Archive for July, 2024

സ്വന്തം

PIN Fitness girl works hard on losing weight keeps fit strolls in city thinks about opening own gym uses
നമ്മുടെ ഈ ലോകത്തിൽ നമുക്ക് സ്വന്തം ആയിട്ട് യാതൊന്നും ഇല്ല സ്വന്തം എന്ന് കരുതുന്ന ഈ ശരീരം പോലും മണ്ണിലോട്ടു വെച്ചുകഴിഞ്ഞാൽ അതിൻ്റെ അവകാശികൾ അരിച്ചു പെറക്കാൻ തുടങ്ങും

പ്രണയം

PIN Enyoing With Loving Dog
പ്രണയം എന്താണ് ഹൃദയത്തിൻ്റെ  ഒരു ഭാഗം നല്കുന്നതാണ് പ്രണയം എങ്കിൽ  ആരും ഇതുവരേയു പ്രണയിച്ചിട്ടേയില്ല മിക്ക പ്രണയിനികളും ഹൃദയത്തിൻ്റെ ഒരു ഭാഗം  ആരും കാണാതെ മാറ്റി വെച്ചിട്ടാണ്  ഇതുവരേയും പ്രണയിച്ചത്

അവസാനം

PIN End or Beginning?
വായിച്ച് രസം മൂത്ത് അവസാനം എന്താകും എന്നറിയാനുള്ള ആകാക്ഷയിൽ ഒരു നിറുത്തും ഇല്ലാതെ  ഞാൻ വായിച്ചു ബുക്കിൻ്റെ അവസാനം എത്തി ഹോ … അവസാനത്തെ പതിനെട്ട് പേജ് കാണുന്നില്ല ഏതോ ഒരു ദുഷ്ടൻ ഒപ്പിച്ച പണിയാ

നല്ല അവസരം

PIN Excited cheerful business woman using laptop computer in the office, getting good news
പല തവണ തോറ്റപ്പോൾ ഞാനോർത്തു ദൈവം എന്നെ കൈവിട്ടു എന്ന് എന്നാൽ ഒരു ദിവസം അവൻ എന്നെ ആ കുഴിയിൽ  നിന്നും പൊക്കിയെടുത്തു അപ്പോൾ ആണ് ഞാൻ അറിഞ്ഞത്  അവൻ എന്നോടൊപ്പം എപ്പോഴും ഉണ്ടായിരുന്നു ദൈവം നമുക്ക് ഓരോോോോരുത്തർക്കും ഓരോ നല്ല അവസരം കരുതിയിട്ടുണ്ട്

ജീവിതം

PIN The life
ജീവിതം എന്ന് പറയുന്നത് — പഞ്ചസാര ഇട്ടിട്ട് ഇളക്കാത്ത ചായ പോലെയാണ് ചായ കുടിച്ച് തീരാറാകുമ്പോൾ തോന്നും,  നേരത്തെ ഒന്ന് ഇളക്കാമായിരുന്നു എന്ന്. അപ്പോഴേക്കും ചായ തീർന്നിരിക്കും

കഥകൾ

PIN Mother and kid little girl reading a bedtime story
എല്ലാവർക്കും ഉണ്ടാകും രണ്ട് കഥകൾ ഒന്ന്.  അയാൾ ജീവിച്ച കഥ രണ്ട്. അയാൾ ജീവിക്കാൻ ആഗ്രഹിച്ച കഥ

മാര്യേജ് എന്ന് പറഞ്ഞാൽ

PIN Wedding, hug and love of a couple outdoor for marriage celebration event, commitment and care. Inte
1  അറേഞ്ച്ഡ് മാര്യേജ് എന്നു പറ‍ഞ്ഞാൽ —     നമ്മൾ വഴിയിലൂടെ നടന്നു പോകുമ്പോൾ വഴിയിൽ കിടന്ന പാമ്പിനെ      അറിയാതെ ചവുട്ടുന്നു. പാമ്പ് നമ്മളെ കൊത്തുന്നു. 2  പ്രണയ വിവാഹം എന്നു പറഞ്ഞാൽ —     നമ്മൾ പാമ്പിൻ്റെ മാളത്തിൽ  … മേരി സ്വപനോം കി റാണി തു…     എന്ന പാട്ടും പാടി മാളത്തിൽ കൈയിട്ടാൽ —     പാമ്പ് കൊത്തും തീർച്ച. എങ്ങനെ[…]

ഒരിക്കൽ

PIN Words "Once upon a time" written with old typewriter
പനിനീർ പൂവിൻ്റെ ഇതളുകൾ പോലെ മൃദുലമായ ചുണ്ടുകൾ, നീണ്ടുവിടർന്ന മാൻ മിഴികളെപ്പോലെയുള്ള കണ്ണുകളോടായി ചോദിച്ചു – എന്തേ നീ നിറയാത്തത് എന്തേ നീ തുളുമ്പാത്തത് എന്തേ നീ പെയ്ത് ഒഴുകാത്തത് കരയുവാൻ ഒരു മഹാ സമുദ്രം കൂടെയില്ലേ           കരഞ്ഞു തീർക്കൂ നിന്നിലെ തിരമാലകൾ ഒന്നടങ്ങി ശാന്തമാകട്ടെ അപ്പോൾ നിൻ്റെ മനസ്സും ഒന്ന് ശാന്തമാകും കൂമ്പിയടഞ്ഞ മിഴികൾ മെല്ലെ പറഞ്ഞു – എൻ മിഴികൾ[…]

വാക്ക്

PIN Close-up of an Opened Dictionary showing the Word WORD
വാഗ്ദാനം ചെയ്താൽ അത് പാലിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം  വാഗ്ദാനം ചെയ്യാവു ആ വാക്കിൽ നെയ്തുകൂട്ടിയ  എത്ര സ്വപ്നങ്ങളുമായി  എത്ര പ്രതീക്ഷകളുമായി  ഒരാൾ അവിടെ കാത്തിരിക്കുന്നു