പാലുമായി ഓരോ വീടുകളിലും ചെന്ന്
പാൽ വിതരണം ചെയ്യുന്നു
പാലിൽ വെള്ളം ചേർത്താൽ
ദൈവകോപം ഉണ്ടാകുമെന്ന് കരുതുന്ന
അവനോട് –
വീട്ടമ്മ ഉറക്കെ പറഞ്ഞു
എന്താ ചേട്ടാ
പാലിൽ ഇത്രയും വെള്ളം ചേർക്കാമോ
പാവം പാൽക്കാരൻ എന്തു പറയും
മദ്യവില്പനക്കാരൻ
മദ്യത്തിൽ വെള്ളം ചേർത്താൽ കുഴപ്പം ഇല്ല
അവനും
മദ്യത്തിൽ കുറച്ച് വെള്ളം ചേർത്ത് കുടിക്കും
എന്നാലും കുഴപ്പം ഇല്ല
എല്ലാം
സംഭവിച്ചതും നല്ലത്
സംഭവിച്ചു കൊണ്ടിരിക്കുന്നതും നല്ലത്
സംഭവിക്കാനുള്ളതും നല്ലത്