അത്തി മരച്ചോട്ടിലാ മരത്തണലിൽ ഇരുന്നു ആദം ചൂണ്ടു വിരൽ കൊണ്ട് അരി മണലിൽ എന്തൊക്കെയോ കോറി കൊണ്ടിരുന്നു അപ്പോഴാണവൻ കൂട്ടുകാർ ഓടി വന്ന് മാടി വിളിച്ചു പൊക്കോ നീയൊക്കെ ഇന്നെനിക്കൊട്ടും മൂഡില്ല നാളെയാവട്ടെ ഞാൻ തിരക്കിലാ… കണ്ടില്ലേ ഈ ഏദൻ തോട്ടത്തിൽ ഇല്ലാത്ത നറുമണം ഇന്നിതെവിടെ നിന്നാ മത്തു പിടിപ്പിക്കുന്നീ ഗന്ധം മത്തു പിടിച്ചു ഞാൻ നാലുപാടും നോക്കി അങ്ങ് കിഴക്കൊരു വെള്ളി[…]
Archive for July, 2024
ഒരു കണ്ണാടിയെടുത്തു മുന്നിലായി വെച്ചു തിരിഞ്ഞും മറിഞ്ഞും ഒന്നു നോക്കി ഇതു കൊള്ളാമല്ലോ അപ്പായ്ക്കിന്നെന്തു പറ്റി കണ്ണാടിക്കു മുന്നിൽ ഗോഷ്ടി കാട്ടുന്നു നോക്കിയപ്പോൾ വലിയൊരു ഘടായി അടുപ്പിൽ കയറ്റി ചുറ്റും പലവ്യജ്ഞനങ്ങൾ നിറച്ച ഡപ്പകൾ അപ്പായ് ഒന്ന് പുഞ്ചിരിച്ചു ചൂണ്ടു വിരൽ ഒന്ന് ചലിപ്പിച്ച് നിൻ്റെ അനിയനെ കൂടി വിളിക്ക് ഇന്ന് നമുക്കൊരു പുതിയ വർക്കുണ്ട് അന്ന് നാം ആ ലൂസിഫറും കൂട്ടരേയും[…]
എൻ്റെ ആകാശമേ നീയെനിക്ക് എന്തെല്ലാമായിരുന്നു ഒരു സൂര്യാസ്തമയത്തിൻ വേളയിൽ ചോര കിനിയുന്ന ചുവന്ന സന്ധ്യയായി വേറോരു നാളിൽ … നീ മഴ ഒഴിഞ്ഞു മാറിയ നേരം നീലയായും വെള്ളയായും നിറം പകർന്നു ചില നേരങ്ങളിൽ നീ നിൻ്റെ ചുണ്ടിൽ സപ്ത നിറങ്ങൾ വരച്ചു ചേർത്തു പക്ഷേ എനിക്കേറെ ഇഷ്ടം ചില രാവുകളിൽ നീ നിൻ്റെ കറുത്ത ഉടയാട ചാർത്തി വരുമ്പോൾ നിൻ്റെ കറുത്ത[…]
നീലവാനിലെ താരകൾ മണ്ണിൽ ദൂതിനിറങ്ങിയ രാത്രി ആഘോഷരാത്രി ക്രിസ്തുമസ് രാത്രി പൂർവ്വ ദിക്കിലെ ജ്ഞാനികൾ പൊന്നും മൂരും കുന്തുരിക്കവു മായി വന്ന രാത്രി മലമേടുകളിലെ ആട്ടിടയർ ഓടി വന്ന രാത്രി നീലാകാശങ്ങളിൽ നക്ഷത്രങ്ങൾ മിന്നി മിന്നിയ രാത്രി സ്വർഗ്ഗവാതിൽ തുറന്ന് ദൂതർ ദൂതുമായി എത്തിയ രാത്രി ആഘോഷ രാത്രി ക്രിസ്തുമസ് രാത്രി നമ്മുടെ രാത്രി