തകർത്തു പെയ്യുന്ന മഴ
കുടയില്ലാതെ പുറത്തുപോകുന്നത് എങ്ങനെ
കുടയും കൊണ്ട് പുറത്തു പോയാൽ
എവിടെയെങ്കിലും വെച്ചാൽ
മറന്നു പോകും
മറന്നാൽ വീട്ടിൽ എത്തുമ്പോൾ വഴക്ക് ഉറപ്പ്
എന്നാലും
കുടയുമായി പുറത്തേക്ക്
പണി കിട്ടി
മഴ പോയി വെയിൽ വന്നു
അപ്പോൾ
ചിലർക്ക് കുട ഒരു ബാധ്യതയായി മാറും
മറ്റു ചിലർക്ക് അത് ഒരു ഊന്നു വടിയ്യി മാറും