ഒത്തിരി ഇഷ്ടത്തോടെ എത്ര പറഞ്ഞാലും തീരാത്ത കഥകൾ ഉണ്ടാവും ഓരോ മനുഷ്യർക്കും
Archive for July, 2024
ലോകത്തിലെ ആൾക്കാരുടെ സെൻസസ് എടുക്കാനായി ദൈവം ഭൂമിയിലേക്ക് പ്രവാചകന്മാരെ അയച്ചു ചെകുത്താനും ഒട്ടും കുറച്ചില്ല ഭൂമിയിലേക്ക് മത പണ്ഡിതന്മാരെ അയച്ചു
കിണറ്റിലെ വെള്ളം താഴുമ്പോൾ ആണ് അയൽ ബന്ധം ഉയരുന്നത്
കാശു കൊടുത്ത് ശത്രുക്കളെ വാങ്ങുന്ന ഏർപ്പാട് ആണ് “കടം കൊടുക്കൽ”
പെണ്ണിനേയും പ്രകൃതിയേയും നോവിക്കരുത് അടക്കാനാവാത്ത സങ്കടം അവർക്കു വന്നാൽ ഒരുവൾ മൗനം കൊണ്ട് പ്രതികരിക്കുമ്പോൾ മറ്റേയാൾ പ്രളയം കൊണ്ട് പ്രതികരിക്കും
മറ്റോരാളുടെ കണ്ണുകൾ നിറച്ചുകൊണ്ട് നേടിയെടിക്കുന്ന ഏതൊരു സന്തോഷത്തിനും അൽപ്പായുസേ കാണുകയൊള്ളു ജലത്തിലെ നീർക്കുമിളകൾ മാത്രം
മറ്റുള്ളവരുടെ സ്വഭാവ സട്ടിഫിക്കറ്റിനു വേണ്ടി ആകരുത് നമ്മുടെ ജീവിതം കാരണം ആയിരം ശരികൾക്കിടയിൽ ഒരു തെറ്റിനായി കാത്തിരിക്കുന്നവരാണ് നമുക്ക് ചുറ്റിലും ഉള്ളവർ
വെളിച്ചം പോയതിനു ശേഷമേ നമ്മളറിയൂ ചെറുതായിരുന്നു എങ്കിലും കൂടെ ഉണ്ടായിരുന്ന ആ നുറുങ്ങു വെട്ടം എത്ര അധികം വലുതായിരുന്നു അതെന്ന്
വില അറിയാതെ വലിച്ചെറിയുന്ന പലതിൻ്റേയും വില പിന്നീട് അറിയുമ്പോൾ വില കൊടുത്താലും ചിലപ്പോൾ വാങ്ങാൻ കിട്ടാതെ വരും
സൗഹൃദങ്ങൾക്കിടയിൽ ആൺ പെൺ അതിർ വരമ്പുകൾ കെട്ടരുത് സൗഹൃദം പിറക്കുന്നത് രണ്ട് മനുഷ്യർക്കിടയിലാണ്