Archive for July, 2024

മനസ്സിലായി

PIN We agree
രണ്ടു കൂട്ടുകാർ കാര്യം പറയുന്നു ആകാംക്ഷ കൊണ്ട്  മൂന്നമത് ഒരാൾ … എന്താടാ കാര്യം ഓ ഒന്നും ഇല്ലെഡാ വല്ലതും ഉണ്ടെങ്കിൽ നിന്നോട് പറയില്ലേ അപ്പോൾ അവന് മനസ്സിലായി അവർക്കിടയിൽ താൻ ഒന്നും അല്ല

പിണക്കം

PIN Couple quarreling at home
എത്ര പിണക്കം ആണെങ്കിലും ചില്ലു ഭരണിയിൽ ഇരിക്കുന്ന നാരങ്ങാ മിഠായി കയ്യിൽ വാരി ഇടുമ്പോഴേനമ്മുടെ പിണക്കം എല്ലാം ഓടി ഒളിക്കും അത്രയുമേ ആയുസുള്ളു ഓരോ പിണക്കത്തിനും

ഒന്നി ശ്രദ്ധിച്ചേ

PIN Paying attention-listening
കുഞ്ഞുങ്ങളെ ഒന്ന് ശ്രദ്ധിച്ചേ അവർ ഒരിക്കലും  ഒരിടത്ത് അടങ്ങി ഇരിക്കില്ല. എന്തെങ്കിലും ചെയ്തു കൊണ്ടേയിരിക്കും അവർ എപ്പോഴും സന്തോഷം ഉള്ളവർ ആണ് ഒരു ഈഗോയും ഇല്ലാതെ  ഏതു ചെറിയ കാര്യവും ചോദിക്കുവാൻ അവർക്ക് ഒരു മടിയുമില്ല

ചില വാക്കുകൾ

PIN School principal giving some advice on the last day of school
എല്ലാ വാക്കുകളും എപ്പോഴും  പറയുന്നത്  നമ്മുടെ വാ കൊണ്ടാണ് എന്നാൽ ചില വാക്കുകൾ മാത്രം പറയുന്നത് നമ്മുടെ ഹൃദയം കൊണ്ടാണ് ഹൃദയം കൊണ്ട് പറഞ്ഞ വാക്കുകൾ ആ വ്യക്തി കടന്നു പോയാലും ശരി അത് എന്നേക്കും അവിടെ തങ്ങി നില്ക്കും.

ബുദ്ധിമുട്ട്

PIN Overcome difficulties. Complete the challenges.
ജീവിതത്തിൽ  ഒന്നും അധികം ആകരുത്  സംസാരം ആയാലും ഭക്ഷണം ആയാലും പ്രണയം ആയാലും മറ്റെന്തു തന്നെ ആയാലും കാരണം  അത്  എപ്പോഴും ബുദ്ധിമുട്ടായിരിക്കും

അയാൾ

PIN a boy in vintage clothes is standing by the road, he is cold, he is shivering,
താൻ ഒരിക്കലും  അതിൻ്റെ തണലിൽ ഇരിക്കാൻ പോകുന്നില്ല എന്ന് അറിഞ്ഞിട്ടും  അയാൾ ആ  മരം നട്ടു അയാൾ ജീവിതം എന്താണെന്ന് മനസ്സിലാക്കി

കാഴ്ച

PIN Young female with dreamy sight looking away
ആ കണ്ണിലേക്ക് ഒന്നു നോക്കിയേ അത് എത്ര ചെറുതാണ് എന്നാലും ആ കണ്ണിലൂടെ കാണുന്ന ലോകം എത്ര വലുതാണ് നമ്മൾ കാണുന്ന ഒന്നിനേയും  ഒരിക്കലും നിസാരമായി കാണരുത്

എന്തിലും ഏതിലും

PIN Metal can be anything and everything you want it to be
നമ്മളുടെ ജീവിതത്തിൽ സമയം കിട്ടുമ്പോൾ കുറ്റപ്പെടുത്തുന്നവരുടെ മുൻപിൽ  എത്ര ശരികൾ നിരത്തിയാലും അതിലെല്ലാം അവർ എന്തെങ്കിലു ഒക്കെ എന്തെങ്കിലും കുറ്റങ്ങളും  എന്തെങ്കിലും കുറവുകളും  അവർ കണ്ടെത്തും അത് അവരുടെ ശീലം ആണ്

ആഗ്രഹിക്കുക എന്നത്

PIN Desire
ആഗ്രഹങ്ങൾ അല്ല നമ്മളുടെ അതിരുകൾ തീരുമാനിക്കുന്നത് നമുക്ക് ഇഷ്ടപോലെ ആഗ്രഹിക്കാം ആർക്കും അതിനെ തടയാൻ കഴിയില്ല കിട്ടണമെന്നോ കിട്ടരുതെന്നോ  ഇല്ലല്ലോ കിട്ടിയാൽ കിട്ടി പോയാൽ പോയി എന്നാലും ആഗ്രഹിക്കക എന്നത്  നമ്മുടെ ആഗ്രഹമാണ്.

എന്തു നേടാൻ

PIN The body achieves what the mind believes
ജീവിതത്തിൽ  വാശി പിടിച്ചതുകൊണ്ടോ അഹങ്കാരം കൊണ്ടോ…  ആർക്കും ഒന്നും നേടാനാവില്ല വിട്ടുവീഴ്ച ചെയ്താൽ  പലതും നേടാനാവും തെറ്റു പറ്റിയാൽ തെറ്റാണെന്ന് സമ്മതിച്ചാൽ എന്താ വല്ലതും നഷ്ടമാകുമോ ഒന്ന് ക്ഷമ ചോദിച്ചാൽ എന്തെങ്കിലും കുറയുമോ