എല്ലാവരും ആഗ്രഹിക്കുന്നത് ലോകം കീഴടക്കാൻ ആണ് അങ്ങനെ എങ്കിൽ എല്ലാവരും ലോകം കീഴടക്കാൻ പുറപ്പെട്ടാൽ എത്ര ലോകം ഉണ്ടായാൽ ഒക്കും
Archive for July, 2024
ആരേയും മനസ്സിലാക്കാതെ ഇഷ്ടപ്പെടരുത് ആരേയും മനസ്സിലാക്കാതെ നഷ്ടപ്പെടുത്തരുത് കാരണം ഇഷ്ടം വാക്കുകളിൽ അല്ല ഹൃദയത്തിൽ ആണ് ഉള്ളത്
എന്നെങ്കിലും തിരിച്ചു വേണമെന്ന് തോന്നിയാൽ അത് തിരിച്ചു കിട്ടാൻ പ്രയാസമാണ് കാരണം മനുഷ്യനെപ്പോലെ വാശിപിടിക്കുന്ന ഒരു ജീവിയും ഈ ലോത്തിൽ ഇല്ല
മൗനം കൊണ്ട് നമ്മളെ തോല്പിക്ക്മെന്ന് കരുതുന്ന ചിലർ നമ്മുടെ ഇടയിൽ ഉണ്ട് പക്ഷേ നമ്മുടെ ഓരോ ഓർമ്മകളും ആകാശത്തോളം ഉയരത്തിൽ പടർന്ന് പന്തലിച്ചത് ആകാശത്തെ കൂട്ടു പിടിച്ചാണ് എന്നകാര്യം അവർ സൗകര്യപൂർവ്വം മറന്നുകളയുന്നു
എന്തു സംഭവിക്കുന്നു എന്നതല്ല ആ സംഭവങ്ങളോട് നിങ്ങൾ എങ്ങനെ പ്രതികരിക്കുന്നു അതാണ് പ്രധാനം
ചില മനുഷ്യർ അങ്ങനെയാണ് അവർ എന്തു കണ്ടാലും ശരി നെറ്റി ഒന്ന് ചുളിപ്പിക്കും ചുണ്ട് ഒന്ന് കൂർപ്പിക്കും എന്നിട്ട് തുറിച്ചൊരു നോട്ടവും അതുകഴിഞ്ഞ് ആരെന്തു ചെയ്താലും അതൊന്നും ശരിയായില്ല എന്ന അഭിപ്രായം അങ്ങനെയുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അവർ അങ്ങനെയാണ് അവരൊട്ടും മാറുകയില്ല
നീ അറിയാതെ ഞാൻ വാടും പിന്നീട് നിന്നിൽ നിന്നും ഞാൻ അടർന്നു വീഴും നിൻ്റെ തണലിൽ ഞാൻ അലിഞ്ഞു ചേരും എന്നിട്ട് നിൻ വേരിലൂടെ ഞാൻ വളർന്ന് പന്തലിച്ച ആ ചില്ലയിൽ ഞാൻ ഉണ്ടാവും
എല്ലാവരും എല്ലാകാലത്തും ഉണ്ടാവുകയില്ലായെന്ന് ഓർക്കുന്നതിനേക്കാൾ ഏറ്റവും നല്ലത് ചിലരെങ്കിലും ചിലപ്പോഴെല്ലാം നമ്മോടൊപ്പം കൂടെ കാണുമെന്ന് കരുതുന്നതല്ലേ നല്ലത്
പരിചയപ്പെട്ടാൽ പറയാനുള്ളത് എല്ലാംകൂടി ഒരുമിച്ച് പറഞ്ഞു തീർക്കരുത് ബഹുദൂരം ഒരുമിച്ച് യാത്ര ചെയ്യാനുള്ളത് അല്ലേ വർത്തമാനങ്ങളുടെ പ്രളയം കഴിഞ്ഞാൽ വരാനിരിക്കുന്നത് മൗനങ്ങളുടെ വരൾച്ചയാണ് അത് ഒരിക്കലും മറക്കാതിരിക്കുക
പ്രണയം എന്നത് ഒരു വ്യക്തിയോട് തോന്നുന്ന തെറ്റായ വികാരം അല്ല അതുല്യമായ ആ പ്രണയം എന്തിനോടും തോന്നാം ഒരു വസ്തുവിനോട് ഒരു വ്യക്തിയോട് ഒരു സമൂഹത്തോട് ഒരു പ്രസ്താനത്തോട് പ്രണയം അതാണ്