, 2024
എല്ലാ മനുഷ്യരും എന്തെങ്കിലും കുറവുകൾ ഉള്ളവരാണ് കുറവുള്ള ഇടങ്ങളിലേക്ക് നോക്കിയാൽ എല്ലാം കുറവുകളായിട്ടേ കാണു എന്നാൽ തികവുള്ളയിടത്തു നോക്കിയാൽ എല്ലാം നിറഞ്ഞു കവിയുന്നതായി കാണാം
എത്തിയപ്പോൾ ഞാൻ ഗുരോ നാളെ എൻ്റെ മകൻ്റെ വിവാഹം ആണ് അങ്ങ് വന്ന് ഞങ്ങളെ അനുഗ്രഹിക്കേണം അവൻ ചോദിച്ചു കാനാവിലെ കല്ല്യണത്തിന് അനുഗ്രഹിച്ചതു പോലെയോ അവൻ പറഞ്ഞു ഗുരോ അടിയൻ്റെ വീട്ടിൽ വീഞ്ഞു ഭരണികളിൽ മതിയാവോളം സംഭരിച്ചിട്ടുണ്ട് ഗുരു നിൻ്റെ ഹൃദയം നിൻ്റെ ദേവാലയത്തിൻ്റെ അൾത്താര ആകുമെങ്കിൽ ഞാൻ വരാം
വെളിച്ചം തരുന്ന ആ മെഴുകുതിരി നാളത്തിൻ്റെ ഉള്ളിലുണ്ട് ആരും കാണാത്ത ഒരു കുഞ്ഞു നാളം
സകലതും സൃഷ്ടിച്ചത് ഈശ്വരൻ ആണെന്നു പറഞ്ഞാൽ ഭൂരിപക്ഷം പേരും വിശ്വസിക്കും എന്നാൽ അവരോട് ആ ഭാഗത്തെ ഇപ്പോൾ ആണ് അടിച്ചത് ഉണങ്ങിയിട്ടില്ല എന്നു പറഞ്ഞാൽ അവർ അത് അപ്പോൾ ഒന്ന് തൊട്ടു നോക്കും യേശു പറഞ്ഞു നീ എന്നെ കണ്ടതു കൊണ്ട് വിശ്വസിച്ചു കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ
നമ്മളെ അവഗണിക്കുകയോ വെറുക്കുകയോ മാറ്റി നിറുത്തുന്നവരോ അവരുടെ അടുക്കൽ ഒരിക്കലും പോകരുത് അടിമത്വം ആണത് അവരുടെ സ്വർത്ഥതയ്ക്ക് ഓരോ ന്യായങ്ങൾ ഉണ്ട് അർത്ഥശൂന്യമായ ന്യായങ്ങൾ നമ്മേ രക്ഷിക്കാൻ നമുക്ക് മാത്രമേ കഴിയൂ ഇന്നത്തേത് ഇന്ന് ചെയ്തു തീർക്കുക
തകർത്തു പെയ്യുന്ന മഴ കുടയില്ലാതെ പുറത്തുപോകുന്നത് എങ്ങനെ കുടയും കൊണ്ട് പുറത്തു പോയാൽ എവിടെയെങ്കിലും വെച്ചാൽ മറന്നു പോകും മറന്നാൽ വീട്ടിൽ എത്തുമ്പോൾ വഴക്ക് ഉറപ്പ് എന്നാലും കുടയുമായി പുറത്തേക്ക് പണി കിട്ടി മഴ പോയി വെയിൽ വന്നു അപ്പോൾ ചിലർക്ക് കുട ഒരു ബാധ്യതയായി മാറും മറ്റു ചിലർക്ക് അത് ഒരു ഊന്നു വടിയ്യി മാറും
ലോകത്തിൽ ഓരോ ചുവടും വളരെ സൂക്ഷിച്ചു വേണം വെയ്ക്കാൻ പിന്നിൽ നിന്നും തള്ളിയിടാൻ പലരും കാണും എന്നാൽ നമ്മൾ ഏറ്റവും കൂടുതൽ വിശ്വാസം ഉള്ളവരായിരിക്കും തള്ളിയിടാൻ ഉള്ളവരിൽ ഏറ്റവും മുന്നിൽ നിൽക്കന്നത്
വിശ്വസിച്ചാൽ നിശബ്ദതയെപ്പോലും മനസ്സിലാക്കാൻ കഴിയും വിശ്വാസം എന്നത് ബന്ധങ്ങളുടെ ആത്മാവ് ആണ്
സ്കൂളിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ ഒരു ഒറ്റ കിളിയെ കണ്ടു അപ്പോൾ കളിക്കൂട്ടുകാരി പറഞ്ഞു ചെക്കാ ഉടനെ അതിൻ്റെ ഇണയെ കൂടി കാണ് അല്ലെങ്കിൽ ആദ്യത്തെ പിരീഡ് മുതൽ അടിയുടെ കാര്യം ഉറപ്പാണ് ആദ്യ പിരീഡിൽ ക്ലാസ്സിൽ ലേറ്റായതിന് ചൂരൽ വടിക്ക് രണ്ട് കിട്ടി കണക്ക് ചെയ്യാത്തതിന് വേറെ രണ്ടടിയും കൂട്ടുകാരി പറഞ്ഞു ചെക്കാ ഞാനപ്പോഴെ പറഞ്ഞില്ലേ ക്ലാസ്സിൽ വർത്തമാനം പറഞ്ഞതിന് രണ്ടുകൂടി മത്തായി[…]