Archive for July, 2024

ചെലവഴിക്കാൻ

PIN Family spending time together in the garden
ആർക്കെങ്കിലും പത്ത് പൈസാ പോലും  ചെലവാക്കാതിരിക്കാൻ വേണ്ടി  ആൾക്കാർ ഒരു മാർഗ്ഗം കണ്ടുപിടിച്ചു “ഞാൻ ദൈവത്തോട് താങ്കൾക്കുവേണ്ടി പ്രത്യേകം പ്രർത്ഥിക്കാം”

സ്വന്തമായിട്ട്

PIN Portrait of young businesswoman in her own cafe, manager standing near entrance and inviting you
നമ്മുടെ ഈ ലോകത്തിൽ നമുക്ക് സ്വന്തമായിട്ട് യാതൊന്നും തന്നെ ഇല്ല സ്വന്തം എന്ന് കരുതപ്പെടുന്ന നമ്മുടെ ഈ ശരീരം പോലും മണ്ണിലോട്ടു വെച്ചു കഴിഞ്ഞാൽ അതിൻ്റെ അവകാശികൾ അരിച്ചു പെറക്കാൻ തുടങ്ങും

കുന്നിക്കുരു

PIN Portrait of a woman sorting seeds in the hills around Hsipaw Township, Shan State, Myanmar (Burma)
കുഞ്ഞനിയത്തി കുന്നിക്കരു കരയുന്നതു കണ്ടിട്ട് ചേച്ചി മഞ്ചാടിക്കരു ചോദിച്ചു എൻ്റെ കുറുമ്പി എന്തിനാണ് നീ കരയുന്നത് ചേച്ചി എൻ്റെമുഖം ഒന്നു കണ്ടേ …  കറുമ്പിയെന്നാണ് എല്ലാരും വിളിക്കന്നത് എടി കൊരങ്ങേ  നീ എത്ര സുന്ദരിയാണ് ചുവന്ന മുഖത്ത് ചെറിയ ആ കാക്കപ്പുള്ളി  അതിൽ ഒരു വെളുത്ത കുത്തും എത്ര പൂവാലന്മാരാ നിന്റെ പുറകിൽ പോ  ചേച്ചി…  നാണത്താൽ തലതാഴ്ത്തി

ഞാനും വിളക്കും

PIN Abstract bokeh lights on dark background than can also be used as overlay.
അന്ന് രാവിൽ മഴ പെയ്യുന്നു ഉമ്മറത്ത് മണ്ണെണ്ണ വിളക്കു മാത്രം ചുറ്റിലും പ്രാണികൾ കളിക്കാൻ തുടങ്ങി അതു  കണ്ട് പല്ലിയും എത്തി അവൻ  തഞ്ചത്തിൽ ഓരോന്നിനേയും ഉള്ളിലാക്കി പ്രാണികൾ തീർന്നപ്പോൾ  പല്ലിയും പോയി ഇപ്പോൾ വിളക്കും ഞാനും മാത്രം

അതിൻ്റെ വില

PIN uncertainties about the house's value and consequently its price in the market.
സ്നേഹവും സന്തോഷവും തരുന്ന യാതൊന്നിനേയും പാതി വഴിയിൽ ുപേക്ഷിക്കരുത് അത് ഒരു ഗാനം ആണെങ്കിലും ഒരു പുസ്തകം ആണെങ്കിലും ഒരു മൂവി ആണെങ്കിലും ഒരു സുഹൃത്ത് ആണെങ്കിലും ശരി അതിൻ്റെ വില എന്താണെന്ന് നാം പിന്നീട് മനസ്സിലാക്കും

കലികാല വൈഭവം

PIN Abstract design of green silk waves, creating a mesmerizing visual aesthetic
ബസ്സ് സ്റ്റോപ്പിൽ ബസ്സ് നിറുത്താതിരുന്നതിന് തെറി വിളിച്ച ആൾ തന്നെ പിന്നീട് ബസ്സിൽ കയറി കഴി‍ഞ്ഞ ശേഷം എല്ലാ സ്റ്റോപ്പിലും നിറുത്തിയതിന് ബഹളം ഉണ്ടാക്കിയത് എന്ത് പറയാൻ

രാജകുമാരി

PIN Shes a little princess. A cute little girl dressed up as a princess while playing at home.
ഒരു രാജകുമാരിആകാൻ ഒരു രാജകൊട്ടാരത്തിലോ ഒരു രാജാവിൻ്റെ മകളോ ആകണമെന്നില്ല ഓരോ മകളും ഓരോ അച്ചൻ്റെ കൊട്ടാരത്തിലെ  രാജകുമാരി ആണ്

സന്തോഷം

PIN Smiling Woman Dancing on Beach, Embracing Freedom and Happiness
ഞാൻ ഒന്ന് സന്തോഷിക്കാമെന്ന് കരുതി ആ കാര്യം ഓർത്തപ്പോഴേ പേടി തോന്നി സന്തോഷം കഴിഞ്ഞിട്ട് ആ പഹയൻ “സങ്കടം” ഒരു വരവുണ്ട് അവൻ്റെ കയ്യിൽ നീണ്ട ഒരു ബില്ലു കാണും അവസാനം ആ തുകയും അതിൻ്റെ പലിശയും പലിശയുടെ പലിശയും ചേർത്ത് ഒരു ബില്ല് ആ ബില്ലു കണ്ടാൽ  ഞാൻ പോക്കാണ്

ഞാൻ ആകുന്നു

PIN I am warning you
ഞാൻ ആരാണ് ഞാൻ എന്നോടു തന്നെ ചോദിച്ചു അത്  ‌ഞാൻ പറയാം നിങ്ങൾ അറിയുന്ന ഞാൻ നിങ്ങൾ അറിയാത്ത ഞാൻ ഞാൻ മാത്രം അറിയുന്ന ഞാൻ എന്നാൽ  എനിക്കു പോലും അറിയാത്ത ഒരു ഞാൻ ഈ …. ഞാൻ എല്ലാം കൂടി ചേരുമ്പോൾ ഉള്ള ഞാൻ ആണ് ഞാൻ എന്ന ഞാൻ