ഇപ്പോൾ നരകത്തിൽ ആരും ഇല്ല പിശാചുക്കൾ എല്ലാവരും ഒന്നായി ഭൂമിയിൽ തമ്പേറടിച്ചിരിക്കുകയാണ് ഈ സമയത്ത് ഭൂമിയിൽ മനുഷ്യരൂപം ഉള്ള കുറെ പിശാചുക്കൾ മാത്രം ആണ്
Archive for July, 2024
പെട്ടെന്ന് ഓടിച്ചെന്ന് നമ്മുടെ ഓരോ സങ്കടങ്ങളും ഓരോ ദുഃഖങ്ങളും ഓരോന്നും പറയുമ്പോൾ കൂടെ കരയുവാൻ ഒരാൾ മാത്രമേ ഉള്ളു അത് മഴ മാത്രമാണ്
കല്യാണം കഴിഞ്ഞ് വീട്ടിലേക്ക വരുമ്പോൾ കല്യാണ പെണ്ണിനെ കാണാൻ നാട്ടുകാരും വീട്ടുകാരും ഓടി എത്തും എന്നിട്ട്.. പെണ്ണ് എന്താ കൊണ്ടു വന്നത് എന്ന് അവരെല്ലാം കിന്നരിച്ചു കിന്നരിച്ച് ചോദിക്കും ഒരു സത്യം അവൾ ജനിച്ചു വളർന്ന വീട്ടിലെ സകലതും ഉപേക്ഷിച്ചാണ് വന്നത് അത് ആരും കാണുന്നില്ലല്ലോ
ഞാനും ജീവിതവും ഒരു യാത്രയിലാണ് ഞാൻ എൻ്റെ സ്വപ്നങ്ങൾ തേടിയും ജീവിതം എന്നെ തേടിയും അലയുന്നു ഞങ്ങളിൽ ആര് ആദ്യം കണ്ടെത്തും അത് ആർക്കും അറിയില്ല അപ്പോൾ ആ യാത്ര അവസാനിക്കും
അന്ന് ഉണങ്ങിയ ഒരു ഇല തോണിയാക്കി അടുത്ത കരയിലേക്ക് പോയ ഉറുമ്പുകൾ ഇന്ന് ഒരു മഴക്കാലത്ത് അക്കരക്കു വരുന്നതിനായി ഒരു ഇലയ്ക്കു വേണ്ടി കാത്തു നിൽക്കുന്നു പക്ഷേ കാടെല്ലാം വെട്ടിത്തളിച്ച മനുഷ്യൻ ആ രോദനം കേൾക്കുന്നുണ്ടോ
നീ അധികം അഹങ്കരിക്കരുത് നിൻ്റെ നിറമുള്ള ചിറകുകൾ അറ്റുപോയാൽ നീ വെറും ഒരു പുഴുവായി മാറും നിൻ്റെ ചിറക് വീണ്ടും മുളച്ചാൽ നീ വീണ്ടും ഒരു ചിത്രശലഭമായി മാറിയേക്കാം. മനുഷ്യാ മണ്ണിൽ നിന്നും ഉരുവായ നീ വെറുതെ എന്തിനാണ് ഇത്രയും ഊറ്റം കൊള്ളുന്നത് ദൈവം ദാനമായി ഊതി തന്ന ഈ ശ്വാസം ഒന്ന് നിലച്ചാൽ നീ വീണ്ടും പഴയ മണ്ണായി മാറും.
യഥാർത്ഥിത്തിൽ നിന്നും വ്യതിചലിക്കുന്നവരെ തിരുത്താൻ ശ്രമിച്ചാൽ ലഭിക്കുന്നത് അവഗണനയും വെറുപ്പും കുറ്റപ്പെടുത്തലും മാത്രം ആയിരിക്കും
ഒരു മനുഷ്യനും, പൂർണ്ണമായി ആരേയും മനസ്സിലാക്കാൻ കഴിയുകയില്ല കാരണം കടൽ കണ്ടെന്ന് അവകാശപ്പെടുന്നവർ കണ്ടത് തിരയും തീരവും മാത്രമാണ്
ചിന്തകൾക്ക് ഭ്രാന്ത് പിടിക്കമ്പോൾ മൗനത്തിൻ്റെ താഴ് വരയിലേക്ക് ആരോടും പറയാതെ ഒരു യാത്ര പോവുക
രണ്ടും ഒരുപോലെ അല്ലേ ഒന്ന് തൊട്ടു നോക്കണം ഏതാണ് ചൂടു വെള്ളം ഏതാണ് തണുത്ത വെള്ളം തൊട്ടാലേ അറിയൂ മറ്റുള്ളവർ പറയുന്നത് കേട്ട് ആരേയും പറ്റി ഒരിക്കലും വിലയിരുത്തരുത് അവരെ തൊട്ടറിയണം. അവരെ അടുത്തറിയണം.