ദൈവം ഒരു ദിവസം കൊണ്ടല്ല എല്ലാം സൃഷ്ടിച്ചത്
അവസാനം
അവൻ മനുഷ്യനെ സൃഷ്ടിച്ചു
അവൻ തൻ്റെ സൃഷ്ടികളെ എല്ലാം ഒന്ന് നോക്കി
എല്ലാം നല്ലത് എന്നു കണ്ടു
അവയെല്ലാം ഭൂമിയിൽ ദൈവ തീരുമാനപ്രകാരം ജീവിച്ചു
എന്നാൽ
എല്ലാത്തിനേയും പരിപാലിക്കാൻ
അവൻ മനുഷ്യനെ ഏല്പിച്ചു
മനുഷ്യൻ
തന്നെ കാത്തു സൂക്ഷിക്കാൻ ഏല്പിച്ചവയെ
ഒരു പോലെ പരിപാലിക്കുന്നതിനു പകരം
അവൻ
അവൻ്റെ ഇഷ്ടപ്രകാരം ചെയ്തു
മനുഷ്യാ
ഇതിന് എല്ലാത്തിനും
ഒരു ദിവസം കണക്ക്
ഓരോ മനുഷ്യനും പറയേണ്ടി വരും