അർത്ഥശൂന്യമായ ചോദ്യങ്ങൾ ആണ് പലരും ചോദിക്കാറുള്ളത് അതിനുള്ള മറുപടി മൗനം ആണ് നല്ലത് അതിനുപകരം ദേക്ഷ്യപ്പെടുകയോ അട്ടഹസിക്കുകയോ അല്ല ഒരു പുഞ്ചിരിയിൽ മിക്കവാറും എല്ലാ കാര്യങ്ങൾക്കും പരിഹാരം ആകും
Archive for July, 2024
ഞാൻ ആരുടെയെല്ലാം ഭാഷയിൽ സംസാരിച്ചാലും സ്നേഹം ഇല്ലായെങ്കിൽ മുഴങ്ങുന്ന ചേങ്ങലയോ ശബ്ദം നൽകുന്ന കൈത്താളമോ ആണ് എനിക്ക് ഉള്ളത് എല്ലാം ദാനം ചെയ്താലും അതുമാത്രമല്ല എൻ്റെ ശരീരം കൂടി ദഹിപ്പിക്കുവാൻ ഏല്പിച്ചാലും എന്നിൽ സ്നേഹം ഇല്ലായെങ്കിൽ എന്തു പ്രയോജനം
മോനെ, നിനക്ക് പ്രായം കൂടി വരികയല്ലേ, എന്നാൽ നിനക്ക് ഒരു കല്യാണം കഴിക്കരുതോ അപ്പച്ചാ, ഞാനീ പ്രായത്തിൽ കല്യാണം കഴിച്ചാൽ ഇപ്പോഴത്തെ എൻ്റെ ഈ പ്രായം കുറയുമോ
അച്ചനമ്മമാർ പെൺകുട്ടികളോട് സ്ഥിരം പറയുന്നത് നീ കല്യാണം കഴിച്ച ശേഷം നിനക്ക് നിൻ്റെ ഭർത്താവിൻ്റെ കൂടെ എവിടെ വേണമെങ്കിലും പോകാം അത് അവൾ വിശ്വസിച്ചു കല്യാണ ശേഷംമാണ് അവൾ അറിഞ്ഞത് അവളഉടെ യാത്ര പുതിയ വീട്ടിൽ ഒരു മുറിയിൽ നിന്നും അടുത്ത മുറിയുലേക്ക് മാത്രമായി ചുരുങ്ങി എന്ന്
അമിത ഭക്തി കാണിക്കുന്നവരെ സൂൾിക്കുക കാരണം അവരുടെ ഉള്ളിൽ ഈശ്വരൻ അല്ല വസിക്കുന്നത്
എൻ്റെ മനസ്സ് എപ്പോഴും നിന്നോട് സംസാരിച്ചു കൊണ്ടിരിക്കന്നു എൻ്റെ ഹൃദയം എപ്പോഴും നിന്നെ കണ്ടുകൊണ്ടിരിക്കന്നു എന്നാൽ എൻ്റെ ആത്മാവിനറിയാം നീ എന്നോടൊപ്പം ഉണ്ടെന്ന്
നമ്മുടെ ഓരോ പ്രതീൾകളും ഇലകൾ പോലെ തളിർക്കേണം എത്ര കൊഴിഞ്ഞാലും ശരി ഇരട്ടിയായി വീണ്ടും അവ തളിരിടുന്നു
തിരമാലകളെ എനിക്ക് ഇഷ്ടമാണ് അതിൻ്റെ ഉയർച്ചയോ താഴ്ചയോ കണ്ടിട്ടല്ല എന്നാൽ ആ തിരമാലകൾ ഓരോന്നും അതിൻ്റെ ഓരോ താഴ്ചയിൽ നിന്നും അത് ഉയർന്ന് വരുന്നതിനായി ശ്രമിക്കുന്നു
ജീവിതത്തിൽ ഒരു മിന്നാമിനുങ്ങിൻ്റെ ആ ഇത്തിരി വെട്ടം എങ്കിലും മറ്റുള്ളവർക്ക് നൽകാൻ കഴിഞ്ഞാൽ നമ്മൾ ഓരോരുത്തരുടേയും ജീവിതം ധന്യമായി
മറ്റുള്ളവരുടെ ജീവിതത്തിൽ നിങ്ങൾ കാണിക്കുന്ന ഇത്ര അധികം ശ്രദ്ധ നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ കാണിച്ചിരുന്നെങ്കിൽ നിങ്ങൾ എന്നേ രക്ഷപെട്ടു പോയേനേം