ദൈവം ഭൂമിയെ ഇല്ലാതാക്കാൻ തീരുമാനിച്ചു
മനുഷ്യപുത്രൻ ദൈവത്തോട് അപേക്ഷിച്ചു
ദൈവമേ,
ഭൂമിയിൽ എന്ന് ആണും പെണ്ണും തമ്മിൽ പ്രണയം പരയാതിരിക്കുന്ന
ആ നിമിഷത്തിൽ ഭൂമിയെ ഇല്ലാതാക്കിക്കോളു
ദൈവം ഒന്നു പുഞ്ചിരിച്ചു
തമ്പുരാൻ്റെ മാലാഖ ഭൂമിയുടെ എല്ലായിടത്തും പരതി
അവന്
ഭുമിയിൽ പ്രണയനികൾ മിണ്ടാതിരിക്കുന്ന
ഒരു നിമിഷം പോലും
ഭൂമിയുടെ ഒരു കോണിലും കാണാൻ കഴിഞ്ഞില്ല
ഇന്നും ഭൂമി ഭൂമിയായി നിലനില്ക്കുന്നത് പ്രണയിനികൾ മൂലമാണ്