Archive for July, 2024

ഞാനൊന്ന് ഉറങ്ങാൻ ശ്രമിക്കട്ടെ

PIN Devon Rex kitten. Devon rex cat sleeping on bed,
ഇന്നലെ ഞാൻ കുറെ സ്വപ്നങ്ങൾ കണ്ടു എന്നാൽ ഒന്ന് ഓർക്കാൻ ശ്രമിച്ചു നോക്കി ഒന്നും എനിക്ക് ഓർക്കുവാൻ  കഴിയുന്നില്ല ഒരു പക്ഷേ ഒന്നുറങ്ങിയാൽ  ഇന്നലെ കണ്ട സ്വപ്നങ്ങളുടെ ബാക്കി  ചിലപ്പോൾ  ഇന്ന് കാണാമായിരിക്കും

അവൻ പറഞ്ഞു

PIN Young man with a smart phone looks sad, standing by window in evening at home
ഇരുപത്തിനാലാം ആണ്ട്  ഒന്നാം ആഴ്ചയുടെ  രണ്ടാം ദിനത്തിലെ  പ്രഭാത വേളയിലെ  കാഴ്ചകൾ  എത്ര മനോഹരം  ആണെങ്കിലും  ശരി … മുറിയിലെ നമ്മളെ വേദനിപ്പിക്കുന്ന ജനാലകൾ  എല്ലാം അടച്ചിടുക.

മണ്ണാങ്കട്ടയും കരീലയും

PIN Family kids, book and grandma reading fantasy storybook, story or bond on home living room sofa. Lo
അവർക്ക് പേമാരി പെയ്യുമെന്ന് അറിയാം കൊടുങ്കാറ്റ് അടിക്കുമെന്നും അറിയാം എന്നാലും മണ്ണാങ്കട്ടയും കരീലയും പ്രേമിച്ചു എന്തു വന്നാലും ശരി നേരിടാം ഒരിക്കൽ ഒരു ദിവസം അവർ ഇരുവരുടേയും  മാതാപിതാക്കളും ബന്ധുക്കളും സ്വന്തക്കാരും എന്തിനേറെ പറയുന്നു അവരുടെ സുഹൃത്തുക്കൾ പോലും അവർക്ക് എതിരായി അവരെല്ലാ കൂടി ഒത്തോരുമിച്ച് ഒറ്റക്കെട്ടായി മാറി അവർ പേമാരി തുറന്നു വിട്ടു അവർ കൊടുങ്കാറ്റ് അഴിച്ചു വിട്ടു അവർക്ക്  അവരെ[…]

ശില്പികളുടെ രാജാവ്

PIN Sculptor measuring wooden figure
സീൻ – 1 (ഒരു വിജന പ്രദേശം തോമാശ്ലീഹാ മുട്ടുകുത്തി കൈകളും കണ്ണുകളും ഉയർത്തി പ്രാർത്ഥിക്കുന്നു) തോമ‌ാ – യേശുദേവാ അരുളി ചെയ്യേണമേ അടിയൻ ഇനിയും എന്താണ്          ചെയ്യേണ്ടത്. അടിയൻ ഇനിയും എവിടേക്ക് പോകേണം    (അപ്പോൾ മാലാഖ പ്രത്യക്ഷപ്പെടുന്നു) മാലഖ – ഭാഗ്യവാനായ തോമാ,  യേശു നിന്നെ വിളിക്കുന്നു.              കർത്താവിൻ്റെ ആണിപ്പാടുകളിൽ ചൂണ്ടു വിരൽ കടത്താൻ ഭാഗ്യം            ലഭിച്ചവനേ.             അവൻ്റെ ശബ്ദം[…]

കറുത്ത മറുക്

PIN Close-up portrait of young model with moles with makeup in beauty salon
ആ  ചുവന്ന ചുണ്ടിലെ ഇത്തിരി പോന്ന  ആ കറുത്ത മറുക് ഇന്നു ഞാൻ കണ്ടപ്പോൾ എൻ മനസ്സിൽ കുന്നികുരുവിനെ ഞാനൊന്നു ഓർത്തുപോയി എവിടെയെങ്കിലും എൻ പഴയ ഡപ്പകളിൽ ഏതെങ്കിലുമൊന്നിൽ നീയുണ്ടാകും അതെനിക്കുറപ്പാണ്

അനാഥമായ

PIN Conceptual image of the tragedy and orphans of ukrainian war
ഇന്നീ ദിനത്തിൽ അനാഥമായ കവലകൾക്ക് ഇല്ലേ ഇന്നലകളുടെ ഒരായിരം  കഥകൾ  ഒരിക്കൽ ഇവിടെയുള്ള ഓരോ കല്ലിനും ഓരോ അവകാശികൾ ഉണ്ടായിരുന്നു ഇന്നീ ശിലകൾ ഓരോന്നും ആരോരും ഇല്ലാതെ ആരുടും മിണ്ടാതെ വീർപ്പുമുട്ടുന്നത് കണ്ടില്ലേ നിങ്ങൾ എന്നെങ്കിലും ആ കാലം  ഒന്നൂടി വരുമോ

രഹസ്യം

PIN Woman whispering a secret to her friend outdoors on the street.
ഞാൻ കാണാത്ത എന്തിലോ തട്ടി വീണപ്പോൾ എൻ മുത്തശ്ശൻ പറഞ്ഞു ജീവിത വിജയ മന്ത്രം  എന്നു പറയുന്നത് ഏഴു തവണ വീണാൽ എട്ടാം തവണയും എഴുന്നേറ്റ് നിവർന്നു നില്ക്കാനുള്ള കരുത്തു വേണം ആ കരുത്തിലൂടെ ജീവിതം  കെട്ടിപ്പൊക്കാനുള്ള ആർജ്ജവം നേടിടും

ആക്കം

PIN Gathering momentum
നഷ്ടപ്പെട്ടു എന്ന തോന്നലിൽ നിന്നല്ലേ പുതിയ ഇഷ്ടങ്ങളുടെ തുടക്കം ആ ഇഷ്ടങ്ങളിലെ തീരങ്ങളിൽ നിന്നും കൂടുതൽ ആഴങ്ങളിലേക്കും ആഴങ്ങളിൽ നിന്നും ആ ഇഷ്ടത്തിൻ  ആക്കം കൂടി കൂടി അത് ആഴക്കടലായി മാറും

ആറ്റിറ്റ്യുഡ്

PIN attitude
ആർക്കും ആരെ വേണമെങ്കിലും സ്നേഹിക്കാം പക്ഷേ തിരികെ സ്നേഹിക്കണമേന്ന് ആരും പറയരുത് അവർക്ക് അവരുടേതായ ചിന്തകൾ ഇല്ലേ അവരെ അവരുടെ ആശയങ്ങളിൽ വിട്ടേക്കുക

റെയിൻ

PIN Rain
കണ്ണിൽ നിന്നും തുടങ്ങി ചാലിട്ട് കവിളിലൂടെ ഒലിച്ചിറങ്ങി നെഞ്ചിലേക്ക് ഇറ്റിറ്റ് വീഴുന്ന ഓരോ തുള്ളിയും മനസ്സിൻ്റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങി ആഴങ്ങളിലെ തീച്ചൂളയിലൂടെ മനസ്സിലെ ഓരോ അണുവും തണുപ്പിക്കുന്നു